കാമുകിയ്ക്ക് പുതിയ ആൺസുഹൃത്തുക്കൾ..! ഫേസ്ബുക്കിൽ ചാറ്റിംഗ് പതിവ്..!കണ്ടെത്തിയ കാമുകൻ ചെയ്തത്..!!
ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ പൂംപഹാരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ദുര്‍ഗയെന്ന പെണ്‍കുട്ടിയെയാണ് കാമുകനായ മദന്‍രാജ് കൊലപ്പെടുത്തിയത്. കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് അതിക്രൂരമായ രീതിയിലായിരുന്നു കൊലപാതകം.
Read Also: മൂന്നാം ലോകമഹായുദ്ധത്തിന് ഇനി വെറും ദിവസങ്ങള്‍ മാത്രം..!! ആണവയുദ്ധത്തില്‍ ലോകം കത്തിയെരിയും..!!
Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

മത്സ്യത്തൊഴിയാളിയായിരുന്ന മദന്‍രാജും ദുര്‍ഗയും പ്രണയത്തിലായിരുന്നു. തൊഴില്‍ തേടി പുതുക്കോട്ടയിലെ ജഗദാപട്ടണത്തിലെത്തിയ മദന്‍രാജ് കടല്‍ത്തീരത്ത് സ്ഥിരമായി വരാറുള്ള ദുര്‍ഗയുമായി പ്രണയത്തിലാവുകയായിരുന്നു.ദുര്‍ഗ ജഗദാപട്ടണം സ്വദേശിനിയാണ്.

എന്നാല്‍ എഞ്ചിനീയറിംഗിന് പ്രവേശനം ലഭിച്ച് ചെന്നൈയ്ക്ക പോയതോടെ ദുര്‍ഗ ഇയാളെ അവഗണിച്ചു തുടങ്ങി. പിന്നീട് മദന്‍രാജിന്റെ ഫോണ്‍കോളുകള്‍ പോലും എടുക്കാതെയായി. ചോദിച്ചപ്പോള്‍ പഠനത്തിന്റെയും പരീക്ഷയുടേയും തിരക്കുമൂലമെന്നായിരുന്നേ്രത മറുപടി.

ദുര്‍ഗയുടെ ഫേസ്ബുക്ക് പാസ്സ്വേര്‍ഡ് അറിയാമായിരുന്ന മദന്‍രാജ് ചാറ്റ് ലിസ്റ്റ് പരിശോധിച്ചു. ദുര്‍ഗയ്ക്ക് പുതിയ ആണ്‍സുഹൃത്തുക്കളുണ്ടായതായും ഇവരുമായി ചാറ്റ് ചെയ്യുന്നതായും ഇയാള്‍ മനസ്സിലാക്കി. ഇതേക്കുറിച്ച് ഇരുവരും തര്‍ക്കമുണ്ടാവുകയും ചെയ്തു.

പുതിയ ബന്ധങ്ങള്‍ മൂലമാണ് ദുര്‍ഗ തന്നെ അവഗണിക്കുന്നതെന്ന് മദന്‍രാജ് സംശയിച്ചു. അതിനിടെ ദുര്‍ഗ നാട്ടില്‍ തിരിച്ചെത്തി. പൂംപുഹാരിയിലെ ബീച്ചില്‍വെച്ച് ഇരുവരും കണ്ടുമുട്ടുകയും ചെയ്തു. അവിടെ വെച്ച് ബന്ധം അവസാനിപ്പിക്കുന്ന കാര്യം ദുര്‍ഗ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഇതില്‍ പ്രകോപിതനായ മദന്‍രാജ് സമീപത്തുണ്ടായിരുന്ന കരിങ്കല്ലുകൊണ്ട് ദുര്‍ഗയെ ആക്രമിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് രക്തത്തില്‍ കുളിച്ച് കിടന്ന ദുര്‍ഗയെ അവിടെത്തന്നെ ഉപേക്ഷിച്ച് ഇയാള്‍ നേരെ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു.

തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം കടല്‍ക്കരയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്. ദുര്‍ഗ തന്നെ വഞ്ചിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന മദന്‍രാജ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications