അദാനിക്ക് ഓഹരി വിപണിയില്‍ കുതിപ്പ്, വിപണിമൂല്യം 15.5 ലക്ഷം കോടിയിലെത്തി; നേട്ടങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് തിങ്കളാഴ്ച്ച ഓഹരി വിപണിയില്‍ നേട്ടങ്ങള്‍. അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണ് നടത്തിയത്. ഓഹരി വിപണിയിലെ മൊത്തം നേട്ടങ്ങള്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മുന്നേറ്റത്തിന് സഹായിക്കുകയായിരുന്നു. 7 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും 1.4 ശതമാനം കുതിപ്പുണ്ടാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ടാറ്റ മോട്ടോഴ്‌സ്, ലാര്‍സന്‍ ആന്‍ഡ് ടബ്രോ, സണ്‍ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവരാണ് നേട്ടങ്ങളുണ്ടാക്കിയത്. അദാനി എന്റര്‍പ്രൈസസാണ് അദാനി ഗ്രൂപ്പില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. 7 ശതമാനം വിപണി മൂല്യമാണ് വര്‍ധിച്ചത്.

അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി പവര്‍, അദാനി പോര്‍ട്‌സ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മാര്‍, എന്നിവയെല്ലാം ഓഹരിയില്‍ അഞ്ച് ശതമാനം കുതിപ്പുണ്ടാക്കി. അദാനി ഗ്രൂപ്പില്‍ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ശുഭകരമായ കാര്യങ്ങളാണ് വിപണിയിലും പ്രതിഫലിച്ചത്. എസിസി, അംബുജ സിമന്റ് എന്നിവരുടെ വിപണി മൂല്യത്തില്‍ 4 ശതമാനം വരെ മുന്നേറ്റം രേഖപ്പെടുത്തി.
അതേസമയം അദാനി ഗ്രൂപ്പിന്റെ പത്ത് കമ്പനികളുടെ മൊത്തം ഓഹരി മൂല്യം 15.50 ലക്ഷം കോടി പിന്നിട്ടു. അന്താരാഷ്ട്ര ബ്രോക്കറേജ് കമ്പനിയായ കാന്റോര്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച ഭീമമാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മൊത്തം 50 ശതമാനത്തിന്റെ മാര്‍ക്കറ്റ് ക്യാപാണ് അദാനി എന്റര്‍പ്രൈസസ് ഉണ്ടാക്കുകയെന്നാണ് കാന്റോറിന്റെ വിലയിരുത്തല്‍,
അതേസമയം കാന്റോര്‍ നിലവില്‍ വാങ്ങാനായി നിര്‍ദേശിക്കുന്ന ഓഹരികളിലൊന്നാണ് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍. അദാനിയുടെ എല്ലാ കമ്പനിയുടെ ഓഹരി വിപണി പോസിറ്റീവായി നില്‍ക്കുകയാണ്. ഇനി നേട്ടങ്ങളുണ്ടാക്കുമെന്ന സൂചനകളാണ് ഇവ നല്‍കുന്നത്. നേരത്തെ ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി കമ്പനികളുടെ മൂല്യം 82 ബില്യണായി ഇടിഞ്ഞിരുന്നു.
അദാനി എന്റര്‍പ്രൈസസിന്റെ മൂല്യം കുതിച്ചുയരാന്‍ കാരണം, വിമാനത്താവളങ്ങള്‍, റോഡുകള്‍, പുതിയ ഊര്‍ജ മേഖലകള്‍ എന്നിവയിലെല്ലാം നിക്ഷേപകരുടെ താല്‍പര്യം വര്‍ധിച്ചതാണ്. നിക്ഷേപകര്‍ക്ക് അദാനിയിലുള്ള വിശ്വാസം തിരിച്ചുവന്നുവെന്നും, ഇന്ത്യയില്‍ അവഗണിക്കാനാവാത്ത ശക്തിയാണ് അദാനി കമ്പനികളെന്നും കാന്റോര്‍ പറഞ്ഞു.
അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരികളില്‍ നാല് ശതമാനമാണ് മുന്നേറ്റമുണ്ടാക്കിയത്. അദാനി പവര്‍ ഓഹരികളില്‍ മൂന്ന് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. അദാനി ഗ്രൂപ്പും എഡ്ജി കോണിഎക്‌സും തമ്മിലുള്ള പങ്കാളിത്തമാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.
അദാനി കമ്പനികളുടെ ഡിസംബര്‍ പാദത്തിലെ ലാഭം പുറത്തുവിടുന്നതിനായി നിക്ഷേപകര്‍ കാത്തിരിക്കുകയായിരുന്നു. അതാണ് നേട്ടത്തിന് പ്രധാന കാരണമായത്. 148 ശതമാനത്തിന്റെ കുതിപ്പാണ് ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്. അദാനി ഗ്രീന്‍ എനര്‍ജിയുടെ ലാഭമാണ് കുതിച്ച് കയറിയത്. ഡിസംബറില്‍ 256 കോടിയാണ് വര്‍ധിച്ചത്.












Click it and Unblock the Notifications