കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയിലും നിയമസഭ പിരിച്ചുവിട്ടേക്കും..... പരീക്കറുടെ അനാരോഗ്യം കൊണ്ട് ഭരിക്കാനില്ലെന്ന് ബിജെപി!!

Google Oneindia Malayalam News

Recommended Video

cmsvideo
ഗോവയിൽ ബിജെപി താഴോട്ട് ? | Oneindia Malayalam

പനാജി: ഏറെ ശക്തമായ പോരാട്ടങ്ങള്‍ക്കൊടുവിലായിരുന്നു ബിജെപി ഗോവയില്‍ അധികാരത്തിലെത്തിയത്. ഏറ്റവും വലിയ ഒറ്റകക്ഷി അല്ലാതിരുന്നിട്ടും തിരക്കിട്ട നീക്കങ്ങള്‍ വഴി അധികാരമുറപ്പിക്കാന്‍ ബിജെപി സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വല്ലാത്തൊരു ഭരണ പ്രതിസന്ധിയിലൂടെയാണ് ഗോവ കടന്നുപോകുന്നത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അനാരോഗ്യമാണ് പ്രധാന പ്രശ്‌നം. അതേസമയം ഗോവ നിയമസഭ പിരിച്ചുവിടാനാണ് ബിജെപി തയ്യാറെടുക്കുന്നത്.

തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു തിരഞ്ഞെടുപ്പിനെ നേരത്തെ നേരിടാനായി നിയമസഭ പിരിച്ചുവിട്ടതിന് സമാനമാണ് ഇത്. ഇതുവഴി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് നീക്കം. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസും ബിജെപിയും വന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസാണെന്നും അധികാരത്തിലെത്തേണ്ടത് തങ്ങളാണെന്നും കോണ്‍ഗ്രസ് പറയുന്നു. രാഷ്ട്രപതി ഭരണമല്ല തങ്ങളുടെ ഭരണമാണ് വരേണ്ടതെന്നാണ് കോണ്‍ഗ്രസിന്റെ വാദം.

 നിയമസഭ പിരിച്ചുവിടും

നിയമസഭ പിരിച്ചുവിടും

ഇനിയൊരു തിരഞ്ഞെടുപ്പ് നേരിടാനുള്ള സമയം ആവാത്തത് കൊണ്ട് രാഷ്ട്രപതി ഭരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം ഇതിന് മുന്നോടിയായി നിയമസഭ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് ഗിരിഷ് ചോദന്‍കര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഇനിയുള്ള ബിജെപിയുടെ നീക്കങ്ങള്‍ നിര്‍ണായകമാണെന്നാണ് സൂചന. പണ്ട് ഭൂരിപക്ഷമുറപ്പിച്ചത് പോലുള്ള നീക്കങ്ങളും ബിജെപിയില്‍ നിന്ന് പ്രതീക്ഷിക്കാം.

സഖ്യകക്ഷികള്‍ പിണക്കത്തില്‍

സഖ്യകക്ഷികള്‍ പിണക്കത്തില്‍

ബിജെപി സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷികളെല്ലാം പിണക്കത്തിലാണെന്ന്് സൂചനയുണ്ട്. ഇവര്‍ വൈകാതെ തന്നെ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചേക്കും. ഇത് നിയന്ത്രിക്കുന്നതില്‍ പരീക്കര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇതോടെയാണ് നിയമസഭ പിരിച്ചുവിടുന്ന കാര്യങ്ങളിലേക്ക് ബിജെപി കടക്കുന്നത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നത് ആര്‍എസ്എസിന്റെ നിര്‍ദേശമാണ്. അതേസമയം ഗോവയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തുല്യമാണ് ഇതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

 തെലങ്കാനയിലെ രാഷ്ട്രീയ കളികള്‍

തെലങ്കാനയിലെ രാഷ്ട്രീയ കളികള്‍

തിരഞ്ഞെടുപ്പ് നേരത്തെ നേരിടുന്നതിനായി തെലങ്കാന കെ ചന്ദ്രശേഖര്‍ റാവു നിയമസഭ പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു കെസിആര്‍ നിയമസഭ പിരിച്ചുവിട്ടത്. തന്റെ നേട്ടങ്ങള്‍ തെലങ്കാനയില്‍ പ്രകടമായി നില്‍ക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്തിയാല്‍ ജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് കെസിആര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഏപ്രില്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ അദ്ദേഹം തോല്‍ക്കാന്‍ സാധ്യതയുണ്ട്.

2002ലും സമാന സംഭവം

2002ലും സമാന സംഭവം

മനോഹര്‍ പരീക്കര്‍ 2002ലും ഗോവ നിയമസഭ പിരിച്ചുവിട്ടിട്ടുണ്ട്. അന്നും ഭൂരിപക്ഷം കടിഞ്ഞാണില്‍ നില്‍ക്കുമ്പോഴായിരുന്നു ഈ നീക്കം. ഇത് കോണ്‍ഗ്രസും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഗോവാ നിയമസഭയിലെ തിരഞ്ഞെടുപ്പും നടത്തണമെന്നാണ് പരീക്കര്‍ കണക്കൂകൂട്ടുന്നത്. ്അതുകൊണ്ട് തീരുമാനം ഉടനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. മോദി സര്‍ക്കാര്‍ ഇതിന് അനുവാദം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസിന്റെ ആരോപണം ശരിയല്ല

കോണ്‍ഗ്രസിന്റെ ആരോപണം ശരിയല്ല

നിയമസഭ പിരിച്ചുവിടാനുള്ള ഒരു നീക്കവും ബിജെപിയില്‍ നിന്നുണ്ടാവില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വിജയ് ടെണ്ടുല്‍ക്കര്‍ പറഞ്ഞു. തങ്ങളുടെ സഖ്യകക്ഷികളില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമസഭ പിരിച്ചുവിട്ടാല്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യരുതെന്നും സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ ക്ഷണിക്കണമെന്നും കോണ്‍ഗ്രസ് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പിരിച്ചുവിട്ടാല്‍ നിയമപ്രകാരം സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ വിളിക്കണമെന്നാണ് ചട്ടം.

ഹൂത്തികളെ നേരിടാന്‍ ഇസ്രയേലുമായി ചേര്‍ന്ന് സൗദി.... അയേണ്‍ ഡോം മിസൈലുകള്‍ സ്വന്തമാക്കിഹൂത്തികളെ നേരിടാന്‍ ഇസ്രയേലുമായി ചേര്‍ന്ന് സൗദി.... അയേണ്‍ ഡോം മിസൈലുകള്‍ സ്വന്തമാക്കി

മുഖ്യമന്ത്രി പദത്തില്‍ നോട്ടമിട്ട് ഡികെ ശിവകുമാര്‍... കര്‍ണാടകത്തില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിമുഖ്യമന്ത്രി പദത്തില്‍ നോട്ടമിട്ട് ഡികെ ശിവകുമാര്‍... കര്‍ണാടകത്തില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധി

English summary
goa assembly may dissolve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X