സ്വർണം, വെള്ളി വിലകൾ ഇനിയും ഉയരുമോ? സുരക്ഷിത നിക്ഷേപമെന്ന വിശ്വാസം തകർന്നിട്ടില്ല, പ്രവചനം
ഒരിടവേളയ്ക്ക് ശേഷം സ്വർണവും വെള്ളിയും വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം 6 മണിയോടെ സ്വർണത്തിന് 1,57,885 രൂപയും, വെള്ളിക്ക് 2,58,200 രൂപയുമായിരുന്നു വില. ഇപ്പോഴിതാ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ എപ്പോൾ കുറയ്ക്കാൻ തുടങ്ങുമെന്ന സൂചനകൾക്കായി നിക്ഷേപകർ ഉറ്റുനോക്കുകയാണ്.
യുഎസ് ഫെഡറൽ റിസർവ് വീണ്ടും നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതകൾ വിപണി വിലയിരുത്തിയതോടെയാണ് സ്വർണവും വെള്ളിയും കുതിച്ചുകയറിയതെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് പറയുന്നു. ജനുവരിയിൽ യുഎസിലെ തൊഴിൽ വളർച്ച അപ്രതീക്ഷിതമായി വർധിച്ചെങ്കിലും, മൊത്തത്തിലുള്ള വിശാലമായ ഡാറ്റ സൂചിപ്പിക്കുന്നത് തൊഴിൽ വിപണി പ്രധാന സംഖ്യകൾ സൂചിപ്പിക്കുന്നിടത്തോളം ശക്തമല്ല എന്നതാണ്.

തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി കുറഞ്ഞത് ഫെഡിന് തൽക്കാലം പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ സാഹചര്യമൊരുക്കി. പുതുക്കിയ ശമ്പളക്കണക്കുകൾ ആദ്യം കരുതിയതിലും ദുർബലമായ ചിത്രമാണ് നൽകിയത്. ഈ അനിശ്ചിതത്വമാണ് നിക്ഷേപകരെ സ്വർണം, വെള്ളി തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് നയിച്ചത്.
തൊഴിൽ റിപ്പോർട്ടിന് ശേഷവും യുഎസ് ട്രഷറി വരുമാനം ഉയർന്നത് ശ്രദ്ധേയമായി. ഫെഡ് നിരക്ക് കുറയ്ക്കുന്നത് വൈകുമെന്ന സൂചനകൾ വിപണിയിൽ പ്രകടമായതോടെ, രണ്ടുവർഷത്തെ ബോണ്ടുകൾ 3.5 ശതമാനം വരുമാനം രേഖപ്പെടുത്തി. ഡോളർ 97 നിലവാരത്തിൽ ശക്തമായി തുടർന്നത് അമൂല്യ ലോഹങ്ങളുടെ മുന്നേറ്റത്തിന് ഒരു തടസമായിയിരുന്നു.
ഡോളർ തിരിച്ചടിക്കുമോ?
ഡോളറിന്റെ നിലവിലെ സ്ഥിരത സ്വർണത്തിന്റെയും വെള്ളിയുടെയും മുന്നേറ്റത്തിന് പരിധി നിശ്ചയിക്കാം. എന്നാൽ ഡോളർ ദുർബലമാവുകയാണെങ്കിൽ ഈ ലോഹങ്ങളുടെ വില വർധിക്കാൻ സാധ്യതയുണ്ട്. യുഎസിലെ റീട്ടെയിൽ വിൽപ്പനയിലെ വളർച്ച ഡിസംബറിൽ സ്‌തംഭിച്ചതിനെത്തുടർന്ന് സ്വർണവും വെള്ളിയും വീണ്ടെടുപ്പ് നടത്തിയതായി മോത്തിലാൽ ഓസ്വാൾ അതിന്റെ മുൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു..
കൂടാതെ വർഷാവസാനത്തോടെ പലിശ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതകളെ ശക്തിപ്പെടുത്തുന്ന ചില മാറ്റങ്ങളും പ്രകടമാണ്. ഇത് സാധാരണയായി അമൂല്യ ലോഹങ്ങൾക്ക് ഗുണകരമാണ്. ഊഹക്കച്ചവടപരമായ നിക്ഷേപങ്ങൾ വലിയതോതിൽ കുറഞ്ഞതിനാൽ, വിലകൾക്ക് മറ്റൊരു മുന്നേറ്റം നൽകുന്ന അടുത്ത പ്രധാന ഉപാധികൾക്കായി കച്ചവടക്കാർ കാത്തിരിക്കുകയാണ്.
സ്വർണം, വെള്ളി വിലകളെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങൾ
സാമ്പത്തിക ഘടകങ്ങൾക്ക് പുറമെ, ആഗോള ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും മുന്നേറ്റത്തിന് പിന്തുണ നൽകുന്നുണ്ട്. യുഎസ്, ഇറാൻ, ഇസ്രായേൽ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രധാനമായി നിരീക്ഷിക്കേണ്ട ഒരു മേഖലയാണെന്ന് മോത്തിലാൽ ഓസ്വാൾ പറയുന്നു. അതായത് പശ്ചിമേഷ്യയിലെ ഏതൊരു സംഘർഷപരമായ സാഹചര്യവും സ്വർണം, വെള്ളി എന്നിവയിലേക്ക് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ശ്രദ്ധ ക്ഷണിക്കും.
സ്വർണത്തിനും വെള്ളിക്കും ഇനിയും പ്രതീക്ഷ വേണോ?
നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക അനിശ്ചിതത്വവും, മാറിക്കൊണ്ടിരിക്കുന്ന പലിശ നിരക്ക് പ്രതീക്ഷകളും, ഭൗമരാഷ്ട്രീയപരമായ അപകട സാധ്യതകളും നിലനിൽക്കുന്ന അവസ്ഥ ഉള്ളതിനാൽ സ്വർണത്തിനും വെള്ളിക്കും സമീപഭാവിയിൽ കൂടുതൽ പിന്തുണ ലഭിക്കാൻ സാധ്യതയുണ്ടെന്ന് മോത്തിലാൽ ഓസ്വാൾ കരുതുന്നു. അതായത് നിക്ഷേപമെന്ന നിലയിൽ ഇവ രണ്ടിനും ഇനിയും ഭാവി ഉണ്ടെന്നർത്ഥം.
-
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ?











Click it and Unblock the Notifications