നീലച്ചിത്ര നിര്‍മാണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി... 15 ലക്ഷം രൂപ ആവശ്യപ്പെട്ടു, പോലീസ് ചെയ്തത്...
മുംബൈ: ബോളിവുഡിനെ വിറപ്പിച്ച് നീലച്ചിത്ര നിര്‍മാണവും പ്രമുഖരുടെ അറസ്റ്റും. മാന്യതയുടെ മുഖംമൂടി അഴിഞ്ഞുവീണപ്പോള്‍ പ്രമുഖര്‍ കുടുങ്ങുന്നതാണ് കണ്ടത്. ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുള്പ്പെടെയുള്ളവര് കേസില്‍ അറസ്റ്റിലായി. ഇനിയും പ്രമുഖര്‍ പിടിയിലാകുമെന്നാണ് വിവരം. മുംബൈ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഷില്‍പ്പ ഷെട്ടി നല്കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എന്ന് കോടതി ഓര്‍മിപ്പിച്ചു. അതിനിടെയാണ് മറ്റൊരു നടി നീലച്ചിത്ര നിര്‍മാണ കേസില്‍ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തുടര്‍ന്ന് വായിക്കാം...
പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്

നടി ഗഹാന വസിസ്ത് ആണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. മുംബൈ പോലീസിനെതിരെയാണ് നടിയുടെ വെളിപ്പടുത്തല്‍. നേരത്തെ നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ വ്യക്തിയാണ് വസിസ്ത്. നാല് മാസം ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പോലീസ് തന്നോട് ചെയ്ത കാര്യങ്ങള്‍ എന്ന പേരില്‍ നടിയുടെ തുറന്നുപറച്ചില്‍.

മുംബൈ പോലീസിനെ സംശയ മുനയിലാക്കുന്നതാണ് ഗഹാന വസിസ്തിന്റെ പ്രതികരണം. പോലീസ് തന്നോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് നടി പറയുന്നു. പണം തന്നാല്‍ അറസ്റ്റില്‍ നിന്ന് ഒഴിവാക്കാമെന്നും പോലീസ് പറഞ്ഞുവത്രെ. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പിന്നെ എന്തിനാണ് പണം നല്‍കുന്നതെന്നും നടി തിരിച്ചുചോദിച്ചു.

പോലീസുകാരാണ് ഞങ്ങള്‍. ആരെയും ഏത് കേസിലും പെടുത്താന്‍ സാധിക്കും. പണം തന്നാല്‍ നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റ് ഒഴിവാക്കാം. അല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു എന്നാണ് നടി പറയുന്നത്. കേസിലെ മറ്റു പ്രതികളായ യാഷ് താക്കൂര്‍, തന്‍വീര്‍ ഹഷ്മി എന്നിവരുടെ വാട്സ് ആപ്പ് ചാറ്റ് വിവരങ്ങളും നടി പറഞ്ഞു.

യാഷും തന്‍വീറും ചേര്‍ന്ന് എട്ട് ലക്ഷം രൂപ തരപ്പെടുത്തുന്നുണ്ടെന്ന് വാട്സ് ആപ്പില്‍ ചാറ്റ് ചെയ്തിരുന്നുവെന്നും നടി പറയുന്നു. പോലീസ് പണം ആവശ്യപ്പെട്ടത് കൊണ്ടാണ് ഈ സംസാരം നടന്നതെന്നും അവര്‍ ആരോപിക്കുന്നു. നീലച്ചിത്ര നിര്‍മാണ കേസില്‍ പോലീസിന്റെ ഇടപെടലില്‍ സംശയം ജനിപ്പിക്കുന്നതാണ് നടിയുടെ വാക്കുകള്‍.

തനിക്കെതിരെ പരാതി നല്കിയ വ്യക്തി രണ്ടോ മൂന്നോ നീലച്ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും വസിസ്ത് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വസിസ്തിനെ അറസ്റ്റ് ചെയ്തത്. നാല് മാസം ജയിലില്‍ കഴിഞ്ഞു. പുറത്തിറങ്ങിയ ശേഷം ഇന്ത്യടുഡെക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വസിസ്തിന് പുറമെ രാജ് കുന്ദ്രയുടെ കമ്പനിയിലെ നിര്‍മാതാക്കളും കേസില്‍ പ്രതികളായിരുന്നു.

ഹോട്ട് ഷൂട്ട് ആപ്പിന് വേണ്ടി നീലച്ചിത്രം നിര്‍മിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നു എന്ന് കാണിച്ച് ഒരു നടി പോലീസിനെ സമീപിച്ചതോടെയാണ് ബോളിവുഡിനെ കുലുക്കിയ വിവാദങ്ങളുടെ തുടക്കം. ജൂലൈ 19നാണ് രാജ് കുന്ദ്ര അറസ്റ്റിലായത്. ഇയാളുടെ ജാമ്യം കോടതി തള്ളുകയായിരുന്നു. തന്നെ കുറിച്ച് വാര്‍ത്തകള്‍ വരുന്നത് തടയണം എന്നാവശ്യപ്പെട്ട് ഷില്‍പ്പ ഷെട്ടി കോടതിയെ സമീപിച്ചിരുന്നു.

പോലീസിനെ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍ അപകീര്‍ത്തിപരമാണെന്ന് പറയാന്‍ സാധിക്കില്ല എന്നാണ് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കാര്യങ്ങള്‍ പ്രതീക്ഷിക്കേണ്ടെന്നും കോടതി വ്യക്തമാക്കി. താങ്കള്‍ പൊതു ജീവിതം തിരഞ്ഞെടുത്ത വ്യക്തിയാണ്. താങ്കളുടെ ജീവിതം മെക്രോസ്കോപ്പിന് മുന്നിലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം, മൂന്ന് വീഡിയോകള്‍ യു ട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു.

ഷില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രക്കെതിരെ ലൈംഗിക ആരോപണവുമായി നടി ഷെര്ളിന് ചോപ്ര രംഗത്തുവന്നിരുന്നു. മുംബൈ ക്രൈം ബ്രഞ്ചിന് മൊഴി നല്‍കാനെത്തിയപ്പോഴാണ് നടി ഇക്കാര്യം വിശദീകരിച്ചത്. 2019ല്‍ തങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായ വേളയില്‍ ഒരു ദിവസം രാജ് കുന്ദ്ര വീട്ടിലെത്തി തന്നെ ചുംബിക്കുകയായിരുന്നുവെന്ന് നടി പറഞ്ഞു. തന്റെ അനുവാദമില്ലാതെ കുറേ ചുംബിച്ചു. താന്‍ ഓടി വാഷ്റൂമില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും ഷെര്‍ലിന്‍ പോലീസിന് മൊഴി നല്കി.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications