Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറച്ചുസമാധാനം തന്നൂടെ നിങ്ങള്‍ക്ക്; വിവാദങ്ങളോട് അര്‍പിതയുടെ അമ്മയുടെ പ്രതികരണം..

കൊൽക്കത്ത: റെയ്ഡിനായി വീട്ടിലെത്തിയ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോട് കയർത്ത് അർപിത മുഖർജിയുടെ മാതാവ്. കൊൽക്കത്തയിലെ ബെൽഘാരിയയിൽ ദേവൻപറയിലെ വീട്ടിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരോടാണ് അർപിതയുടെ അമ്മ ദേഷ്യപ്പെട്ടത്. തനിക്ക് കുറച്ച് സമാധാനം തരുമോ എന്നായിരുന്നു അർപിതയുടെ മാതാവ് മിനാടി മുഖർജിയുടെ ചോദ്യം. ഇ.ഡി ഉദ്യോഗസ്ഥനെ വീട്ടിലേക്ക് കയറാൻ അവർ അനുവദിച്ചില്ല.

''വളരെയധികം അസ്വസ്ഥയാണ് ഞാൻ. ഇതിൽ കൂടുതലൊന്നും താങ്ങാനാവില്ല. ദയവായി എനിക്ക് കുറച്ച് സമാധാനം തരുമോ? ടെലിവിഷൻ മാധ്യമങ്ങളിൽ എന്റെ മകളെ കുറിച്ചുള്ള വാർത്തകൾ അറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ്. എന്റെ ഭർത്താവ് കേന്ദ്രസർക്കാർ ജീവനക്കാരൻ ആയിരുന്നു.

1


അദ്ദേഹം മരിച്ചപ്പോൾ അർപിതക്ക് ജോലി നൽകാൻ കേന്ദ്രസർക്കാർ തയ്യാറായതാണ്. എന്നാൽ അവൾ നിരസിക്കുകയായിരുന്നു. മോഡലിങ് രംഗത്ത് സജീവമായ അവൾ ഏതാനും സിനിമകളിലും അഭിനയിച്ചിരുന്നു. ഒഡിയ ഭാഷയിലുള്ള സിനിമയിലും അവളുടെ സ്വന്തം നിർമാണ കമ്പനിയുടെ സിനിമകളിലുമാണ് അഭിനയിച്ചത്. ഇ.ഡി ഉദ്യോഗസ്ഥൻമാർ ബുധനാഴ്ച വീട് മുഴുവൻ അരിച്ചുപെറുക്കി. എല്ലാം വലിച്ചുവാരിയിട്ടു. എന്നാൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയിട്ടും കാര്യമായ ഒന്നും കണ്ടെത്താനായില്ല''-മിനാടി മുഖർജി പറഞ്ഞു.

2

ആഴ്ചയിൽ രണ്ടുതവണ അർപിത അമ്മയെ കാണാൻ കൊൽക്കത്തയിലെ കുടുംബ വീട്ടിൽ എത്താറുണ്ട്.. ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധനക്ക് എത്തിയപ്പോൾ അർപിതയുടെ അമ്മ തനിച്ചാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച 11.30 ഓടെയാണ് മൂന്നു കാറുകളിലായി അന്വേഷണസംഘം ഇവിടേക്ക് എത്തിയത്. വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ മിനാടി തടഞ്ഞു. വീട്ടിലേക്ക് കയറാനുള്ള സ്‌റ്റെയർകേസിൽ കുത്തിയിരുന്നാണ് അവർ അന്വേഷണസംഘത്തെ തടഞ്ഞത്. തുടർന്നാണ് മിനാടിയും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായത്. ഉദ്യോഗസ്ഥർ അവരെ ബലമായി സ്‌റ്റെയർകേസിൽനിന്ന് മാറ്റുകയായിരുന്നു.

3


നേരത്തെ 21.9 കോടി രൂപ അര്‍പിത മുഖര്‍ജിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന് പുറമേയാണ് വീണ്ടും റെയ്ഡ് നടന്നത്. 27.9 കോടി രൂപയാണ് പണമായി പിടിച്ചെടുത്തത്. ഒപ്പം സ്വര്‍ണങ്ങളും കണ്ടെടുത്തു. കൊല്‍ക്കത്തിലെ ബെല്‍ഗാരിയക്ക് സമീപമുള്ള അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.

5

ബംഗാളിലെ മന്ത്രിയായ പാര്‍ഥ ചാറ്റര്‍ജിയുടെ വിശ്വസ്തയാണ് അര്‍പിത. അധ്യാപക അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതാണ് പാര്‍ത്ഥ. ആറ് കിലോയോളം സ്വര്‍ണമാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു ഷെല്‍ഫില്‍ നിരത്തി വെച്ചിരുന്ന നിലയിലായിരുന്നു പണം.

മഞ്ഞയുടെ സ്പര്‍ശം എന്നെ മൃദുവാക്കുന്നു! മഞ്ഞയില്‍ തിളങ്ങി ലക്ഷ്മി നക്ഷത്ര...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+