ഗാന്ധി കുടുംബത്തിന്റെ ശബ്ദം ഇല്ലാതാവില്ല: റിമോട്ട് കണ്ട്രോള് ഭരണം ഉണ്ടാവില്ലെന്ന് ചിദംബരം
ദില്ലി: കോണ്‍ഗ്രസില്‍ അധ്യക്ഷ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ റിമോട്ട് കണ്ട്രോള് ഭരണത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ശക്തമായിരിക്കുകയാണ്. ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മുതിര്‍ന്ന നേതാവ് പി ചിദംബരം. പുതിയ അധ്യക്ഷന്‍ വരുന്നതോടെ ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് ചിദംബരം വ്യക്തമാക്കി.
ഒരിക്കലും റിമോട്ട് കണ്ട്രോള് ഭരണം ഉണ്ടാവില്ലെന്നും, അതേ കുറിച്ച് ആലോചിച്ച് ആശങ്കകളൊന്നും വേണ്ടെന്നും ചിദംബരം പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുക്കപ്പെട്ടാല്‍, കോണ്‍ഗ്രസിനെ പിന്നണിയില്‍ നിന്ന് നയിക്കുന്നത് ഗാന്ധി കുടുംബമായിരിക്കുമെന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു.

പുതിയ അധ്യക്ഷന്‍ വരുന്നത് കൊണ്ട് ഗാന്ധി കുടുംബത്തിന്റെ പ്രസക്തി നഷ്ടമാകില്ല. ഗാന്ധി കുടുംബത്തിന്റെ പുറത്ത് നിന്ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്താലും, പാര്‍ട്ടിയുടെ ഭരണം അവരുടെ കൈയ്യിലായിരിക്കുമെന്ന പ്രചാരണം വെറും തോന്നലാണെന്നും ചിദംബരം പറഞ്ഞു. ദേശീയ തലത്തില്‍ ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇപ്പോഴുള്ള അതേ തലത്തില്‍ തന്നെ നില്ക്കും. ഈ സ്വാധീനത്തില്‍ കുറവ് സംഭവിച്ചാല്‍, ജില്ലാ തലത്തില്‍ തിരഞ്ഞെടുപ്പിലൂടെ എത്തുന്ന നേതാക്കളെ ഭരിക്കാന്‍ ഗാന്ധി കുടുംബം ശ്രമിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും ചിദംബരം ചോദിച്ചു.

അതേസമയം പാര്‍ട്ടിയിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഗാന്ധി കുടുംബത്തിന്റെ അഭിപ്രായത്തിന് കൂടി പരിഗണന നല്‍കാമെന്നും ചിദംബരം വ്യക്തമാക്കി. ആര് ജയിച്ചാലും, പാര്‍ട്ടിയിലെ രീതികളൊന്നും മാറില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെയായിരിക്കും 95 ശതമാനം കാര്യങ്ങളും തീരുമാനിക്കുക. അദ്ദേഹം മറ്റ് നേതാക്കളോടും കൂടി ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസിന്റെ എല്ലാ തീരുമാനങ്ങളിലും ഇതുപോലെ പല നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിക്കും. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി, പാര്‍ലമെന്ററി ബോര്‍ഡ് എന്നിവയില്‍ എല്ലാം ഗാന്ധി കുടുംബം ഉണ്ടാവുമെന്നും ചിദംബരം പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം ഗാന്ധി കുടുംബം വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നും പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും ഇല്ലാതാവുമോ. ഒരിക്കലുമില്ല. അവര്‍ തീര്‍ച്ചയായും കോണ്‍ഗ്രസിനുള്ളില്‍ തന്നെയുണ്ടാവും. അവര്‍ക്കും അഭിപ്രായങ്ങളുണ്ടാവും. പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ അതും കൂടി പരിഗണിക്കുമെന്നും ചിദംബരം വ്യക്തമാക്കി. അതിനപ്പുറം ഗാന്ധി കുടുംബത്തിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നത് വെറും സംശയം മാത്രമാണ്. അവരുടെ ഇടപെടല്‍ അല്ല, അതിനെ മുഖവിലയ്ക്കെടുക്കുക എന്നത് മാത്രമായിട്ടാണ് താന്‍ കാണുന്നതെന്നും ചിദംബരം പറഞ്ഞു.

22 വര്‍ഷത്തിനിടെയുള്ള കോണ്‍ഗ്രസിന്റെ വലിയ മാറ്റമാണിത്. പുതിയ അധ്യക്ഷന്‍ തീര്‍ച്ചയായും ഗാന്ധി കുടുംബത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. സംസ്ഥാന നേതാക്കള്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിക്കേണ്ടി വരും. എല്ലാവര്‍ക്കുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പഠിക്കുമെന്നും ചിദംബരം വ്യക്തമാക്കി. അതേസമയം ഗാന്ധി കുടുംബത്തില്‍ നിന്ന് പിന്തുണ തേടുന്നതില്‍ തനിക്ക് നാണക്കേടൊന്നും തോന്നുന്നില്ലെന്നും ഖാര്‍ഗെ നേരത്ത പെറഞ്ഞതാണ്. പുതിയ അധ്യക്ഷന്‍ ആദ്യ ചെയ്യേണ്ട കാര്യം സംഘടനയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച്, ഏറ്റവും മികച്ചതാക്കുകയാണ്. തിരഞ്ഞെടുപ്പ് നടത്തി, ഒരു ടീമിനെ രൂപീകരിക്കണമെന്നും ചിദംബരം പറഞ്ഞു.

കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!
അടുത്ത 15 മാസം നിര്‍ണായകമാണ്. ഈ സമയം കൊണ്ട് രാഷ്ട്രീയമായ മുന്നേറ്റമുണ്ടാകും. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കണമെന്നും ചിദംബരം പറഞ്ഞു. ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വെല്ലുവിളിക്കപ്പെട്ട സമയത്താണ് താന്‍ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ അവസാനമായി വോട്ട് ചെയ്തത്. 1997 കോണ്‍ഗ്രസ് വിട്ട ചിദംബരം തമിഴ് മാനില കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പിന്നീട് 2004ലാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
-
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications