Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ വീണു, മോണ്‍സരാറ്റിക്ക് വിജയം, ബിജെപിയുടെ കുതിപ്പ്

പനാജി: ഗോവയില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിന് തോല്‍വി. പനാജി സീറ്റില്‍ നിന്ന് മത്സരിച്ചാണ് ഉത്പല്‍ തോറ്റത്. ബിജെപിയുടെ ബാബുഷ് മോണ്‍സരാറ്റി ഈ മണ്ഡലം പിടിച്ചു. ഗോവയിലെ വമ്പന്‍ വിജയങ്ങളിലൊന്നാണിത്. ബിജെപിയില്‍ നിന്ന് വിമതനായി മത്സരിച്ച നേതാവാണ് മോണ്‍സരാറ്റി. ബിജെപി അധികാരത്തില്‍ വരുന്നതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് ഉത്പല്‍ പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പോരാട്ടമായിരുന്നു പനാജിയില്‍ നടത്തിയത്. എന്നാല്‍ ഫലം നിരാശ നല്‍കുന്നതാണ്. മത്സരിച്ച രീതിയില്‍ തനിക്ക് സംതൃപ്തിയുണ്ടെന്നും ഉത്പല്‍ പരീക്കര്‍ പറഞ്ഞു.

1

ഗോവയിലും ഉത്തരാഖണ്ഡിലും എഎപിയുടെ മോശം പ്രകടനത്തെ കുറിച്ച് ഇതിനിടെ മനീഷ് സിസോദിയ പ്രതികരിച്ചു. തന്റെ പാര്‍ട്ടി പഞ്ചാബിന് കൂടുതല്‍ ഫോക്കസ് നല്‍കിയത് കൊണ്ടാണ് തോല്‍വിയുണ്ടായതെന്ന് സിസോദിയ പറഞ്ഞു. അതേസമയം ബിജെപി വന്‍ വിജയമാണ് ഗോവയില്‍ നേടിയതെന്ന് വിശ്വജിത്ത് റാണെ പറഞ്ഞു. അഴിമതിക്കാരെയും പുറത്ത് നിന്നുള്ളവരെയും ഗോവന്‍ ജനത തള്ളിക്കളഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെയാണ് അവര്‍ സ്വീകരിച്ചതെന്നും റാണ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും റാണ പറഞ്ഞു.

ഇതിനിടെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാക്വെലിമില്‍ മുന്നിലെത്തിയിട്ടുണ്ട്. നേരത്തെ പിന്നിലായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ആദ്യ ഘട്ടത്തില്‍ 21 സീറ്റില്‍ വരെ ലീഡ് ചെയ്തിരുന്നു. അതിന് ശേഷം വളര പിന്നോട്ട് പോവുകയായിരുന്നു. 18 സീറ്റിലാണ് ബിജെപി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. പതിനൊന്ന് സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. ഈ സീറ്റ് നില തന്നെ തുടരാനാണ് സാധ്യത. ബിജെപി ഇവിടെ മഹാരാഷ്ട്രവാദ ഗോമന്തക് പാര്‍ട്ടിയുടെ പിന്തുണ തേടാനാണ് സാധ്യത. എംജിപി മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് അവര്‍. അതുകൊണ്ട് മമതയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ തീരുമാനമുണ്ടാകൂ.

അതേസമയം ഭൂരിപക്ഷം കിട്ടുമെന്ന കാര്യത്തില്‍ ബിജെപി ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. മാര്‍ച്ച് പതിനാലിനായിരിക്കും സത്യപ്രതിജ്ഞയെന്നാണ് സൂചന. ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ എംജിപിയെ കൂട്ടുപിടിക്കും. അവരുടെ പിന്തുണ കിട്ടണമെങ്കില്‍ പ്രമോദ് സാവന്തിനെ മാറ്റേണ്ടി വരും. എന്നാല്‍ സാവന്തുമായി ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്നാണ് എംജിപി നേതൃത്വം പറയുന്നത്. ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ സാവന്ത് തന്നെയായിരിക്കും മുഖ്യമന്ത്രി. എന്നാല്‍ കോണ്‍ഗ്രസ് ക്യാമ്പ് കടുത്ത നിരാശയിലാണ്. വിചാരിച്ചതിനേക്കാള്‍ മോശമായി അവരുടെ പ്രകടനം. എന്നാല്‍ ആദ്യ തിരഞ്ഞെടുപ്പിന് ഇറങ്ങിയ തൃണമൂല്‍ മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ഇത് വന്‍ നേട്ടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+