ഗോവ നിയമസഭ തിരഞ്ഞെടുപ്പ് 2022: ടിഎംസിക്ക് തിരിച്ചടി , യതീഷ് നായിക് പാർട്ടി വിട്ടു
പനാജി: ഗോവയിലെ പ്രമുഖ നേതാവായ യതീഷ് നായിക് ടി എം സിയില്‍ നിന്നും രാജിവെച്ചു. അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മമത ബാനർജിയുടെ പാളയത്തില്‍ നിന്നും യതീഷ് നായിക് രാജിവെച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന യതീഷ് നായിക് അടുത്തിടെയായിരുന്നു ടി എം സി അഗംത്വം സ്വീകരിച്ചത്. "ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളിൽ, എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദനയുണ്ട്, തിരഞ്ഞെടുപ്പ് വരെയെങ്കിലും ഇതിൽ നിന്നെല്ലാം പൂർണ്ണമായും അകന്നുനിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു തത്ത്വങ്ങളും ഇല്ലാത്ത രാഷ്ട്രീയത്തിൽ എന്നെ ഉൾപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല."- പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് അയച്ച കത്തില്‍ നായിക് വ്യക്തമാക്കുന്നു.
സാരിയില്‍ ഗ്ലാമറസ് ലുക്കില്‍ റിതുമന്ത്ര: വൈറലായി ചിത്രങ്ങള്‍
പാർട്ടിയുടെ പ്രവർത്തനരീതി കാണുമ്പോൾ തൃണമൂൽ കോൺഗ്രസിൽ തുടരാൻ പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകാൻ പ്രേരിപ്പിച്ചതിൽ എനിക്ക് അപമാനവും ക്ഷീണവും നിരാശയും തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലീറോ, മുൻ എം എൽ എ ലാവു മാംലേദാർ എന്നിവർക്കൊപ്പം കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു യതീഷ് നായിക് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. മംലേദാറും കഴിഞ്ഞ മാസം തൃണമൂല്‍ കോണ്‍ഗ്രസും പാർട്ടി വിട്ടിരുന്നു.നോർത്ത് ഗോവയിലെ സാലിഗാവോ അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള സതീഷ് നായിക്കിന്റെ നീക്കം പാർട്ടി അവഗണിച്ചതിന് തൊട്ടുപിന്നാലെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്.

അതിനിടെ, , മറ്റൊരു മുൻ കോൺഗ്രസ് നേതാവും കലാൻഗുട്ട് മണ്ഡലത്തിൽ നിന്നുള്ള മുൻ സർപഞ്ചുമായ ജോസഫ് റോബർട്ട് സെക്വീര മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കലങ്കുട്ടിൽ നിന്ന് അദ്ദേഹത്തെ ബി ജെ പി മത്സരിപ്പിക്കാനാണ് സാധ്യത.
2017 ലെ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഗോവയില്‍ അധികാരത്തിലെത്തിയത് ബി ജെ പിയായിരുന്നു. 13 സീറ്റുകള്‍ നേടിയ ബിജെപി പ്രാദേശിക കക്ഷികളുമായി ചേർന്ന് കോണ്‍ഗ്രസിനെ മറികടന്ന് അധികാരം പിടിച്ചു. എംജെപി 3, ജിഎഫ്പി 3, എന്‍ സി പി 1, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാർട്ടികളുടെ കക്ഷി നില. അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാർട്ടികളിലെ അംഗങ്ങളെ ബി ജെ പി തങ്ങളുടെ പാളയത്തിലെത്തിച്ചു. പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവരായിരുന്നു ബിജെപിയിലേക്ക് കൂടുമാറിയത്. ഇതിലൂടെ തങ്ങളുടെ അംഗബലം 25 ആയി വർധിപ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. കോണ്‍ഗ്രസിന് നിലവില്‍ കേവലം 2 അംഗങ്ങള്‍ മാത്രമാണ് ഗോവയിലുള്ളത്. ഒരു അംഗം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും കൂടുമാറി.












Click it and Unblock the Notifications