ഗോവയില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്: അധികാരത്തിന് തൊട്ടരികെ ലീഡ് നില, ബിജെപിക്ക് തിരിച്ചടി
പനാജി: 2017 ലേതിന് സമാനമായി ആകാംക്ഷകള്‍ വർധിപ്പിച്ച് ഗോവയിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍. വോട്ടെണ്ണല്‍ ആരംഭിച്ചതിന്റെ ആദ്യ മിനിറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ച് എം ജെ പിയായിരുന്നു ലീഡ് പിടിച്ചത്. നിമിഷങ്ങള്‍ക്ക് അകം ഭരണകക്ഷിയായ ബി ജെ പി ലീഡ് പിടിച്ചു. എന്നാല്‍ ബി ജെ പിയുടെ മുന്നേറ്റത്തിന് സെക്കന്‍ഡുകളുടെ ദൈർഘ്യം മാത്രമേയുണ്ടായിരുന്നു. അതിശക്തമായ മത്സരം കാഴ്ചവെച്ചുകൊണ്ട് കോണ്‍ഗ്രസ് ലീഡ് നിലയില്‍ മുന്നേറി.
ആകേയുള്ള 40 സീറ്റുകളുടെ ഫലം സൂചനകള്‍ പുറത്ത് വന്നപ്പോള്‍ 20 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് ഒരു അംഗത്തിന്റെ പിന്തുണ കൂടിയാണ് കോണ്‍ഗ്രസിന് വേണ്ടതുള്ളത്. ഭരണ കക്ഷിയായ ബി ജെ പി 16 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്, ശേഷിക്കുന്ന 4 സീറ്റുകളില്‍ തൃണമൂല്‍ സഖ്യമാണ് മുന്നില്‍. അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നതും തൃണമൂല്‍ സഖ്യത്തിന്റെ ഈ മുന്നേറ്റമാണ്. പ്രാദേശിക കക്ഷിയായ എജെ പിയുമായി സഖ്യം ചേർന്നായിരുന്നു കോണ്‍ഗ്രസ് ഇത്തവണ ഗോവയില്‍ മത്സരിച്ചത്.

മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നിലാണ്. അതേസമയം ബി ജെ പി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ച് ഉത്പല്‍ പരീക്കർ മുന്നിലാണ്. മുന്‍ മുഖ്യമന്ത്രിയും പ്രമുഖ ബി ജെ പി നേതാവുമായിരുന്ന മനോഹർ പരീക്കറിന്റെ മകനാണ് ഉത്പല്‍ പരീക്കർ. എക്സിറ്റ് പോളുകളും ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു പ്രവചിച്ചത്. ആർക്കും കൃത്യമായ മുന്നേറ്റം പ്രവചിക്കാത്ത സർവ്വേയില്‍ ടി എം സി- എം ജെ പി സഖ്യം നിർണ്ണായക ശക്തിയാവുവെന്നായിരുന്നു പ്രവചനം.
2017 ല്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അധികാരത്തിലെത്തിയത് ബി ജെ പിയായിരുന്നു. 13 സീറ്റുകള്‍ നേടിയ ബിജെപി പ്രാദേശിക കക്ഷികളുമായി ചേർന്ന് അധികാരം പിടിക്കുകയായിരുന്നു. എംജെപി 3, ജിഎഫ്പി 3, എന്‍ സി പി 1, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാർട്ടികളുടെ കക്ഷി നില. അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാർട്ടികളിലെ അംഗങ്ങളെ ബി ജെ പി തങ്ങളുടെ പാളയത്തിലെത്തിച്ചു. പ്രതിപക്ഷ നേതാവ് ഉള്‍പ്പടേയുള്ളവരായിരുന്നു ബിജെപിയിലേക്ക് കൂടുമാറിയത്. ഇതിലൂടെ തങ്ങളുടെ അംഗബലം 25 ആയി വർധിപ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. കോണ്‍ഗ്രസിന് നിലവില്‍ കേവലം 2 അംഗങ്ങള്‍ മാത്രമാണ് ഗോവയിലുള്ളത്. ഒരു അംഗം തൃണമൂല്‍ കോണ്‍ഗ്രസിലേക്കും കൂടുമാറിയിരുന്നു












Click it and Unblock the Notifications