ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ്
ദില്ലി; ഗോവയിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം തുടരവെ എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റാൻ ഒരുങ്ങി കോൺഗ്രസ്. 2017 ന് സമാനമായ രാഷ്ട്രീയ നാടകങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്ന കാര്യം ഏകദേശം ഉറപ്പിച്ചിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നീക്കം. 40 അംഗ നിയമസഭയിൽ 18 സീറ്റിലും ബി ജെ പിയാണ് മുന്നേറുന്നത്. കോൺഗ്രസ് 17 സീറ്റിലും. തൃണമൂൽ കോൺഗ്രസ് നാല് സീറ്റിലും ലീഡ് ചെയ്യുകയാണ്.

21 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ഗോവയിൽ ആവശ്യം. ആർക്കും മാന്ത്രി സംഖ്യ തൊടാൻ സാധിച്ചില്ലേങ്കിൽ തൃണമൂൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ നിലപാട് നിർണായകമാകും. ഇതിനിടയിൽ അധികാരം നേടാൻ ബി ജെ പി എം എൽ എമാരെ അടർത്തിയെടുക്കുമോയെന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിനുണ്ട്. ഈ സാഹചര്യത്തിലാണ് എം എൽ എമാരെ റിസോർട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചിരിക്കുന്നത്. നിലവിൽ സ്ഥാനാർത്ഥികളെ നോർത്ത് ഗോവയിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്.
2017 ൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ബി ജെ പി അധികാരം പിടിക്കുകയായിരുന്നു.












Click it and Unblock the Notifications