കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണ കമ്മിറ്റി അധ്യക്ഷനാക്കി, പിന്നാലെ രാജി, ഞെട്ടിച്ച് ഗുലാം നബി, കാരണം ഇതാണ്

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ കോണ്‍ഗ്രസില്‍ ഞെട്ടിച്ച നീക്കവുമായി ഗുലാം നബി ആസാദ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ കമ്മിറ്റി അധ്യക്ഷനായി നിയമിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആ സ്ഥാനത്ത് നിന്ന് രാജിവെച്ചിരിക്കുകയാണ് ആസാദ്.

1

അതേസമയം തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതുകൊണ്ട് ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചതായിട്ടാണ് സൂചന. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആസാദിന് നോട്ടമുണ്ടായിരുന്നതായിട്ടാണ് സൂചന. എന്നാല്‍ തല്‍ക്കാലം താനില്ല, യുവാക്കള്‍ വരട്ടെ എന്ന നിലപാടിലാണ് ആസാദ്.

അതേസമയം ഗുലാം നബിയുടെ മാറ്റം വളരെ തന്ത്രപരമായിട്ടുള്ള ഒന്നായിട്ടാണ് വിലയിരുത്തുന്നത്. വീണ്ടും ഒരിക്കല്‍ കൂടി ജി23 സജീവമാകുമെന്ന് സൂചനയുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ താല്‍പര്യം കാണിക്കാത്ത സാഹചര്യത്തില്‍, ഗുലാം നബി ആസാദ് ഇത്തവണ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

അശോക് ഗെലോട്ടും ഒരുവശത്ത് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുകയാണ്. എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം ഉള്ളത് കൊണ്ട് മാത്രമാണ് അദ്ദേഹം പൂര്‍ണ സമ്മതം അറിയിക്കാത്തത്. എന്നാല്‍ ഗുലാം നബിക്ക് മുന്നില്‍ അത്തരം തടസ്സങ്ങളില്ല. അതെല്ലാം അദ്ദേഹം ഒഴിവാക്കിയിരിക്കുകയാണ്.

കശ്മീരില്‍ പദവികള്‍ ഒന്നും ഏറ്റെടുക്കാത്തത് തന്നെ ഇത്തരമൊരു പ്രശ്‌നം വരാതിരിക്കാനാണ്. ചൊവ്വാഴ്ച്ചയാണ് പുതിയ പ്രചാരണ കമ്മിറ്റിയെ സോണിയാ ഗാന്ധി രൂപീകരിച്ചത്. പതിനൊന്ന് നേതാക്കളാണ് ഇതിലുള്ളത്. പിസിസി പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റും കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളാണ്. താരിഖ് ഹമീദ് കാറ കമ്മിറ്റിയുടെ ഉപാധ്യക്ഷനാണ്.

ജിഎം സരൂരിയാണ് കണ്‍വീനര്‍. ഏത് സമയവും കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നാണ് വിലയിരുത്തല്‍. അത് മുന്നില്‍ കണ്ട് തയ്യാറെടുക്കാനാണ് നിര്‍ദേശം. ഗുലാം നബിയുമായി അടുപ്പമുള്ളവരാണ് കൂടുതലായും കമ്മിറ്റികളില്‍ അടക്കം ഇടംപിടിച്ചിരിക്കുന്നത്.

യൂറോപ്പിന് സംഭവിക്കാന്‍ പോകുന്നത്... ബാബ വംഗയുടെ പ്രവചനത്തിലേക്ക് ഇനിയുള്ളത് ഇത്രയും വര്‍ഷം!!യൂറോപ്പിന് സംഭവിക്കാന്‍ പോകുന്നത്... ബാബ വംഗയുടെ പ്രവചനത്തിലേക്ക് ഇനിയുള്ളത് ഇത്രയും വര്‍ഷം!!

കോണ്‍ഗ്രസ് ഗുലാം നബി ആസാദിന്റെ വിമത ശബ്ദം ഇല്ലാതാക്കിയത് തന്നെ കശ്മീരിലേക്ക് അയച്ചിട്ടാണ്. സംസ്ഥാനത്തിന്റെ നിയന്ത്രണം അദ്ദേഹത്തിന് നല്‍കുന്നതിലൂടെ ദേശീയ തലത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവാതെ മുന്നോട്ട് പോകാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കും. അടുത്തിടെ വലിയ പിന്തുണയും ഗുലാം നബിക്ക് സംസ്ഥാനത്ത് ലഭിച്ചിരുന്നു.

ലവ് ഇന്‍ ബാഴ്‌സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറല്‍

അതേസമയം സംസ്ഥാനത്താകെ വലിയ അഴിച്ചുപണിയും നടന്നിട്ടുണ്ട്. വികാര്‍ റസൂല്‍ വാനിയെ പുതിയ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചു. ഗുലാം അഹമ്മദ് മിറിന്റെ രാജി സോണിയ അംഗീകരിച്ചു. മുന്‍ അധ്യക്ഷനാണ് അദ്ദേഹം. വര്‍ക്കിംഗ് പ്രസിഡന്റായി രാമന്‍ ഭല്ലയെയും നിയമിച്ചിട്ടുണ്ട്.

ഇലകള്‍ക്കിടയില്‍ മറഞ്ഞ് സുന്ദരി പക്ഷി; 7 സെക്കന്‍ഡില്‍ കണ്ടെത്തണം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍ഇലകള്‍ക്കിടയില്‍ മറഞ്ഞ് സുന്ദരി പക്ഷി; 7 സെക്കന്‍ഡില്‍ കണ്ടെത്തണം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍

English summary
ghulam nabi azad resigns from kashmir congress campaign committee head post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X