Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ കോണ്‍ഗ്രസ് ഒരുമുഴം മുന്നില്‍.... സര്‍ക്കാര്‍ രൂപീകരണ നീക്കം തുടങ്ങി; വിടാതെ ബിജെപി

പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന വേളയില്‍ നാടകീയ നീക്കങ്ങള്‍ക്ക് ഗോവ സാക്ഷ്യം വഹിച്ചേക്കും. വോട്ടെടുപ്പ് കഴിഞ്ഞ പിന്നാലെ കൂട്ടിക്കിഴിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. തൂക്കുസഭയാകുമെന്ന വിലയിരുത്തല്‍ പല കോണില്‍ നിന്നും വന്നുകഴിഞ്ഞു. 2017ല്‍ സമാനമായ സാഹചര്യം വന്നപ്പോള്‍ കോണ്‍ഗ്രസ് ആലോചിക്കാന്‍ സമയമെടുത്തു. ബിജെപി കയറി ഗോളടിക്കുകയും ചെയ്തു.

എന്നാല്‍ ഇത്തവണ അമാന്തം പാടില്ല എന്നാണ് കോണ്‍ഗ്രസ് തീരുമാനം. അവിരിപ്പോള്‍ തന്നെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ തുടങ്ങിയെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബിജെപി വിട്ടുകൊടുക്കാന്‍ തയ്യാറല്ല. അവരും കളി തുടങ്ങി. വളരെ വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വീണ്ടും സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് ഗോവ. വിശദാംശങ്ങള്‍ ഇങ്ങനെ...

1

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോണ്‍ഗ്രസ് ആയിരുന്നു. 17 സീറ്റ് അവര്‍ക്ക് കിട്ടി. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിച്ചത് 13 സീറ്റ് നേടിയ ബിജെപിയാണ്. സ്വതന്ത്രരെയും പ്രാദേശിക പാര്‍ട്ടികളെയും ചേര്‍ത്താണ് ബിജെപി സര്‍ക്കാരുണ്ടാക്കിയത്. പിന്നീട് കോണ്‍ഗ്രസിലെയും മറ്റും ചില എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു എന്നത് മറ്റൊരു കാര്യം.

2

അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം വിരലിലൊതുങ്ങി. ഇപ്പോള്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. പ്രാദേശിക പാര്‍ട്ടികള്‍ ബിജെപിക്കൊപ്പം നില്‍ക്കില്ല എന്ന തീരുമാനത്തിലാണ്. അവര്‍ കോണ്‍ഗ്രസിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയുമാണ് പിന്തുണയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെതിരെ മറ്റൊരു നീക്കം ബിജെപി നടത്തുന്നുണ്ട്.

3

കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഗോവ. രണ്ട് പ്രാദേശിക പാര്‍ട്ടികളാണ് ഇവിടെയുള്ളത്. 40 അംഗ നിയമസഭയില്‍ 21 സീറ്റുകള്‍ ലഭിക്കുന്നവര്‍ക്ക് ഭരണം നടത്താന്‍ സാധിക്കും. ഈ മാജിക് നമ്പര്‍ എത്താനുള്ള ശ്രമത്തിലാണ് പ്രമുഖ പാര്‍ട്ടികള്‍. സ്വതന്ത്ര്യ സ്ഥാനാര്‍ഥികളുമായി ചര്‍ച്ച തുടങ്ങിയെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ പറഞ്ഞു.

4

ഏറ്റവും കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഉറപ്പാണ്. മണ്ഡല അടിസ്ഥാനത്തില്‍ ലഭിച്ച കണക്കുകള്‍ ആശ്വാസകരമാണ്. ഭരണമാറ്റം വേണമെന്ന് ഗോവയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ വോട്ട് ചെയ്തതും അതിന് വേണ്ടിയാണ്. 21 അംഗങ്ങള്‍ ജയിക്കാത്ത സാഹചര്യം വന്നാല്‍ മതേതര സമാന ചിന്താഗതിക്കാരുമായി കൂട്ടുചേരുമെന്നും ഗിരീഷ് ചോദന്‍കര്‍ പറഞ്ഞു.

മൂന്ന് മാസത്തിന് ശേഷം നടി അഞ്ജലി നായര്‍ വിവാഹ വാര്‍ത്ത പരസ്യമാക്കി; അറിയാം വിശേഷങ്ങള്‍

5

എല്ലാ സ്വതന്ത്രരും മല്‍സരിച്ചത് ബിജെപിക്കെതിരായിട്ടാണ്. അതുകൊണ്ടുതന്നെ ബിജെപിക്ക് എതിരായി അവര്‍ തിരഞ്ഞെടുപ്പ് ഫലം വന്നാലും നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളും കക്ഷികളും പിന്തുണയ്ക്കുന്ന ഗോവയിലെ ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസിന് തടസമുണ്ടാകില്ലെന്നും ഗിരീഷ് ചോദന്‍കര്‍ പറഞ്ഞു.

6

അതേസമയം, മതിയായ സീറ്റുകളില്‍ ജയിച്ചില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുക തങ്ങള്‍ക്ക് മാത്രമായിരിക്കുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. 2017ല്‍ കോണ്‍ഗ്രസിന് 17 സീറ്റ് കിട്ടി. ഞങ്ങള്‍ക്ക് 13 സീറ്റും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി തയ്യാറായപ്പോള്‍ എല്ലാ പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രരും ഞങ്ങള്‍ക്കൊപ്പം നിന്നില്ലേ എന്നും ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

7

ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നത്. കേന്ദ്ര പിന്തുണ ഗോവയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും ഞങ്ങള്‍ സമീപിച്ചിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളും സ്വതന്ത്രരുമാണ് ഗോവ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. ഇതാണ് കഴിഞ്ഞകാല ചരിത്രം. അതിനിടെ ബിജെപി ചില കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമായി സംസാരിച്ചു എന്നാണ് വാര്‍ത്തകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+