സ്വർണവില പവന് 2 ലക്ഷം കടക്കുമോ? അല്ലെങ്കിൽ 1 ലക്ഷത്തിലെത്തുമോ? സുരക്ഷിത നിക്ഷേപമായി തുടരാൻ സാധ്യത!
ഫെഡറൽ റിസർവിന്റെ പണനയ സമീപനത്തെക്കുറിച്ചും ആഗോള സാമ്പത്തിക ദിശയെക്കുറിച്ചുമുള്ള വ്യക്തതയ്ക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ, സ്വർണത്തിന്റെയും വെള്ളിയുടെയും വില സമീപഭാവിയിൽ ഒരു നിശ്ചിത നിലവാരത്തിൽ തുടരാനാണ് സാധ്യതയെന്ന് ധനകാര്യ വിദഗ്‌ധർ വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിൽ, കോമെക്‌സ് ഗോൾഡ് ഫ്യൂച്ചറുകൾ 84 ഡോളർ അഥവാ 1.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
വെള്ളിയുടെ വില നേരിയ തോതിൽ ഉയർന്ന് ഔൺസിന് 77.27 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. വരുന്ന ആഴ്‌ചയിലും അമൂല്യ ലോഹങ്ങളുടെ വിലയിൽ ഏകീകരണത്തിന് സാധ്യതയുണ്ടെന്നും അതേസമയം ചാഞ്ചാട്ടം തുടരുമെന്നും വിശകലന വിദഗ്‌ധർ പറയുന്നു. പണപ്പെരുപ്പ നിരക്കുകൾ, മൊത്ത ആഭ്യന്തര ഉത്പാദന കണക്കുകൾ, ഫെഡറൽ റിസർവിൽ നിന്നുള്ള നയപരമായ സൂചനകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന യുഎസ് സാമ്പത്തിക വിവരങ്ങളാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.

വരാനിരിക്കുന്ന പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ സമയക്രമത്തെയും വേഗതയെയും കുറിച്ചുള്ള സൂചനകൾക്കായി വ്യാപാരികൾ യുഎസ് തൊഴിൽ ഡാറ്റയും ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സും ഫെഡ് ഉദ്യോഗസ്ഥരുടെ പ്രസംഗങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.
വിദഗ്‌ധർ പറയുന്നത് അനുസരിച്ച് സ്വർണ-വെള്ളി വിലകൾ കൂടുതൽ ഏകീകരണ നീക്കങ്ങളിലൂടെ കടന്നുപോകുമ്പോൾ തന്നെ ചാഞ്ചാട്ടം പ്രകടമാക്കും. ജിഡിപി, പേഴ്‌സണൽ കൺസംഷൻ എക്സ്പെൻഡിചേഴ്‌സ് പണപ്പെരുപ്പ കണക്കുകൾ, ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ എന്നിവയിലാകും വിപണിയുടെ ശ്രദ്ധ.
എന്നിരുന്നാലും, ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ശക്തമായ വാങ്ങലുകളും കാരണം സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപം എന്ന ആകർഷണം നിലനിർത്തുന്നുവെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല വരും ആഴ്‌ചകളിലും നിരക്കിലെ ചാഞ്ചാട്ടം തുടരുമെന്നാണ് വിപണി കൃത്യമായി നിരീക്ഷിക്കുന്ന ആളുകൾ അഭിപ്രായപ്പെടുന്നത്.
വ്യാപാര സെഷനിൽ ഭൂരിഭാഗം സമയത്തും സ്വർണവില ലാഭനഷ്‌ടങ്ങൾക്കിടയിൽ ആടിയുലഞ്ഞെങ്കിലും, ആഴ്‌ചയുടെ അവസാനം നേട്ടത്തോടെ ഔൺസിന് 5000 ഡോളറിന് മുകളിൽ ക്ലോസ് ചെയ്യാൻ സാധിച്ചു. വിലയുടെ ദിശയെക്കുറിച്ച് വ്യാപാരികൾക്കിടയിൽ വ്യക്തതയുടെ അഭാവവും പുതിയ അടിസ്ഥാനപരമായ ഘടകങ്ങൾക്കായുള്ള അന്വേഷണവും കാരണം ഇതേ നിലയിൽ തന്നെയാവും ഇനിയും കടന്നുപോവുക.
കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകൾ, ആഗോള വിപണികളിൽ ടെക് & എഐ ഓഹരികളിൽ നടന്ന കനത്ത വിൽപനയെ തുടർന്നുള്ള സുരക്ഷിത നിക്ഷേപ ഒഴുക്ക്, ഡോളർ സൂചികയിലെ ഇടിവ് എന്നിവ ബുള്ള്യൻ വിലകൾക്ക് താങ്ങായി മാറിയെന്നും പലരും ചൂണ്ടിക്കാട്ടുന്നു. വെള്ളിയുടെ വിലയിലും ചാഞ്ചാട്ടം പ്രകടമായിരുന്നുവെങ്കിലും സ്വർണത്തോളം ഉണ്ടായിരുന്നില്ല, കൂടുതലും ഇടിവ് തന്നെയാണ് പ്രകടമായത്.
സ്വർണവില പവന് 2 ലക്ഷം കടക്കുമോ? ഒരു ലക്ഷത്തിലേക്ക് വീഴുമോ?
നിലവിലെ സാഹചര്യത്തിൽ ആക്രമണാത്മകമായ മുന്നേറ്റം സ്വർണവിലയിൽ ഉണ്ടാവാനുള്ള സാധ്യതകൾ കുറവാണെന്നാണ് വിലയിരുത്തൽ. അതുപോലെ തന്നെയാണ് ഒറ്റയടിക്കുള്ള കനത്ത ഇടിവിനുള്ള സാധ്യതകളും പ്രവചിക്കുന്നത്. ഒരേ നിലയിൽ തുടരുവാനാണ് നിലവിലെ സാഹചര്യത്തിൽ അടുത്ത കുറച്ച് ദിവസങ്ങളിൽ സാധ്യതയെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ 22 കാരറ്റ് സ്വർണത്തിന് 2 ലക്ഷം കടക്കുന്നത് കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
സുരക്ഷിത നിക്ഷേപമായി സ്വർണം തുടരും
കൂടാതെ സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന വിശേഷണം ഇനിയും തുടരാമെന്ന് തന്നെയാണ് പല വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്. യുഎസ് ഘടകങ്ങൾ കണക്കിലെടുത്താലും പൊടുന്നനെയുള്ള ഇടിവുകൾക്ക് സാധ്യത കുറവായതിനാൽ നിക്ഷേപകർക്ക് സ്വർണത്തെ ധൈര്യമായി വിശ്വസിക്കാനുള്ള സാധ്യതകളാണ് ഇപ്പോഴുമുള്ളത്. ഇത് അടുത്ത കുറച്ച് കാലത്തേക്ക് അതേപടി തുടരുവാനാണ് സാധ്യത. അല്ലെങ്കിൽ അത്രയും അധികം വിലയെ സ്വാധീനിക്കുന്ന എന്തെങ്കിലും സംഭവ വികാസങ്ങൾക്ക് നടക്കണം.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
മൂന്ന് വര്‍ഷത്തെ കുതിപ്പ് സ്വര്‍ണം അവസാനിപ്പിച്ചോ? 3300 ഡോളറിലേക്ക് സ്വര്‍ണം വീഴുമോ? -
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം












Click it and Unblock the Notifications