Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സർവ്വേ; വടക്കൻ ഗോവയിൽ ബിജെപി..പടിഞ്ഞാറൻ ഗോവയിൽ കോൺഗ്രസ്

ദില്ലി; 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടി കോൺഗ്രസായിരുന്നു ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാൽ പ്രാദേശിക കക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയുമായും ഗോവ ഫോർവേഡ് പാർട്ടിയുമായും സഖ്യത്തിലെത്തി 15 സീറ്റുകൾ നേടിയ ബിജെപി ഭരണം പിടിച്ചു.

മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ പക്ഷേ തങ്ങളുടെ 17 എംഎൽഎമാരിൽ കോൺഗ്രസിൽ അവേശഷിക്കുന്നത് വെറും 3 പേർ മാത്രമാണ്. 14 എംഎൽഎമാർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മറുകണ്ടം ചാടി. എങ്കിലും ഇക്കുറി ബിജെപിക്ക് അത്ര എളുപ്പമല്ല മത്സരം എന്ന് തന്നെയാണ് രാഷ്ട്രീയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുകയാണ് സീ ന്യൂസ് സർവ്വേയും.

വടക്കൻ ഗോവയിൽ ബി ജെ പി

ഗോവയിൽ ആകെ 40 സീറ്റുകളാണുള്ളത്. വടക്കൻ ഗോവയിൽ 23 സീറ്റുകളും പടിഞ്ഞാറൻ ഗോവയിൽ 17 സീറ്റുകൾ. 2017ൽ വടക്കൻ ഗോവയിൽ ബിജെപിക്ക് 36% വോട്ടും കോൺഗ്രസിന് 27% വോട്ടും ആം ആദ്മി പാർട്ടിക്ക് (എഎപി) 6% വോട്ടുമാണ് ലഭിച്ചത്. ദക്ഷിണ ഗോവിലാകട്ടെ കോൺഗ്രസിനായിരുന്നു മുൻതൂക്കം. ബിജെപിക്ക് 28 % വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസിന് 30% വോട്ടും മറ്റുള്ളവർക്ക് 42% വോട്ടും ലഭിച്ചു.

ബി ജെ പിക്ക് 31 ശതമാനം വോട്ട് വിഹിതം

ഇക്കുറി ഗോവയിൽ ബിജെപിക്ക് 31 ശതമാനം വോട്ടുകളാണ് സർവ്വേ പ്രവചിക്കുന്നത്. കോൺഗ്രസ് 29 ശതമാനം വോട്ടുകളും. സഖ്യകക്ഷിയായ ജിഎഫ്പിക്ക് 3 ശതമാനം വോട്ടുകളും സർവ്വേ പ്രവചിക്കുന്നുണ്ട്. ആം ആദ്മി പാർട്ടിക്ക് 11 ശതമാനം വോട്ടും മറ്റ് പാർട്ടികൾ ക്ക് 15 ശതമാനം വോട്ടുമാണ് പ്രവചനം. ബിജെപിക്ക് 15-19 വരെ സീറ്റുകളും കോൺഗ്രസിന് 14-18 വരെ സീറ്റുകൾ സർവ്വേ പറയുന്നു.

ബിജെപി ആധിപത്യം

കഴിഞ്ഞ വർഷത്തേതിന് സമാനമായി വടക്കൻ ഗോവയിൽ ബിജെപിക്ക് തന്നെയാണ് മുൻതൂക്കമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. 2017 നെ അപേക്ഷിച്ച് വോട്ട് വിഹിതത്തിൽ രണ്ട് ശതമാനം വർധനയാണ് സർവ്വേയിൽ സാധ്യത പറയുന്നത്. 38 ശതമാനം വോട്ടുകൾ ബിജെപിക്കും കോൺഗ്രസിന് 27 ശതമാനം വോട്ടുകളും പ്രവചിക്കുന്നു.

സംപൂജ്യരാകുമെന്ന്

ആം ആദ്മി-10, എംജിപി-10, ജിഎഫ്പി-04, മറ്റ് പാർട്ടികൾ 11 എന്നിങ്ങനെയാണ് വടക്കൻ ഗോവയിലെ വോട്ട് വിഹിതം. 9 മുതൽ 11 സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുന്നു. കോൺഗ്രസിന് 8-10, എംജിപിക്ക് 2-4, ജിഎഫ്പിക്ക് 1 സീറ്റും പ്രവചിക്കുന്നു. അതേസമയം ആം ആദ്മി ഇവിടെ സംപൂജ്യരാകുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.

കോൺഗ്രസിന് മുൻതൂക്കം

പടിഞ്ഞാറൻ ഗോവ ഇത്തവണയും കോൺഗ്രസ് ആധിപത്യം തുടരുമെന്ന് സർവ്വേ പറയുന്നു. 32 ശതമാനം വോട്ട് വിഹിതമാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. 2017 ൽ ഇത് 28 ശതമാനമായിരുന്നു. അതേസമയം കോണ‍്ഗ്രസിനും ബി ജെ പിക്കും തുല്യ സീറ്റുകളാണ് ഇവിടെ പ്രവചിക്കുന്നത്. 6 മുതൽ 8 വരെ സീറ്റുകൾ ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് സർവ്വേയിലെ കണ്ടെത്തൽ.

മുഖ്യമന്ത്രിയാര്?

സർവ്വേയിൽ പങ്കെടുത്ത 30 ശതമാനം ആളുകൾ അടുത്ത മുഖ്യമന്ത്രിയായി ബിജെപിയുടെ പ്രമോദ് സാവന്തിനെ പിന്തുണച്ചു. കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗംബർ കാമത്തി് 27 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. പടിഞ്ഞാറൻ ഗോവ ദിഗംബർ കാമത്തിനെ (31) പേരെ പിന്തുണച്ചപ്പോൾ, വടക്കൻ ഗോവയി പ്രമോദ് സാവന്തിനാണ് (34 ശതമാനം) സർവ്വേയിൽ കൂടുതൽ പിന്തുണ ലഭിച്ചത്.

'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ

Recommended Video

cmsvideo
    എസ്പി- ആര്‍എല്‍ഡി സഖ്യം പിളര്‍ത്താന്‍ അമിത് ഷാ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+