നൂറാം ജന്മദിനത്തിന്റെ സന്തോഷം; ഗാന്ധിനഗറിലെ റോഡിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേര്
ഗാന്ധിനഗർ : ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേരിടുന്നു. മോദിയുടെ അമ്മ ഹീരാബെന്നിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായാണ് ഗാന്ധിനഗർ കോർപ്പറേഷന്റെ തീരുമാനം.
ഈ മാസം 18 ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയ്ക്ക് നൂറു വയസ്സ് തികയുന്നത്. ഈ ദിനത്തിന്റെ മാറ്റ് കൂട്ടുകയാണ് ഗാന്ധിനഗർ. 'പൂജ്യ ഹീരാബെ മാര്‍ഗ്' എന്നാണ് റോഡിന് പേര് നല്‍കുക.

അദ്ദേഹത്തിന്റെ അമ്മയുടെ പേര് എക്കാലവും നിലനിർത്തുന്നതിനും സേവന പാഠങ്ങള്‍ വരും തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിന് വേണ്ടിയാണ് റോഡിന് അമ്മയുടെ പേര് നൽകാൻ തീരുമാനിച്ചത്. ഗാന്ധിനഗർ മേയർ ഹിതേഷ് മക്വാന ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കി. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്നിന് 100 വയസ്സ് തികയുന്നു, ജനങ്ങളുടെ ആവശ്യവും വികാരവും കണക്കിലെടുത്താണ് അന്നേ ദിവസം 80 മീറ്റർ റോഡിന് പ്രധാനമന്ത്രിയുടെ അമ്മയുടെ പേരിടാൻ തീരുമാനിച്ചിരിക്കുകയാണ്. "പൂജ്യ ഹീരാബെ മാർഗ്" എന്നാണ് പേര്.
അതേസമയം, 1923 ജൂണ്‍ 18 - നാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ ജനിച്ചത്. ഗാന്ധിനഗറിലെ റെയ്സന്‍ ഗ്രാമത്തില്‍ പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയ്ക്ക് ഒപ്പമാണ് ഹീരാബെന്‍ ഇപ്പോൾ താമസിക്കുന്നത്. 2022 ജൂണ്‍ 18 - ന് അമ്മ തന്റെ ജീവിതത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് കടക്കുമെന്ന് പങ്കജ് മോദി വ്യക്തമാക്കി .
അതേസമയം , അമ്മയുടെ നൂറാം പിറന്നാള്‍ ആഘോഷമാക്കാൻ ജൂണ്‍ 18 - ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ എത്തുമെന്നാണ് ദേശീയ മാധ്യമങ്ങളിടെ റിപ്പോർട്ടുകൾ. എന്നാൽ , കഴിഞ്ഞ മാര്‍ച്ച് 11 - ന് പ്രധാനമന്ത്രി അഹമ്മദാബാദിലെത്ത് അമ്മയെ കണ്ടിരുന്നു. കൊറോണ മഹാമാരി കാരണം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്ന് അദ്ദേഹം അമ്മയെ കണ്ടത്. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് എത്തിയതിന്റെ ഭാഗമായിരുന്നു ഇത്.
മൂന്നാറിന്റെ മനോഹാരിതയില്‍ അപർണ മൾബറി; വെളള വേഷത്തിൽ ക്യൂട്ട് ലുക്കാണ്...
Recommended Video
അമ്മയ്ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ അന്ന് വൈറലായിരുന്നു. തന്റെ ട്വറ്ററിലൂടെ മോദി തന്നെ ചിത്രങ്ങൾ പങ്കിട്ടിരുന്നു. എന്നാൽ, ഇത് ആദ്യമായാണ് പിറന്നാൾ ദിനത്തിൽ റോഡിന് പേരു നൽകി പിറന്നാൾ ദിനം ഗംഭീരമാക്കാൻ തയ്യാറെടുക്കുന്നത്.












Click it and Unblock the Notifications