കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഭക്തരും ഹിന്ദു തീവ്രവാദികളും തന്നെ നിശബ്ദയാക്കും! ഗൗരി ലങ്കേഷിന്റെ വാക്കുകൾ!

  • By Anamika
Google Oneindia Malayalam News

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ രാജ്യമൊന്നാകെ ദു:ഖിക്കുകയും പ്രതിഷേധിക്കുകയും, സംഘപരിവാരങ്ങള്‍ മാത്രം ആഘോഷിക്കുകയും ചെയ്യുന്നു. തന്റെ നിലപാടുകളുടെ പേരില്‍ താന്‍ എന്നെങ്കിലും ഇല്ലായ്മ ചെയ്യപ്പെടുമെന്ന് ഗൗരി ലങ്കേഷിന് നേരത്തെ തന്നെ ഉറപ്പുണ്ടായിരുന്നു. ന്യൂസ് ലോണ്‍ഡ്രി വെബ്‌സൈറ്റ് 2016 നവംബറില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഗൗരി ലങ്കേഷ് അക്കാര്യം വ്യക്തമായിത്തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ബിജെപി നേതാക്കള്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നടന്ന അഭിമുഖത്തില്‍ തന്നെ ഇല്ലായ്മ ചെയ്യേണ്ടത് ആര്‍ക്കാണ് ആവശ്യമെന്ന് ഗൗരി ലങ്കേഷ് വ്യക്തമാക്കുന്നു.

താരങ്ങളെത്തിയത് ദിലീപിന് ബൂമറാങ്ങ്! കാവ്യ വീണ്ടും ദിലീപിന് പാരയാകുന്നു.. ജാമ്യം ഗോവിന്ദ!താരങ്ങളെത്തിയത് ദിലീപിന് ബൂമറാങ്ങ്! കാവ്യ വീണ്ടും ദിലീപിന് പാരയാകുന്നു.. ജാമ്യം ഗോവിന്ദ!

gauri lankesh

ഹിന്ദു രാഷ്ട്രീയത്തിനും ജാതിവ്യവസ്ഥയ്ക്കും എതിരെ നിന്നതിനാല്‍ തനിക്ക് ഹിന്ദു വിരോധിയെന്ന പട്ടം ചാര്‍ത്തിക്കിട്ടിയെന്ന് അഭിമുഖത്തില്‍ ഗൗരി ലങ്കേഷ് പറയുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തിനും നരേന്ദ്ര മോദിക്കും എതിരെ ശബ്ദിക്കുന്നവരുടെ മരണങ്ങള്‍ മോദി ഭക്തര്‍ ആഘോഷിക്കുന്ന കാലത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. എംഎം കല്‍ബുര്‍ഗിയുടേയും ഡോ. യുആര്‍ അനന്തമൂര്‍ത്തിയുടേയും മരണങ്ങള്‍ ഉദാഹരണങ്ങളാണ്. തന്നെയും എങ്ങനെയും നിശബ്ദരാക്കാനാണ് അവരുടെ ശ്രമമെന്നും ഗൗരി പറയുന്നു.

മരിച്ചിട്ടും വിടാതെ.. ഗൗരി ലങ്കേഷിനെ കൊത്തിത്തിന്ന് സംഘപരിവാർ കഴുകന്മാർ! അവർ ആഘോഷത്തിലാണ്!മരിച്ചിട്ടും വിടാതെ.. ഗൗരി ലങ്കേഷിനെ കൊത്തിത്തിന്ന് സംഘപരിവാർ കഴുകന്മാർ! അവർ ആഘോഷത്തിലാണ്!

gauri lankesh

തനിക്കെതിരെ ബിജെപി നേതാക്കള്‍ അപകീര്‍ത്തി കേസ് നല്‍കുക കൂടിയായപ്പോള്‍ ട്വിറ്ററില്‍ കടുത്ത വെറുപ്പ് നിറഞ്ഞു. മോദി ഭക്തരും ഹിന്ദുത്വ തീവ്രവാദികളും തനിക്കെതിരെ കടുത്ത വെറുപ്പാണ് പ്രകടിപ്പിച്ചത്. അത്തരം ട്വീറ്റുകളൊക്കെത്തന്നെ അവരുടെ വിമര്‍ശകര്‍ക്ക് എതിരെയുള്ളതായിരുന്നു. പുരോഗമന-ഇടത് ചിന്താഗതിയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയായിരുന്നുവെന്നും ഗൗരി ലങ്കേഷ് പറയുകയുണ്ടായി. രാജ്യത്തിന്റെ ഇന്നത്തെ നിലയില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് തനിക്ക് ആശങ്കകളുണ്ടെന്നും ആ അഭിമുഖത്തില്‍ ഗൗരി ലങ്കേഷ് പറയുകയുണ്ടായി. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോടെ ഈ അഭിമുഖം വീണ്ടും പ്രസ്തകമാവുകയാണ്.

English summary
Gauri Lankesh said once that Modi Bhakts and Hindutva brigade are keen to somehow shut her up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X