Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ 8 മാസം കൂട്ടബലാല്‍സംഗം ചെയ്തു; കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ അറസ്റ്റില്‍, കാമുകന്‍ ചതിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. 15കാരിയായ പെണ്‍കുട്ടിയെ നിരവധി പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. 26 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. ഇനിയും ഏഴ് പേര്‍ അറസ്റ്റിലാകാനുണ്ട് എന്നാണ് വിവരം. എട്ട് മാസത്തോളമാണ് പീഡനം നടന്നത്. ഒടുവില്‍ പെണ്‍കുട്ടി തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതികളില്‍ ഓരോരുത്തരെയായി അറസ്റ്റ് ചെയ്തു. ഇതുവരെ 26 പേര്‍ അറസ്റ്റിലായി. ബാക്കിയുള്ളവരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും ബലാല്‍സംഗം ചെയ്തുവെന്നതാണ് പോലീസിനെ ഞെട്ടിച്ചത്. വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇങ്ങനെ....

1

മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. മന്‍പാഡ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച രാത്രി രേഖപ്പെടുത്തിയ കേസില്‍ തൊട്ടുപിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ഈ പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാക്കിയുള്ള പ്രതികളെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

2

ബലാല്‍സംഗം, ആവര്‍ത്തിച്ചുള്ള ബലാല്‍സംഗം, കൂട്ട ബലാല്‍സംഗം, 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് നടപടി. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചാണ് തങ്ങള്‍ നീങ്ങുന്നതെന്ന് പോലീസ് അവകാശപ്പെടുന്നു. ജനുവരി 29നും സെപ്തംബര്‍ 22നുമിടയിലാണ് ഇത്രയും പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് ഓഫീസര്‍ ദത്താത്രേയ കരാളെ പറഞ്ഞു.

3

ബുധനാഴ്ചയാണ് സംഭവം പുറംലോകം അറിഞ്ഞത്. താന്‍ നേരിടുന്ന ക്രൂരത സംബന്ധിച്ച് പെണ്‍കുട്ടി ഒരു ബന്ധുവിനോട് വിശദീകരിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമെത്തി പോലീസില്‍ പരാതിപ്പെട്ടു. ജനുവരിയില്‍ കാമുകനാണ് പെണ്‍കുട്ടിയെ ആദ്യം ചതിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കാമുകന്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ കാണിച്ച് പിന്നീട് നിരവധി തവണ പീഡിപ്പിച്ചു.

4

കാമുകന്‍ വീഡിയോ ചിത്രീകരിച്ചു എന്നറിഞ്ഞ് അയാളുടെ സുഹൃത്തുക്കളുമെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഓരോ ഘട്ടങ്ങളിലും നാലും അഞ്ചുപേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പലരും വീണ്ടും വീഡിയോ പകര്‍ത്തി. ഡോംബിവ്‌ലി, ബദ്‌ലാപൂര്‍, മുര്‍ബാദ്, റബാലെ എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് പീഡനം നടന്നത് എന്ന് പോലീസ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു.

5

അസിസ്റ്റന്റ് കമ്മീഷണര്‍ സോണാലി ധോലെയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 33 പേരുടെ വിവരങ്ങളാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരിക്കുന്നത്. ഇതില്‍ 24 മുതിര്‍ന്നവരെയും രണ്ട് പ്രായപൂര്‍ത്തിയാകാത്തവരെയും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വൈദ്യ പരിശോധന നടത്തിയെന്നും പോലീസ് അറിയിച്ചു.

6

പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഈ മാസം 29വരെ പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ടുകൊടുത്തു. വിശദമായ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ മഹാരാഷ്ട്രയിലെ ഉദ്ധവ് സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.

നിങ്ങളറിയും ഈ സുന്ദരികളെ!! കറുപ്പണിഞ്ഞ കൂട്ടുകാരികള്‍ക്കൊപ്പം ബ്രൗണില്‍ തിളങ്ങി മീന

7

മഹാരാഷ്ട്രയില്‍ ഭയം നിലനില്‍ക്കുകയാണ്. പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം തുടര്‍ക്കഥയാകുന്നു. വളരെ സമാധാനം നിലനിന്നിരുന്ന ജില്ലയിലാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന സംഭവമുണ്ടായിരിക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു. സംഭവം ബിജെപി രാഷ്ട്രീയവല്‍ക്കരിരുത് എന്ന് ശിവസേന നേതാവ് നീലം ഗോര്‍ഹി അഭ്യര്‍ഥിച്ചു. ഇരയെ സംരിക്ഷിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ മുംബൈയിലെ സാകിനാകയില്‍ ടെമ്പോയില്‍ വച്ച് 34കാരി ക്രൂരമായ പീഡനത്തിന് ഇരയായ സംഭവത്തില്‍ ശിവസേന സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കെയണ് പുതിയ സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+