കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പോടെ സോണിയ പടിയിറങ്ങും.... രാഹുല്‍ ഗാന്ധിയെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: രണ്ട് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും അവസാനിക്കാന്‍ ഇനി മിനുട്ടുകള്‍ മാത്രമാണ് ഉള്ളത്. ഈ അവസരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ദേശീയ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. 24ന് ഫലം വന്നതിന് പിന്നാലെ തന്നെ സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണ് സീനിയര്‍ നേതാക്കളും സൂചിപ്പിക്കുന്നത്.

പുതിയ അധ്യക്ഷന്‍ വന്നില്ലെങ്കില്‍ വലിയ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയില്‍ സംഭവിക്കുമെന്ന മുന്നറിയിപ്പാണ് നേതാക്കളില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഒരേസ്വരത്തിലാണ് സീനിയര്‍ ക്യാമ്പും ജൂനിയര്‍ ക്യാമ്പും. എന്നാല്‍ ഇവര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ സോണിയ ഗൗരവത്തോടെ എടുത്തിട്ടില്ല. ഇതോടെ സംഘടനാ തിരഞ്ഞെടുപ്പ് കാര്യം തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ കാര്യമായി നേതൃത്വത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ്.

സോണിയ ഒഴിയും

സോണിയ ഒഴിയും

നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം എന്തായാലും സോണിയാ ഗാന്ധി ദേശീയ അധ്യക്ഷ പദവി ഒഴിയും. അനാരോഗ്യം സോണിയയെ തളര്‍ത്തിയിരിക്കുകയാണ്. പ്രചാരണത്തിനായി ഹരിയാനയില്‍ ഇറങ്ങാന്‍ പോലും സോണിയക്ക് സാധിച്ചില്ല. പുതിയ അധ്യക്ഷനെ സോണിയ തീരുമാനിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അതും അവര്‍ തള്ളിയിരിക്കുകയാണ്. യുവ നേതാക്കളില്‍ ഒരാളെ അധ്യക്ഷനാക്കാന്‍ സീനിയര്‍ ക്യാമ്പും സീനിയര്‍ നേതാക്കളെ അധ്യക്ഷനാക്കാന്‍ യുവ നേതാക്കളും തയ്യാറല്ല.

30 ദിവസത്തിനുള്ളില്‍

30 ദിവസത്തിനുള്ളില്‍

30 ദിവസമാണ് സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള ഡെഡ്‌ലൈന്‍. പ്രമുഖ നേതാക്കളെ മുഴുവന്‍ മാറ്റുമെന്നാണ് സൂചന. അതേസമയം സോണിയ ഒഴിഞ്ഞാല്‍ വീണ്ടും പഴയ അവസ്ഥ തങ്ങള്‍ക്കുണ്ടാവുമോ എന്ന ആശങ്ക സീനിയര്‍ നേതാക്കളെ ഒന്നിപ്പിച്ചിരിക്കുകയാണ്. മനു അഭിഷേക് സിംഗ്‌വി, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കും. ഇവരെ രാജസ്ഥാന്‍, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ പിന്തുണയ്ക്കാനുള്ള സാധ്യതയുമുണ്ട്.

പ്രിയങ്കയ്ക്കായും മുറവിളി

പ്രിയങ്കയ്ക്കായും മുറവിളി

പ്രിയങ്കാ ഗാന്ധിയെ കൊണ്ടുവരണമെന്ന വാദവും ഇതിനിടയില്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ ഇതിനെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കാന്‍ രണ്ടുവിഭാഗവും ശ്രമിക്കുന്നുണ്ട്. യുപിയുടെ ചുമതല ഏറ്റെടുത്ത ശേഷം സംസ്ഥാനത്തിന് പുറത്തുള്ള ഒരു ചുമതലയും ഏറ്റെടുക്കാനാവില്ലെന്നാണ് പ്രിയങ്കയുടെ നിലപാട്. യുപി നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ എന്തെങ്കിലും പുതിയ പദവി പ്രിയങ്ക ഏറ്റെടുക്കൂ. തന്റെ പേര് അഭ്യൂഹങ്ങളില്‍ പോലും വേണ്ടെന്നും പ്രിയങ്ക നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

പ്രതിസന്ധി ഇങ്ങനെ

പ്രതിസന്ധി ഇങ്ങനെ

മഹാരാഷ്ട്രയിലും ഹരിയാനയിലും കോണ്‍ഗ്രസ് നിലം തൊടാതെ പരാജയപ്പെടുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പ്രവചിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രതിസന്ധി ഘട്ടത്തില്‍ ഒരിക്കല്‍ കൂടി രാഹുല്‍ പാര്‍ട്ടിയെ ഏറ്റെടുക്കേണ്ടി വരും. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ അധ്യക്ഷ പദവിയിലെത്തിയത്. ദില്ലി, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകള്‍ പുതിയ അധ്യക്ഷന് വെല്ലുവിളിയാവും. പക്ഷേ രാഹുല്‍ ഗാന്ധി തന്നെ വരുമോ എന്ന കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ല.

വലിയ മാറ്റങ്ങള്‍ ഇല്ല

വലിയ മാറ്റങ്ങള്‍ ഇല്ല

പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന് നേതാക്കള്‍ പറയുന്നു. സീനിയര്‍ ഗ്രൂപ്പിനെയും ജൂനിയര്‍ ഗ്രൂപ്പിനെയും ഒരുപോലെ ഒത്തിണക്കിയുള്ള മാറ്റങ്ങളായിരിക്കും ഉണ്ടാവുക. ജോതിരാദിത്യ സിന്ധ്യ ഉയര്‍ത്തിയ പ്രശ്‌നങ്ങളൊക്കെ കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ക്കിടെ ചര്‍ച്ചയാവും. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം കൂടി വന്നാല്‍ സീനിയര്‍ ക്യാമ്പിലുള്ള പലരും തെറിക്കാനുള്ള സാധ്യതയുണ്ട്. ഭൂപീന്ദര്‍ ഹൂഡയുടെ പദവി ഏകദേശം തെറിക്കാനാണ് സാധ്യത.

യുവാക്കളിലേക്ക് എത്തുമോ?

യുവാക്കളിലേക്ക് എത്തുമോ?

രാഹുലിനെ അധ്യക്ഷനാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സജീവമായുള്ളത്. പാര്‍ട്ടി അധ്യക്ഷന്റെ പദവി അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി കുറയ്ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത് 2018ല്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളിലൊന്നാണ്. അതേസമയം 2020 വരെ സോണിയ തുടരണമെന്നാണ് പ്രധാന ആവശ്യം. അങ്ങനെയെങ്കില്‍ ദില്ലി തിരഞ്ഞെടുപ്പ് വരെ സോണിയ തുടരും. രാഹുല്‍ അതിന് ശേഷം അധ്യക്ഷ സ്ഥാനത്തേക്ക് എത്തും. പരസ്യമായ ക്യാമ്പയിനിംഗും രാഹുലിനായി തുടങ്ങിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നതെന്തിന്? പ്രിയങ്കയുടെ മറുപടി ഇങ്ങനെ...തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നതെന്തിന്? പ്രിയങ്കയുടെ മറുപടി ഇങ്ങനെ...

English summary
generational makeover buzz in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X