Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ത്യയുടെ ഉയർച്ചയുടെ ഇരട്ട എഞ്ചിനുകളാണ് അടിസ്ഥാന സൗകര്യങ്ങളും ബുദ്ധിശക്തിയും'; ഗൗതം അദാനി

മുംബൈ: ആഗോള സാമ്പത്തിക വ്യവസ്ഥയെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിതരണ ശൃംഖലകളിലെ മാറ്റങ്ങളും പുനർനിർവചിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ ഭാവി ശക്തിപ്പെടുത്താൻ അടിസ്ഥാനസൗകര്യ വികസനവും ബുദ്ധിശക്തിയുടെ പ്രയോജനപ്പെടുത്തലും അനിവാര്യമാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

'ഇവ ഇനി രണ്ട് വ്യത്യസ്‌ത മുൻഗണനകളല്ല. ഇന്ത്യയുടെ ശക്തി വർധിപ്പിക്കാനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ഈ നൂറ്റാണ്ടിലെ നിർണായക ആഗോള ശക്തികളിലൊന്നായി ഇന്ത്യയെ മാറ്റാനും സഹായിക്കുന്ന ഇരട്ട എഞ്ചിനുകളാണ് അടിസ്ഥാനസൗകര്യവും ബുദ്ധിശക്തിയും' ഗൗതം അദാനി പറഞ്ഞു.

adani

ലോകം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അദാനി ഗ്രൂപ്പ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുമെന്നും വിതരണ ശൃംഖലകൾ വിഭജിക്കപ്പെടുമെന്നും ഊർജസുരക്ഷ വീണ്ടും തന്ത്രപ്രധാന വിഷയമാകുമെന്നും അദാനി ഗ്രൂപ്പ് നേരത്തെ മനസിലാക്കിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

സാങ്കേതിക നേതൃത്വത്തിനായുള്ള ആഗോള മത്സരം വെറും ആഗ്രഹങ്ങളാൽ മാത്രം നിർണയിക്കപ്പെടുന്നതല്ലെന്നും, അതിന് ശക്തവും പരസ്‌പരം ബന്ധിപ്പിക്കപ്പെട്ടതുമായ അടിസ്ഥാനസൗകര്യങ്ങൾ ആവശ്യമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖനന മേഖല മുതൽ ഡാറ്റാ സെന്ററുകൾ വരെ വിപുലമായ ശൃംഖല

അദാനി ഗ്രൂപ്പിന്റെ ശക്തി ഏതെങ്കിലും ഒരു ബിസിനസിന്റെ വലിപ്പത്തിലല്ലെന്നും, വിവിധ മേഖലകളെ പരസ്‌പരം ബന്ധിപ്പിക്കുന്ന സമഗ്ര സംവിധാനത്തിലാണെന്നും ഗൗതം അദാനി പറഞ്ഞു. ഖനനം, വൈദ്യുതി ഉൽപ്പാദനം, ട്രാൻസ്‌മിഷൻ, വിതരണ ശൃംഖല, തുറമുഖങ്ങൾ, ലോജിസ്‌റ്റിക്‌സ്, ഡാറ്റാ സെന്ററുകൾ, ഫുൾഫിൽമെന്റ് സെന്ററുകൾ, റോഡുകൾ, ജല അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലുടനീളമുള്ള സാന്നിധ്യമാണ് ഗ്രൂപ്പിന്റെ പ്രത്യേകതയെന്ന് അദ്ദേഹം വിശദീകരിച്ചു.

'ബുദ്ധിശക്തിയുടെ യുഗത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ എല്ലാ നിർണായക അടിസ്ഥാനസൗകര്യ ഘടകങ്ങളെയും പരസ്‌പരം ബന്ധിപ്പിക്കാൻ ഞങ്ങൾക്ക് കഴിയും' അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിൽ ഭൗതികവും ഡിജിറ്റലുമായ അടിസ്ഥാനസൗകര്യങ്ങളുടെ സംയോജനം നിർണായകമാണെന്നും അദാനി കൂട്ടിച്ചേർത്തു.

അടിസ്ഥാനസൗകര്യം സമ്പത്ത് മാത്രമല്ല, തന്ത്രപ്രധാന ശക്തിയും

അടിസ്ഥാനസൗകര്യം ഇനി സാമ്പത്തിക വളർച്ചയുടെ ഉപകരണം മാത്രമല്ലെന്നും, ദേശീയ സുരക്ഷയുടെയും സ്വയംപര്യാപ്‌തതയുടെയും പ്രധാന ഘടകമായി മാറിയിരിക്കുകയാണെന്നും ഗൗതം അദാനി പറഞ്ഞു. വിതരണ ശൃംഖലകൾ തകരുകയും ഊർജം ഭൗമരാഷ്ട്രീയ ആയുധമായി മാറുകയും ചെയ്യുന്ന ലോകത്തിൽ, അസംസ്‌കൃത വസ്‌തുക്കളുടെ ഖനനം മുതൽ അന്തിമ ഉപഭോക്താവിലേക്കുള്ള വിതരണം വരെ നിയന്ത്രിക്കാൻ കഴിയുന്ന സമഗ്ര സംവിധാനങ്ങൾ രാജ്യങ്ങളുടെ ശക്തി നിർണയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2025-26 സാമ്പത്തിക വർഷത്തിൽ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിന്നിട്ടും അദാനി ഗ്രൂപ്പ് വിവിധ മേഖലകളിൽ വളർച്ച തുടരുകയായിരുന്നുവെന്നും, നിരവധി അന്താരാഷ്ട്ര കമ്പനികൾ പ്രവർത്തനങ്ങൾ ചുരുക്കുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്‌ത സാഹചര്യത്തിലും ഗ്രൂപ്പ് വിപുലീകരണം തുടരുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയെ ആഗോള സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ സ്വകാര്യ മേഖലയുടെയും വലിയ അടിസ്ഥാനസൗകര്യ നിക്ഷേപങ്ങളുടെയും പങ്ക് നിർണായകമാണെന്നും, ഭാവിയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും രാജ്യത്തിന്റെ വളർച്ചയ്ക്ക് പുതിയ വഴികൾ തുറക്കുമെന്നും ഗൗതം അദാനി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+