കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷിന്റെ സഹോദരിയും അമ്മയും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടകയിലും തരംഗമാകുന്നു. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിതയും അമ്മ ഇന്ദിരയും രാഹുലിന്റെ യാത്രയുടെ ഭാഗമായി. കേരളത്തിലെ കോണ്‍ഗ്രസിലെ ട്വിറ്റര്‍ പേജാണ് ഈ ഫോട്ടോ ട്വീറ്റ് ചെയ്തത്. ഭാരത് ജോഡോ യാത്ര ജനങ്ങളുടെ ശബ്ദമാണ്. ഗൗരി ലങ്കേഷിനെ പോലുള്ളവരുടെ ശബ്ദം ഒരിക്കലും നിശബ്ദമാക്കപ്പെടാന്‍ പാടില്ലെന്നും രാഹുല്‍ പറഞ്ഞു.

ഗൗരി സത്യത്തിന് വേണ്ടി നിലകൊണ്ടു. ധൈര്യത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി നിലനിന്നു. ഗൗരി ലങ്കേഷിനെ പോലെ എണ്ണിയാലൊടുങ്ങാത്തവര്‍ക്കായി ഞാനും നിലകൊള്ളുന്നുവെന്നുവെന്ന് രാഹുല്‍ പറഞ്ഞു.

1

image credit: congress kerala

അവരാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ആവേശത്തെ പ്രതിനിധീകരിക്കുന്നത്. ഭാരത് ജോഡോ യാത്ര അവരുടെ ശബ്ദമാണ്. ഒരിക്കലും അതിനെ നിശബ്ദമാക്കാനാവില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയാല്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയാല്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാം

ഗൗരി ലങ്കേഷിന്റെ കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ ബേലൂര്‍ ക്രോസില്‍ നിന്നുള്ള യാത്രയുടെ ചിത്രങ്ങളാണ് രാഹുല്‍ പങ്കുവെച്ചത്.

പ്രണയത്തിന് വേണ്ടി താണ്ടിയത് 14400 കിലോമീറ്റര്‍;അറുപതുകാരിയെത്തിയത് ടാന്‍സാനിയയില്‍, സംഭവം ഇങ്ങനെപ്രണയത്തിന് വേണ്ടി താണ്ടിയത് 14400 കിലോമീറ്റര്‍;അറുപതുകാരിയെത്തിയത് ടാന്‍സാനിയയില്‍, സംഭവം ഇങ്ങനെ

കേരളത്തില്‍ വന്‍ വിജയമായ യാത്രയ്ക്ക് ശേഷമാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര കര്‍ണാടകത്തിലേക്ക് എത്തിയത്. ഇവിടെയും നേതാക്കളെല്ലാം ആവേശത്തിലാണ്. ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് യാത്രയ്ക്ക് ലഭിക്കുന്നത്.

ഇതിനോടകം നൂറില്‍ അധികം കിലോമീറ്ററുകള്‍ രാഹുല്‍ പിന്നിട്ട് കഴിഞ്ഞു. സെപ്റ്റംബര്‍ എട്ടിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇതുവരെ യാത്ര കടന്നുപോകുന്നത്.

അതേസമയം യാത്രയെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന നേതാവ് ജയറാം രമേശ് രംഗത്ത് വന്നു. യാത്ര മാണ്ഡ്യയിലൂടെ കടന്നുപോകുമ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. കോണ്‍ഗ്രസിലെ എന്നല്ല ഏതൊരു നേതാവും നടത്തുന്ന ഏറ്റവും വലിയ കാല്‍നട യാത്രയാണിത്. കോണ്‍ഗ്രസിനെ മാനസികപരമായി കരുത്തുറ്റതാക്കാന്‍ ഇത് സഹായിക്കും.

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഒരു ഭാഗത്ത് നടക്കുന്ന കാര്യമാണ്. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയാണ് പ്രധാന കാര്യം. കോണ്‍ഗ്രസിന്റെ വലിയൊരു മാറ്റമാണ് ഈ യാത്രയിലൂടെ നടക്കുന്നത്. യഥാര്‍ത്ഥ രാഹുല്‍ ഗാന്ധി ഈ യാത്രയിലൂടെയാണ് പുറത്തുവന്നതെന്നും ജയറാം രമേശ് പറഞ്ഞു.

ഇത് പുതിയൊരു രാഹുല്‍ ഗാന്ധിയാണെന്ന് ഞാന്‍ പറയില്ല. പക്ഷേ ഇതാണ് യഥാര്‍ത്ഥ രാഹുല്‍. ഈ യാത്ര അതിന് രാഹുലിനെ സഹായിച്ചിട്ടുണ്ടെന്നും ജയറാം രമേശ് വ്യക്തമാക്കി. സാധാരണക്കാരുമായുള്ള രാഹുലിന്റെ സംഭാഷങ്ങള്‍ ഒരു നേതാവെന്ന നിലയിലേക്ക് രാഹുലിനെ ഉയര്‍ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ്സും പ്രവര്‍ത്തകരുമായുള്ള ആശയവിനിമയവും പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ട്.

എന്തൊക്കെ ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് തെളിയിച്ചത് ഈ യാത്രയാണ്. ഞങ്ങള്‍ റോഡിലുണ്ട്, തെരുവിലുണ്ട്. ബിജെപിക്കെതിരെ ഞങ്ങള്‍ പോരാടുകയാണ്. എല്ലാ ജനകീയ പ്രശ്‌നങ്ങളും ഞങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

benefits of being single:സിംഗിളാണോ അതോ പ്രണയത്തിലോ? ഏറ്റവും നല്ലത് ഏതാണ്; ഇക്കാര്യങ്ങള്‍ പറയും അതിനുള്ള ഉത്തരം

English summary
gauri lankesh's mother and sister in rahul gandhi's bharat jodo yatra in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X