ദേവാലയിൽ നിയമവിരുദ്ധ സ്വർണ ഖനനം നിർബാധം തുടരുന്നു; എത്തുന്നവരിൽ മലയാളികളും, കടുത്ത നടപടി
വയനാട്: സ്വർണത്തിന്റെ വില കുത്തനെ കുതിച്ചുയർന്നതോടെ ഗൂഡല്ലൂർ ദേവാല മേഖലയിൽ അനധികൃത ഖനനം വ്യാപകമാവുകയാണ്. മലയാളികൾ അടക്കമുള്ളവർ ഇവിടേക്ക് സ്വർണ ഖനനത്തിനായി എത്തുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. ഇവിടെ പുതുതായി നൂറുകണക്കിന് തുരങ്കങ്ങളാണ് ഇത്തരത്തിൽ സ്വർണ ഖനനത്തിനായി എടുത്തിരിക്കുന്നത്. ഇത് വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയും വനത്തിനും വന്യ ജീവികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
ബ്രിട്ടിഷ് ഭരണ കാലത്ത് ദേവാല, പന്തല്ലൂർ ഭാഗത്ത് 1831ൽ ആൽഫ ഗോൾഡ് മൈനിങ് കമ്പനിയുടെ നേതൃത്വത്തിൽ സ്വർണഖനനം നടന്ന മേഖല കൂടിയാണിത്. സ്വർണം ഇവിടെനിന്നു സംസ്‌കരിച്ചെടുക്കുമ്പോൾ വരുന്ന ചെലവ് അധികമായതിനാൽ 1893ൽ കമ്പനി പദ്ധതി ഉപേക്ഷിച്ചു ഇവിടം വിടുകയായിരുന്നു. പിന്നാലെ കൂറ്റൻ തുരങ്കങ്ങൾ അടച്ചു പൂട്ടുകയും ചെയ്‌തു. പിന്നീട് പ്രദേശത്തുള്ളവർ തുരങ്കങ്ങൾ തുറന്ന് സ്വർണ ഖനനം നടത്തുകയാണ്.

ഇതുവരെ രജിസ്‌റ്റർ ചെയ്‌തത് 124 കേസുകൾ
ഗുഡല്ലൂർ വനം ഡിവിഷൻ പുറത്തുവിട്ട പത്രക്കുറിപ്പ് പ്രകാരം, 2025 ജനുവരി മുതൽ അനധികൃത സ്വർണ്ണ ഖനനക്കാർക്കെതിരെ 124 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ദേവാലയിലും പന്തല്ലൂരിലുമായി കഴിഞ്ഞ വർഷം മുതൽ കേസുകൾ രേഖപ്പെടുത്തിവരുകയാണ്. ഈ കാലയളവിൽ 2025 ഒക്ടോബറിലും 2026 ജനുവരിയിലുമായി 20 കേസുകൾ വീതം രേഖപ്പെടുത്തിയത് ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളാണ്.
അനധികൃത സ്വർണ്ണ ഖനനങ്ങൾ തടയാൻ മേഖലയിൽ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. ഓൺലൈനിൽ പ്രചരിക്കുന്ന അനധികൃത ഖനന റിപ്പോർട്ടുകൾ അവർ തള്ളിക്കളഞ്ഞു. പന്തല്ലൂരിലെ കാട്ടിമറ്റം വനമേഖലയിൽ അനധികൃത സ്വർണഖനനം നടക്കുന്നതായി പ്രചരിക്കുന്ന വാർത്താ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടുവെന്നും വകുപ്പ് അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ, പന്തല്ലൂർ റേഞ്ചിൽ സ്വർണം വേർതിരിച്ചെടുക്കലടക്കമുള്ള 124 നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. വനംവകുപ്പിന്റെ കർശന നടപടികളാൽ വനമേഖലയിലെ അനധികൃത പ്രവർത്തനങ്ങൾ ഗണ്യമായി നിയന്ത്രിക്കുകയും പൂർണ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും ഗുഡല്ലൂർ വനം ഡിവിഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സ്വർണവില വർധിച്ചതോടെ പുതിയ അനധികൃത ഖനികളും ഖനനക്കാരും പെരുകിയെന്ന റിപ്പോർട്ടുകളെ തുടർന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അടുത്തിടെ പന്തല്ലൂരിലെ ഖനന പ്രദേശങ്ങൾ സന്ദർശിചോറൂണ്. മുൻ വർഷങ്ങളിൽ നൂറുകണക്കിന് അടി താഴ്‌ചയുള്ള മൂടാത്ത ഖനികളിൽ വീണ് ആനകളടക്കം നിരവധി മൃഗങ്ങൾ ചത്തിരുന്നു.
റവന്യൂ വകുപ്പ് പരിശോധിച്ച സ്ഥലങ്ങൾ റിസർവ് വനമേഖലയ്ക്ക് പുറത്താണെന്ന് വനംവകുപ്പ് വ്യക്തമാക്കി. അനധികൃത സ്വർണ ഖനന വിഷയം ജില്ലാ ഫോറസ്‌റ്റ് ഓഫീസർ വഴി ജില്ലാ ക്രമസമാധാന യോഗങ്ങളിൽ ഉന്നയിച്ചിട്ടുണ്ടെന്നും സംയുക്ത പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
-
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത് -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം












Click it and Unblock the Notifications