കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസിനെയും ആര്‍എസ്എസിനെയും ഒരേ രീതിയില്‍ എതിര്‍ക്കുന്നു; ഗുലാം നബി ആസാദിന്റെ പ്രസാതാവന വിവാദത്തില്‍

Google Oneindia Malayalam News

ദില്ലി: ഭീകര സംഘടന ഐഎസിനോട് ആര്‍എസ്എസിനെ താരതമ്യപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രസ്താവനയില്‍ ഗുലാം നബി മാപ്പു പറയണമെന്ന ആവശ്യവുമായി ബിജെപി രംഗതെത്തി.

ആര്‍എസ്എസിനെ എതിര്‍ക്കുന്ന അതേ രീതിയില്‍ നമ്മള്‍ ഐഎസിനെയും എതിര്‍ക്കുന്നു എന്നായിരുന്നു ഗുലാം നബി ആസാദിന്റെ വിവാദ പ്രസ്താവന. മുസ്ലിംങ്ങള്‍ക്കിടയില്‍ തെറ്റുചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ ആര്‍എസ്എസിനെക്കാളും മോശമല്ലെന്നും അദ്ദേഹം പറഞ്ഞു.

Gulam Nabi Azab

ആര്‍എസ്എസിന്റെ ആശയം വരും നാളുകളില്‍ കൂടുതല്‍ വ്യക്തമാകും. ആയുഷ്മന്ത്രാലയത്തിന്റെ യോഗ പരിശീലകരില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്ന് വാര്‍ത്ത ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തെ വിഭജിക്കാനുള്ള ഇത്തരം നീക്കത്തെ ഒറ്റകെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആര്‍എസ്എസിനെ കുറിച്ച് കൂടുതല്‍ അറിയാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവന നടത്തുന്നത് എന്നാണ് ആര്‍എസ്എസ് നേതാവ് എംജി വൈദ്യയുടെ മറുപടി.

കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പതിവിലും ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് ബിജെപി ദേശീയ സെക്രട്ടറി പറഞ്ഞു. ആര്‍എസ്എസ് ഒരു ദേശീയ സംഘടനയാണ്.

പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ഗലാം നബി ആസാദിനെതിരെ നടപടിയെടുക്കാന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുലാം നബി ആസാദ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്നു. അതിനു ശേഷം ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി നിയമിച്ചു.

English summary
Congress leader Ghulam Nabi Azad on Saturday kicked a row after he sought to draw a parallel between RSS and terrorist outfit ISIS, evoking sharp responses from the Hindutva outfit and BJP, which demanded an apology from him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X