Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗംഭീർ ഒരു ഭാഗത്ത്, താരങ്ങൾ മറ്റൊരു ഭാഗത്ത്..! ഈ ഇന്ത്യൻ ടീമിന് ഇതെന്ത് പറ്റി? ഭിന്നതകൾ തിരിച്ചടിക്കുമ്പോൾ

ബോർഡർ-ഗവാസ്‌കർ ട്രോഫി പോരാട്ടങ്ങൾക്കായി ഇന്ത്യൻ ടീം നിലവിൽ ഓസ്‌ട്രേലിയയിലാണ്. കോച്ച് ഗൗതം ഗംഭീറും സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോലി എന്നിവരും ഒക്കെയുണ്ടായിട്ടും ബിജിടിയിൽ നാലാം ടെസ്‌റ്റിലും ഇന്ത്യക്ക് തോൽവി രുചിക്കേണ്ടി വന്നു. ഇതോടെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന ഇന്ത്യയുടെ മോഹം ത്രിശങ്കുവിലാണ്.

ഈ പ്രതിസന്ധികൾക്ക് ഇടയിൽ മറ്റൊരു വാർത്തയാണ് ഇന്ത്യൻ ടീമിന്റെ ഡ്രസിംഗ് റൂമിൽ നിന്ന് വരുന്നത്. താരങ്ങളുമായും സെലക്‌ടർമാരുമായും ഗംഭീർ കടുത്ത ഭിന്നതയിലാണ് എന്നതാണ് ഈ വാർത്ത. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നായകനായും ഉപദേശകനായും ഒക്കെ കിരീടത്തിലേക്ക് നയിച്ചിട്ടുള്ള ഗൗതം ഗംഭീറിന് ഇന്ത്യൻ ദേശീയ പരിശീലകന്റെ ചുമതല ഒരു മുൾക്കിരീടമാണ് എന്നതാണ് യാഥാർഥ്യം.

ggindianteam

ഇതുവരെയുള്ള ഫലങ്ങൾ സൂചിപ്പിക്കുന്നതും അതാണ്. കാര്യമായ ജയങ്ങൾ ഒന്നും ഗംഭീറിന് കീഴിൽ ഒരു ഫോർമാറ്റിലും ഇന്ത്യക്ക് അവകാശപ്പെടാനില്ല. മറിച്ച് വൻ തോൽവികളും മോശം പ്രകടനങ്ങളും ചൂണ്ടിക്കാണിക്കാൻ ഏറെയുണ്ട് താനും. ഇതോടെയാണ് ഗംഭീറും താരങ്ങളും രണ്ട് തട്ടിലാണെന്ന റിപ്പോർട്ടുകൾക്ക് പ്രസക്തിയേറുന്നത്.

ഗംഭീറിന്റെ ആശയങ്ങളോടും രീതികളോടും ഒത്തുപോവാൻ ടീമിന് കഴിയാതെ വരുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ശക്തമായി ഉയർന്നുവന്നതാണ്. കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിൽ ഒട്ടും മടികാണിക്കാത്ത ഗംഭീറിന് പക്ഷേ താരങ്ങളുമായുള്ള ആശയവിനിമയത്തിൽ കാര്യമായ വീഴ്‌ച സംഭവിക്കുന്നു എന്നതാണ് പലരും പറയുന്ന പ്രധാന കാര്യം.

പല താരങ്ങളെയും പെട്ടെന്ന് ടീമിൽ നിന്ന് മാറ്റി നിർത്തുകയും അവരെ ഇക്കാര്യം കൃത്യമായി ബോധ്യപ്പെടുത്താൻ സാധിക്കാതെ വരികയും ചെയ്യുമ്പോൾ യുവ താരങ്ങൾ ഉൾപ്പെടെ സ്വന്തം കഴിവിൽ സംശയം ഉന്നയിക്കുന്ന സാഹചര്യവും ഉണ്ടാവുന്നുണ്ട്. മാത്രമല്ല കൃത്യമായ പ്രഫഷണൽ സമീപനമല്ല ഇക്കാര്യത്തിൽ ഗംഭീർ വച്ചുപുലർത്തുന്നത് എന്ന ആക്ഷേപവും ശക്തമാണ്.

ഇക്കാര്യത്തിൽ രോഹിത് ശർമ്മയും മറിച്ചുള്ള നിലപാടല്ല സ്വീകരിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ദ്രാവിഡ് യുഗം കഴിഞ്ഞ ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ് പലവിധ മുറുമുറുപ്പുകൾക്കും വേദിയാണ് എന്നാണ് പൊതുവെയുള്ള പ്രചാരണം. അടുത്തിടെ ഗംഭീറിനെ ചേർത്തുള്ള ചില റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ ഇന്ത്യൻ പരിശീലകൻ ഇതൊക്കെയും തള്ളുകയായിരുന്നു.

നേരത്തെ ഗംഭീർ ബിജിടിയിൽ ചേതേശ്വർ പൂജാരയുടെ സേവനം സെലക്‌ടർമാരോട് ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.നിലവിലെ സാഹചര്യത്തിൽ സിഡ്‌നിയിൽ നടക്കുന്ന അഞ്ചാം ടെസ്‌റ്റ് എന്തുകൊണ്ടും നിർണായകമാണ് ഗൗതം ഗംഭീറിന്. ഈ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ നിലനിൽപ് തന്നെ അവതാളത്തിലാകും.

കാരണം ഡ്രസിംഗ് റൂമിലെ അസ്വാരസ്യങ്ങളും ഭിന്നതകളും ടീമിന്റെ പ്രകടനത്തെ സാരമായി ബാധിക്കുന്നത് ഓസീസ് പര്യടനത്തിൽ നാം പലവട്ടം കണ്ടതാണ്. താരങ്ങൾക്ക് വേണ്ടത്ര പിന്തുണ കൊടുക്കാൻ ടീം മാനേജ്‌മെന്റിന്, പ്രത്യേകിച്ച് ഗംഭീറിന് കഴിയുന്നില്ലെന്ന വിമർശനവും ശക്തമാണ്. ഇനി ഭാവിയിൽ ഇവ പരിഹരിച്ചില്ലെങ്കിൽ അധികകാലം ഗംഭീർ പരിശീലക സ്ഥാനത്ത് തുടർന്നേക്കില്ലെന്ന റിപ്പോർട്ടുകളും ശക്തമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+