കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈന്യം പവര്‍ഫുളാ...ലോകത്തെ നാലാമത്തെ ശക്തിയെന്ന് റിപ്പോര്‍ട്ട്, പക്ഷേ ചൈന മുന്നിലുണ്ട്!

ലോകത്തെ 133 രാജ്യങ്ങളുടെ സൈന്യങ്ങളാണ് ഈ പട്ടികയിലുള്ളത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സൈന്യത്തെ കുറിച്ച് ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാവാനിടയില്ല. ഇപ്പോഴിതാ ആഗോള സര്‍വേയിലും കുതിപ്പ് കാണിച്ചിരിക്കുകയാണ് നമ്മുടെ സൈന്യം. അതും ഏറ്റവും ആധികാരികമായ ഗ്ലോബല്‍ ഫയര്‍പവര്‍ ലിസ്റ്റിലാണ് ഇന്ത്യന്‍ സൈന്യം ഉള്‍പ്പെട്ടിരിക്കുന്നത്. ലോകത്തെ നാലാമത്തെ കരുത്തുറ്റ സൈന്യമാണ് ഇന്ത്യയുടേതന്നാണ് വിലയിരുത്തല്‍.

ഈ റിപ്പോര്‍ട്ട് മാത്രം മതി ഓരോ ഇന്ത്യക്കാരിനും അഭിമാനിക്കാന്‍. പക്ഷേ പട്ടികയില്‍ മുന്നിലുള്ളത് ഇന്ത്യ നിര്‍ബന്ധമായും മറികടക്കേണ്ടവരാണ്. അയല്‍വാസികളായ ചൈന മൂന്നാം സ്ഥാനത്തുണ്ട്. അവരെ മറികടക്കുക എന്നതാവും ഇന്ത്യ അടുത്തതായി ലക്ഷ്യമിടുന്നത്.

ഗ്ലോബല്‍ ഫയര്‍പവര്‍ ലിസ്റ്റ്

ഗ്ലോബല്‍ ഫയര്‍പവര്‍ ലിസ്റ്റ്

ലോകത്തെ 133 രാജ്യങ്ങളുടെ സൈന്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഇതില്‍ ആദ്യ അഞ്ചിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തെ തന്നെ ഇന്ത്യ ഈ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ പട്ടികയില്‍ ഇന്ത്യ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. പ്രതിരോധത്തില്‍ ഇന്ത്യ കാണിക്കുന്ന ജാഗ്രതയാണ് ഇത് തെളിയിക്കുന്നത്.

അമേരിക്ക ഒന്നാമത്

അമേരിക്ക ഒന്നാമത്

ഇന്ത്യയുടെ അടുത്ത സുഹൃത്തും പ്രതിരോധമേഖലയിലെ പങ്കാളിയുമായ അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. ചൈന കനത്ത വെല്ലുവിളിയുമായി മൂന്നാം സ്ഥാനത്തുണ്ട്. റഷ്യയാണ് രണ്ടാം സ്ഥാനത്ത്. ഇതില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളവരില്‍ രണ്ടുപേര്‍ ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളാണെന്നത് ഗുണകരമാണ്.

പാകിസ്താന്റെ കടന്ന് വരവ്

പാകിസ്താന്റെ കടന്ന് വരവ്

കഴിഞ്ഞ വര്‍ഷമാണ് പാകിസ്താന്‍ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ ഇടംപിടിക്കുന്നത്. ഇത്തവണത്തെ പട്ടികയില്‍ 13ാം റാങ്കിലാണ് പാകിസ്താന്‍. ഇന്ത്യക്ക് ഒരു എതിരാളിയേ അല്ല പാകിസ്താന്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, തുര്‍ക്കി, ജര്‍മനി എന്നിവരാണ് ആദ്യ പത്തിലെ മറ്റ് സ്ഥാനക്കാര്‍.

ചൈനീസ് കുതിപ്പ്

ചൈനീസ് കുതിപ്പ്

വരുംവര്‍ഷങ്ങളില്‍ ചൈന ഒന്നാമതെത്താനുള്ള എല്ലാ സാധ്യതയും ഉണ്ട്. നിലവില്‍ ചൈനയ്ക്ക് റഷ്യയേക്കാള്‍ എയര്‍ക്രാഫ്റ്റുകളും നേവല്‍ ഷിപ്പുകളും കൈവശമുണ്ട്. അതേസമയം സൈന്യത്തിന്റെ ടാങ്കറുകളുടെ എണ്ണത്തില്‍ ബഹുദൂരം പിന്നിലായതാണ് ചൈനയ്ക്ക് റാങ്കിങ്ങില്‍ തിരിച്ചടിയായത്.

റാങ്കിങ്ങ് രീതി ഇങ്ങനെ

റാങ്കിങ്ങ് രീതി ഇങ്ങനെ

50 ഘടകങ്ങള്‍ പരിഗണിച്ചാണ് മികച്ച സൈന്യത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. മിലിട്ടറി റിസോഴ്‌സസുകള്‍, പ്രകൃതി വിഭവങ്ങള്‍, സൈനിക ബലം, ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയും ചൈനയും ആള്‍ബലം സൈന്യത്തില്‍ വര്‍ധിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ മുന്നിലാണ്.

പ്രതിരോധ ബജറ്റ്

പ്രതിരോധ ബജറ്റ്

സൈന്യത്തിനായി ഇന്ത്യ നീക്കിവയ്ക്കുന്ന തുകയേക്കാള്‍ മൂന്നിരട്ടി അധികമാണ് ചൈന നീക്കിവയ്ക്കുന്നത്. എന്നാല്‍ സൈനികരുടെ എണ്ണത്തില്‍ ചൈനയേക്കാള്‍ മുന്നിലാണ് ഇന്ത്യ. സ്ഥിരമായി ജോലിചെയ്യുന്ന സൈനികരില്‍ ചൈനയാണ് മുന്നില്‍.

ജമ്മു കശ്മീരില്‍ സൈന്യം അഞ്ച് പേരെ വധിച്ചു:കൊല്ലപ്പെട്ടത് ഭീകരനും അനുയായികളും!!ജമ്മു കശ്മീരില്‍ സൈന്യം അഞ്ച് പേരെ വധിച്ചു:കൊല്ലപ്പെട്ടത് ഭീകരനും അനുയായികളും!!

ത്രിപുരയില്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ഐപിഎഫ്ടി, നൈസായി ഒഴിവാക്കാന്‍ ബിജെപി, അങ്കം മുറുകുന്നുത്രിപുരയില്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ഐപിഎഫ്ടി, നൈസായി ഒഴിവാക്കാന്‍ ബിജെപി, അങ്കം മുറുകുന്നു

കാലില്‍ മി‍ഞ്ചിയണിഞ്ഞാൽ ആരോഗ്യപ്രശ്നങ്ങൾ മറന്നേക്കൂ: ആർത്തവ പ്രശ്നങ്ങൾക്ക് പരിഹാരം!!കാലില്‍ മി‍ഞ്ചിയണിഞ്ഞാൽ ആരോഗ്യപ്രശ്നങ്ങൾ മറന്നേക്കൂ: ആർത്തവ പ്രശ്നങ്ങൾക്ക് പരിഹാരം!!

English summary
global firepower ranks indian military as fourth strongest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X