ഗുലാം നബിയെ നോട്ടമിട്ട് ബിജെപി? കശ്മീര്‍ പിടിക്കാന്‍ പുതിയ നീക്കം, പൊളിക്കാന്‍ കോണ്‍ഗ്രസ്
ദില്ലി: കശ്മീരില്‍ പുതിയൊരു രാഷ്ട്രീയ നീക്കത്തിനൊരുങ്ങുകയാണ് ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധി കശ്മീരില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നല്‍കിയിട്ടും വേണ്ടെന്നായിരുന്നു ആസാദ് അറിയിച്ചത്. ഇത് പുതിയ നീക്കത്തിന് വേണ്ടിയാണ്. സ്വന്തം പാര്‍ട്ടിയെന്ന ആഗ്രഹം ഗുലാം നബിക്കുണ്ട്. അടുത്തിടെ നടന്ന റാലികളില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സമാനമായ ജനത്തിരക്കാണ് ഗുലാ നബിയുടെ റാലികള്‍ക്കും ലഭിക്കുന്നത്.
അതാണ് പുതിയ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ആസാദിനെ മമത ബാനര്‍ജിയും ബിജെപിയും ഒരുപോലെ നോട്ടമിട്ടിട്ടുണ്ട്. എന്നാല്‍ ബിജെപിയുമായി ആസാദിനുള്ള അടുപ്പം കാര്യങ്ങള്‍ എളുപ്പമാക്കി മാറ്റുന്നുണ്ട്.

നവംബര്‍ 16 മുതല്‍ ഡിസംബര്‍ നാല് വരെയുള്ള ദിവസങ്ങളിലായി പത്തോളം പൊതുയോഗങ്ങളിലാണ് ഗുലാം നബി പങ്കെടുത്തത്. ഇതാണ് ഹൈക്കമാന്‍ഡിനെ ഞെട്ടിപ്പിക്കുന്നത്. സംസ്ഥാന തലത്തിലേക്ക് തട്ടകം മാറ്റിയിരിക്കുകയാണ് ആസാദ്. കോണ്‍ഗ്രസ് സംസ്ഥാന സമിതി ഒന്നാകെ ഗുലാം നബിക്കൊപ്പമാണ്. ഒമര്‍ അബ്ദുള്ളയും ആസാദുമാണ് രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമായി കശ്മീരില്‍ ഇപ്പോള്‍ ആരംഭിച്ച പാര്‍ട്ടികള്‍. അതാണ് നഷ്ടപ്പെട്ട വിശ്വാസ്യത ഗുലാം നബി തിരിച്ചുപിടിക്കാന്‍ കാരണം. ഗാന്ധി കുടുംബവുമായി അകന്നിരിക്കുകയാണ് അദ്ദേഹം. ഹൈക്കമാന്‍ഡിനെ വിമര്‍ശിച്ചാല്‍ ആ നിമിഷം പാര്‍ട്ടി വിരുദ്ധരായി മാറുമെന്ന ഗുലാം നബിയുടെ വിമര്‍ശനം രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ടുള്ളതാണ്.

പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട് ഗുലാം നബി. എന്നാല്‍ സത്യമതല്ല. കശ്മീരില്‍ കോണ്‍ഗ്രസിന് സാധ്യതയില്ലെന്ന് ആസാദ് തിരിച്ചറിയുന്നുണ്ട്. പുതിയ പാര്‍ട്ടിക്ക് സാധ്യത ശക്തവുമാണ്. കോണ്‍ഗ്രസ് നേരിടുന്നത് പോലുള്ള പ്രതിസന്ധി ഒരിക്കലും പുതിയ പാര്‍ട്ടിയെ നയിക്കുമ്പോള്‍ ഗുലാം നബിക്കുണ്ടാവില്ല. അമരീന്ദര്‍ സിംഗിന്റെ അതേ വഴിക്കാണ് ഗുലാം നബിയും പോകുന്നത്. കശ്മീര്‍ കോണ്‍ഗ്രസില്‍ മുഴഉവന്‍ നേതാക്കളും ആസാദിന്റെ വഴിയേ പോകുമെന്ന് ഉറപ്പാണ്. ജി23 നേതാക്കള്‍ ചേരുമോ എന്ന് ഉറപ്പില്ല. പക്ഷേ പലരും കോണ്‍ഗ്രസ് വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ മാറ്റാതിരുന്നതും ആസാദിനെ നിരീക്ഷിക്കുന്നത് കൊണ്ടാണ്.

ഗുലാം നബിയുടെ പ്രസംഗങ്ങളില്‍ എവിടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും വാക്ക് കൊണ്ടുപോലും നോവിക്കുന്നില്ല. കശ്മീരില്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയെ വിമര്‍ശിക്കാതിരിക്കാനും ആസാദ് ശ്രമിക്കുന്നുണ്ട്. പകരം പാര്‍ലമെന്റില്‍ ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കിയതിനെതിരെ എങ്ങനെ പോരാടിയെന്നത് രാഷ്ട്രീയ വിഷയമായി ഗുലാം നബി മാറ്റിയിരിക്കുകയാണ്. സുപ്രീം കോടതിയിലേക്ക് കേസ് നീണ്ടതും, സംസ്ഥാന പദവിക്കായി പോരാടിയതും ആസാദിനെ അറിയിച്ചിരിക്കുകയാണ്. എന്നാല്‍ ഒരിക്കല്‍ പോലും ബിജെപി വിമര്‍ശനം അദ്ദേഹത്തിന്റെ വാക്കുകളില്‍ ഇല്ല. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ഗുലാം നബി ജി23യില്‍ ചേര്‍ന്നത് മുതലാണ് പുതിയ തന്ത്രങ്ങള്‍ ഓരോന്നായി പുറത്തെടുക്കുന്നത്.

പാര്‍ലമെന്റിലേക്ക് ഇനി ഗുലാം നബിയെ കോണ്‍ഗ്രസ് അയക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് കളം മാറ്റി ചവിട്ടാന്‍ അദ്ദേഹം നിര്‍ബന്ധിതനായത്. നരേന്ദ്ര മോദിക്ക് ആസാദിനെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിക്കാന്‍ വളരെ താല്‍പര്യമുണ്ട്. രാജ്യസഭയില്‍ നിന്ന് വിട ചൊല്ലുന്ന സമയത്ത് കണ്ണീരോടെയാണ് മോദി അദ്ദേഹത്തെ മടക്കിയത്. എന്റെ വാതിലുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ എപ്പോഴും തുറന്ന് കിടക്കുമെന്നായിരുന്നു മോദി പ്രതികരിച്ചത്. ആസാദും വിതുമ്പി കൊണ്ടാണ് പാര്‍ലമെന്റില്‍ സംസാരിച്ചത്. കശ്മീരില്‍ ഏതൊരു പാര്‍ട്ടിയുടെയും മുഖമാകാന്‍ താല്‍പര്യപ്പെടുന്ന ദേശീയ നേതാവാണ് ആസാദ്. ആ പരിവേഷമാണ് മോദിക്ക് ആവശ്യമുള്ളത്.

അമരീന്ദര്‍ സിംഗിനെ അപേക്ഷിച്ച് ഗുലാം നബി അഞ്ച് ദശാബ്ദത്തോളം കോണ്‍ഗ്രസിനൊപ്പം നിന്ന നേതാവാണ്. അമരീന്ദര്‍ 1984ല്‍ പാര്‍ട്ടി വിട്ടിരുന്നു. പിന്നീടാണ് തിരിച്ചുവന്നത് മുഖ്യമന്ത്രിയായത്. എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ പല വിശ്വസ്തരും രാഷ്ട്രീയ യാത്രയുടെ അവസാന ഘട്ടത്തിലാണ്. എന്നാല്‍ ആസാദ് അങ്ങനെയല്ല. അദ്ദേഹം നിലനില്‍ക്കാനുള്ള വഴി അറിയുന്ന നേതാവാണ്. രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ചാല്‍ വൈകാതെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവേണ്ടി വരുമെന്ന് ആസാദിന് അറിയാം. നിലവില്‍ പാര്‍ട്ടിയുടെ അച്ചടക്ക സമിതിയില്‍ നിന്നും ആസാദ് പുറത്തതാണ്. ഒപ്പം രാജ്യസഭാ സീറ്റും നല്‍കാതെ പുറത്തിരുത്തി. ഇത് കശ്മീരിലെ പ്രതിസന്ധിയെ തുടര്‍ന്നുള്ള പരോക്ഷ നടപടിയാണ്.

കശ്മീരില്‍ ആസാദ് വിരുദ്ധ പക്ഷത്തുള്ള നേതാവായ ഗുലാം അഹമ്മദ് മിറിനെയാണ് രാഹുല്‍ അധ്യക്ഷനാക്കി വെച്ചത്. എന്നാല്‍ തുടര്‍ തോല്‍വികളിലൂടെ മിര്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. 2008 മുതല്‍ സ്വന്തം വിശ്വസ്തരെ കൊണ്ട് കശ്മീര്‍ കോണ്‍ഗ്രസ് നിറച്ചിരുന്നു ഗുലാം നബി. അതേസമയം നിരവധി കാര്യങ്ങളില്‍ ഗുലാം നബിക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. അതിര്‍ത്തി വിഷയങ്ങള്‍ മുതല്‍ സിഖ് വിഷയം വരെ കൃത്യമായി ഉന്നയിച്ചാണ് കോണ്‍ഗ്രസിനെ ഗുലാം നബി ഞെട്ടിച്ചിരിക്കുന്നത്. നിരവധി പേര്‍ പാര്‍ട്ടി പദവികളില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. കശ്മീര്‍ കോണ്‍ഗ്രസില്‍ ഇനി അഹമ്മദ് മിറിന് ഒന്നും ചെയ്യാനില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ സംസ്ഥാന സമിതി ഗുലാം നബിയുടെ കൈകളിലായിരിക്കും.

പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ അതോടെ ബിജെപിയുമായി സഖ്യമുണ്ടാക്കാനും ആസാദ് മടിക്കില്ല. ഇനി ബിജെപിയാണ് ആസാദിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതെങ്കിലും അദ്ദേഹം പോകും. മുമ്പ് ഗുലാം നബിയുടെ സര്‍ക്കാര്‍ കശ്മീരില്‍ വന്നപ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേരിട്ടിരുന്നു. അതിന്റെ ഓര്‍മകള്‍ കോണ്‍ഗ്രസിലുണ്ട്. അതേസമയം കശ്മീരില്‍ അധികാരം നേടണമെങ്കില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ആവശ്യമാണ്. നിലവില്‍ അപ്‌നി പാര്‍ട്ടിയുമായുള്ള ബിജെപിയുടെ സഖ്യത്തിന് അത്രത്തോളം സ്വീകാര്യത ലഭിച്ചിട്ടില്ല. ബിജെപി നേതൃത്വം ഈ സഖ്യം തന്നെ വിടാനുള്ള കാത്തിരിപ്പിലാണ്. അപ്‌നി പാര്‍ട്ടിയെ ഉപയോഗിച്ച് കശ്മീര്‍ പിടിക്കാമെന്നായിരുന്നു ബിജെപി കരുതിയത്.

ഗുലാം നബിക്ക് ബിജെപി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്യാനാണ് സാധ്യത. ആസാദ് മികച്ച സംഘാടകനാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപിക്ക് കശ്മീരില്‍ ആവശ്യം ഈ സംഘടനാ മികവാണ്. പുതിയ സംഘടന ഗുലാം നബിയുണ്ടാക്കിയാല്‍ ബിജെപിയുമായി സഖ്യമുണ്ടാവും. ഒപ്പം സംഘടന മെച്ചപ്പെടുത്താന്‍ ആസാദിന്റെ സഹായവും തേടാം. ആസാദിന് യാതൊന്നും നഷ്ടപ്പെടാനില്ല എന്നതും അദ്ദേഹത്തിനുള്ള മുന്‍തൂക്കമാണ്. അതേസമയം ആസാദ് പാര്‍ട്ടി വിട്ടാല്‍ അതോടെ കശ്മീരില്‍ കോണ്‍ഗ്രസ് തീര്‍ത്തും ഇല്ലാതാവും. നിരവധി പേര്‍ പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ഗുലാം നബിക്ക് അധ്യക്ഷ സ്ഥാനം നല്‍കി കോണ്‍ഗ്രസ് നേട്ടമില്ലെന്ന് പിന്നീട് കാണിച്ച് അപമാനിച്ച് പുറത്താക്കാനായിരുന്നു രാഹുല്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞാണ് അധ്യക്ഷ സ്ഥാനം വേണ്ടെന്ന് ആസാദ് പറഞ്ഞതും. ഇതാണ് രാഹുലിന് ഇനി വെല്ലുവിളിയാവാന്‍ പോവുന്നത്.












Click it and Unblock the Notifications