Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ ബിജെപിക്ക് കണ്‍ഫ്യൂഷന്‍, മുഖ്യമന്ത്രി ആരാകും, സാവന്തിനൊപ്പം റാണെയും

ദില്ലി: ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം ഗോവയില്‍ തുടങ്ങിയെങ്കിലും പ്രതിസന്ധി. ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ബിജെപി ആകെ കണ്‍ഫ്യൂഷനിലാണ്. 19 സീറ്റില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാനാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ച നടക്കുകയാണ്. പ്രമോദ് സാവന്തിന് മുഖ്യമന്ത്രി സ്ഥാനം ദേശീയ നേതൃത്വം ഉറപ്പ് നല്‍കിയിട്ടില്ല. ഭൂരിപക്ഷം നേടാന്‍ സാധിക്കാത്തത് ഒരു പക്ഷേ സാവന്തിന് തിരിച്ചടിയായേക്കും. എംജിപിയുടെ പിന്തുണ സ്വീകരിച്ചാല്‍ സാവന്തിനെ മാറ്റേണ്ടതായിട്ടും വരും.

1

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എളുപ്പമാകില്ലെന്നാണ് സൂചന. സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും രണ്ട് അഭിപ്രായത്തിലാണ് ഉള്ളത്. പ്രമോദ് സാവന്തിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത്. എന്നാല്‍ ദേശീയ നേതൃത്വം വിശ്വജിത്ത് റാണയെയാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം സാവന്ത് ദില്ലിയിലെത്തി നരേന്ദ്ര മോദിയെയും അമിത് ഷായെയും കണ്ടത് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ കൂടിയായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം ഉറപ്പൊന്നും നല്‍കിയിട്ടില്ല. ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് വിശ്വജിത്ത് റാണ പ്രതികരിച്ച് കഴിഞ്ഞു. സാവന്തിനെ പിന്തുണയ്ക്കാന്‍ റാണ തയ്യാറല്ല.

മനോഹര്‍ പരീക്കറിന് ശേഷം മുഖ്യമന്ത്രി സ്ഥാനം വിശ്വജിത്ത് റാണയ്ക്ക് ലഭിക്കുമെന്നായിരുന്നു കരുതിയത്. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ പറയുന്നത് പോലെ ചെയ്യും. വെറുമൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമാണ് താനെന്നും റാണ പറയുന്നു. മനോഹര്‍ പരീക്കറുടെ അഭാവത്തിലും ബിജെപി നേടിയ ഈ വിജയം പ്രമോദ് സാവന്തിന്റെ കൂടി മികവാണ്. വികസനം കൊണ്ടുവന്നു എന്ന ബിജെപിയുടെ വാദത്തെ ശരിവെക്കുന്നതാണിത്. കഴിഞ്ഞ തവണ കോണ്‍ഗ്രസായിരുന്നു ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ ലൂസീഞ്ഞോ ഫലെയ്‌റോ, ദിഗംബര്‍ കാമത്ത്, പ്രതാപ്‌സിംഗ് റാണെ എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തെ വൈകിപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസിന്റെ വീഴ്ച്ച ശരിക്കും മുതലെടുത്തത് ബിജെപിയാണ്. മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സര്‍ക്കാരുണ്ടാക്കി. എംജിപി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവരുടെ പിന്തുണയും ലഭിച്ചു. എന്നാല്‍ ദിഗ് വിജയ് സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അപ്പോഴും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തിരക്കിലാിരുന്നു. ഇത്തവണ പക്ഷേ ബിജെപിയാണ് പാര്‍ട്ടിക്കുള്ളില്‍ വെല്ലുവിളി നേരിട്ടത്. സാവന്തും റാണയും മുഖ്യമന്ത്രി സ്ഥാനത്തിനായി മുന്നിലെത്തി. ദേവേന്ദ്ര ഫട്‌നാവിസിനും സിടി രവിക്കുമാണ് സര്‍ക്കാരുണ്ടാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ചുമതല നല്‍കിയിരിക്കുന്നത്. സാവന്തിന് തുല്യമായ റോള്‍ റാണയ്ക്കും ലഭിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+