സ്വർണമോ വെള്ളിയോ? നിക്ഷേപത്തിന് ഏറ്റവും അനുയോജ്യം ഏതെന്ന് അറിയാം, വിദഗ്‌ധരുടെ പിന്തുണ ആ ലോഹത്തിന്..!
ഈ വർഷം തുടങ്ങിയ ശേഷം കാര്യമായ മാറ്റമാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ ഉണ്ടായിരിക്കുന്നത്. ഉയർന്ന ചാഞ്ചാട്ടമുള്ള വെള്ളിയുടെ ആകർഷകമായ മുന്നേറ്റത്തിൽ നിന്ന് നിക്ഷേപകരുടെ ശ്രദ്ധ ഇപ്പോൾ സ്വർണത്തിന്റെ ആപേക്ഷിക സ്ഥിരതയിലേക്ക് മാറുകയാണ്. കഴിഞ്ഞ വർഷം അസാധാരണമായ കുതിപ്പിലൂടെ ശക്തമായ നിക്ഷേപക താൽപര്യം പിടിച്ചുപറ്റിയ വെള്ളിയുടെ മുന്നേറ്റത്തിന് ഇപ്പോൾ വേഗത കുറയുന്നതിന്റെ സൂചനകളുണ്ടെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്.
അതിനിടെ പലരും എഴുതി തള്ളിയ, ചിലരൊക്കെ ഉപയോഗ ശൂന്യമായ ആസ്‌തിയെന്ന് പോലും വിശേഷിപ്പിച്ച സ്വർണത്തിന് ഇപ്പോൾ ഡിമാൻഡ് കൂടി വരികയാണ്. കാരണം വെള്ളിയിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെയാണ് പലരും തങ്ങളുടെ അഭിപ്രായം തന്നെ മാറ്റുന്നത്. ഇപ്പോൾ സ്വർണത്തിനെ പലരും ഒപ്പം ചേർക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ വർഷം വെള്ളി ഏകദേശം 170 ശതമാനം വില വർധിച്ച് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരുന്നു. 2026-ന്റെ ആദ്യ മാസങ്ങളിലും ഇത് ശക്തമായ പ്രകടനം തുടർന്നെങ്കിലും, ആ വേഗത ഇപ്പോൾ ക്രമേണ കുറഞ്ഞിട്ടുണ്ടെന്നതാണ് പ്രധാന കാര്യം. ഈ വർഷം ഇതുവരെ സ്വർണവില ഏകദേശം 15 ശതമാനം ഉയർന്നപ്പോൾ, വെള്ളിയുടെ നേട്ടം ഏകദേശം 10 ശതമാനം ആയി പരിമിതപ്പെട്ടു. ഈ കണക്കുകൾ വിപണിയുടെ ദിശയിലുണ്ടായ വ്യക്തമായ മാറ്റത്തെയാണ് കാണിക്കുന്നത്.
ഇലക്ട്രോണിക്‌സ്, മെഡിക്കൽ ഉപകരണങ്ങൾ, ജല ശുദ്ധീകരണ സംവിധാനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ വെള്ളിയ്ക്ക് ഇപ്പോഴും ശക്തമായ വ്യാവസായിക ആവശ്യകതയുണ്ട്. എന്നാൽ സ്വർണത്തിന് പ്രായോഗികമായ ഉപയോഗങ്ങൾ താരതമ്യേന കുറവാണ് താനും. എങ്കിൽ പോലും ആഗോള അനിശ്ചിതത്വങ്ങളുടെ കാലഘട്ടങ്ങളിൽ, നിക്ഷേപകർ സുരക്ഷിതമായ ആസ്‌തിയെന്ന നിലയിൽ സ്വർണത്തിന് കൊടുത്ത സ്ഥാനം അതേപടി തുടരുന്നു.
വെള്ളിയോ സ്വർണമോ?
വെള്ളിയുടെ വിലയിലുണ്ടാകുന്ന പെട്ടന്നുള്ള മാറ്റങ്ങൾ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ദിവസേനയുള്ള വലിയ ചാഞ്ചാട്ടങ്ങൾ നിക്ഷേപകരെ കൂടുതൽ ജാഗ്രതയുള്ളവരാക്കുന്നുവെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ വെള്ളയിൽ നിക്ഷേപിക്കുന്നതിൽ കൂടുതൽ തിരഞ്ഞെടുപ്പും ചിട്ടയായ സമീപനവും സ്വീകരിക്കാൻ അവർ നിക്ഷേപകർക്ക് ഉപദേശം നൽകുന്നു. മറിച്ച്, സ്വർണ്ണം താരതമ്യേന സ്ഥിരതയാർന്ന പ്രകടനം നടത്തുന്നു. ഇത്, വലിയ ലാഭത്തേക്കാൾ സുരക്ഷിതത്വം ആഗ്രഹിക്കുന്നവർക്ക് നല്ല ഓപ്‌ഷനാക്കി മാറ്റുന്നു.
വിവിധ നിക്ഷേപ സാധ്യതകൾ പരിഗണിക്കുന്നവർക്ക്, സ്വർണത്തിന്റെ സ്ഥിരതയും സ്ഥിരമായ ആവശ്യകതയും പരിഗണിച്ച് ഇത് അനുയോജ്യമാണെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ വിപണിയിലെ വലിയ ചാഞ്ചാട്ടങ്ങളെ സഹിക്കാൻ കഴിവുള്ളവർക്ക് വെള്ളി കൂടുതൽ യോജിച്ചതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വെള്ളിയുടെ സാധ്യതകൾ എല്ലാം വിലയിൽ ഇതിനോടകം പ്രതിഫലിച്ചുകഴിഞ്ഞുവെന്നും, എന്നാൽ സ്വർണത്തിന് ഇനിയും വളർച്ചയ്ക്ക് സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തൽ.
സ്വർണം എന്നും സ്വർണം തന്നെ..!
സ്വർണത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ കേന്ദ്ര ബാങ്കുകളുടെ പ്രവർത്തനവും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ചൈനയുടെ സെൻട്രൽ ബാങ്കും മറ്റ് പല സെൻട്രൽ ബാങ്കുകളും സമീപ മാസങ്ങളായി സ്വർണം വാങ്ങുന്നത് കൂടിയിട്ടുണ്ട്. ഇത് ഔദ്യോഗിക തലത്തിലുള്ള ആവശ്യകതയുടെ തുടർച്ചയായ സൂചനയാണ്. ഇത് സ്വർണവിലയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന ഒന്നാണ്.
ഏതാണ് മികച്ചത്?
സാങ്കേതികമായി പരിശോധിക്കുമ്പോൾ, വെള്ളി നിലവിൽ പ്രധാന പിന്തുണ നിലവാരങ്ങൾക്ക് താഴെയാണ് വ്യാപാരം ചെയ്യുന്നത്. ഇത് ചെറിയ കാലത്തേക്ക് സമ്മർദ്ദം സൂചിപ്പിക്കുന്നുണ്ടെങ്കിലും, ദീർഘകാല സാധ്യതകളിൽ ഇപ്പോഴും വെള്ളി മുന്നിലുണ്ട്. അതേസമയം, ഒരു ചെറിയ ഇടിവിന് ശേഷം സ്വർണം പിടിച്ചുനിൽക്കുന്നു. ഇത് മറ്റൊരു മുന്നേറ്റത്തിനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. കൂടാതെ സ്വർണത്തിന്റെ വിശ്വാസ്യതയും ഒരു ഘടകമാണ്.
-
സ്വർണവില ഗ്രാമിന് 10,000 രൂപയിലേക്ക് താഴുമോ? ഇറാൻ-യുഎസ് യുദ്ധം അതിന് കാരണമാവാം, പ്രവചനം ഇങ്ങനെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
സ്വര്‍ണവില 20000 ത്തിലെത്തും, മാസങ്ങള്‍ക്കുള്ളില്‍ വില ഉയരും! പൊന്ന് വീണ്ടും വാങ്ങി സ്വിസ് ബാങ്ക് -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
അക്ഷയ തൃതീയ ദിവസം ഐശ്വര്യത്തിന് സ്വർണം തന്നെ വാങ്ങണമെന്നില്ല, ഈ 5 കാര്യങ്ങൾ വാങ്ങിയാലും മതി -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
സ്വർണം വാങ്ങുമ്പോൾ ക്യാഷ് ബാക്ക് ഓഫർ, വജ്രം ഫ്രീ..അക്ഷയ തൃതീയക്ക് കണ്ണ് തള്ളിക്കും ഓഫറുകൾ -
വെളുത്ത സ്വര്‍ണം കൂടുതലുള്ളത് ഇവിടെ; വളരെ മൃദുവായ ലോഹം, കൈയ്യിലുള്ളവര്‍ കോടീശ്വരന്മാര് -
സ്വർണ നാണയം ഫ്രീ;പണിക്കൂലിയും ഇല്ല.. അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുമായി ജ്വല്ലറികൾ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത്












Click it and Unblock the Notifications