Viral Video- 50 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിച്ച് ആകാശ ഊഞ്ഞാല്‍, നിരവധി പേര്‍ക്ക് പരിക്ക്
മൊഹാലി: കൂറ്റന്‍ ആകാശ ഊഞ്ഞാല്‍ തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. 50 ഓളം ആളുകള്‍ അപകട സമയത്ത് ആകാശ ഊഞ്ഞാലില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. 50 അടിയില്‍ അധികം ഉയരത്തില്‍ നിന്നാണ് ആകാശ ഊഞ്ഞാല്‍ താഴേക്ക് പതിച്ചത്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

ആര്‍ഭാടങ്ങളേതുമില്ല.. മുഖ്യമന്ത്രിയെത്തിയത് സകുടുംബം; ആര്യ-സച്ചിന്‍ദേവ് വിവാഹ കാഴ്ചകള്‍ കാണാം
അപകടത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ആകാശ ഊഞ്ഞാല്‍ വായുവില്‍ നിന്ന് നേരെ നിലത്തേക്ക് വീഴുന്നതും അപകടകരമാം വിധത്തില്‍ താഴേക്ക് ലാന്‍ഡ് ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഴ്ചയുടെ ആഘാതത്തില്‍ പലരും കസേരയില്‍ നിന്ന് തെറിച്ച് പോയി. സംഭവം നടന്ന ഉടനെ നിരവധി പേര്‍ എന്താണ് സംഭവിക്കുന്നത് എന്ന് പലരും മനസിലാകാതെ ചിതറിയോടി.
ആരാധകരെ ശാന്തരാകുവിന്‍... വീണ്ടും ഞെട്ടിച്ച് ഭാവനയുടെ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍
മറ്റ് ചിലര്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാനും ശ്രമിച്ചു. ആകാശ ഊഞ്ഞാലിന്റെ ബ്രേക്കുകള്‍ തകരാറിലായതാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആണ് ആകാശ ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചത് എന്നും അനുമതി കൊടുത്ത ദിവസം കഴിഞ്ഞിട്ടും മേള സംഘാടകര്‍ അനധികൃതമായി നീട്ടി കൊണ്ടുപോവുകയായിരുന്നു എന്നും പ്രദേശവാസികള്‍ ആരോപിച്ചു.
ഇത്തരം അപകടങ്ങള്‍ രാജ്യത്ത് ഇതാദ്യമല്ല. 2019-ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കങ്കരിയയിലെ ബല്‍വതിക അമ്യൂസ്മെന്റ് പാര്‍ക്കിലാണ് അന്ന് അപകടമുണ്ടായത്. 22 ഉം 24 ഉം വയസുള്ള രണ്ട് യുവാക്കളാണ് മരിച്ചത്. പരിക്കേറ്റവരില്‍ 16 നും 26 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.
ഉത്സവ സീസണ്‍ ആയാല്‍ രാജ്യത്തിന്റെ പലഭാഗത്തും ഇത്തരത്തില്‍ താല്‍ക്കാലിക അമ്യൂസ്‌മെന്റ് പാര്‍ക്കും ആകാശ ഊഞ്ഞാലും ഒരുക്കാറുണ്ട്. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ എന്ന് നിര്‍ദേശമുണ്ട്. തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളുമാണ് ഇവക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കാറുള്ളത്. പൊലീസ് സ്റ്റേഷനിലും ഇത് സംബന്ധിച്ച വിവരം അറിയിക്കേണ്ടതുണ്ട്.












Click it and Unblock the Notifications