ഇന്ത്യയില്‍ വില്‍ക്കുന്ന സ്വര്‍ണം ശുദ്ധമല്ല..!!? ആഭരണങ്ങളുടെ ബിഐഎസ് പരിശോധന നടക്കുന്നില്ലെന്ന് സിഎജി

രാജ്യത്തുടനീളം വില്‍ക്കുന്ന ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങളുടെ മേലുള്ള നിയന്ത്രണ സംവിധാനങ്ങളില്‍ പോരായ്മകളുള്ളതായി സിഎജി റിപ്പോര്‍ട്ട്. ബിഐഎസിനെക്കുറിച്ച് സിഎജി നടത്തിയ ഓഡിറ്റില്‍ ആണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. ഇത് ഇന്ത്യന്‍ സ്വര്‍ണാഭരണ വിപണിയിലെ സ്വര്‍ണത്തിന്റെ ശുദ്ധതയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തെ ബാധിച്ചേക്കാം എന്നും സിഎജി മുന്നറിയിപ്പ് നല്‍കി.

പൊന്നും പണവും കൈയിലേക്ക്... ഭാഗ്യദേവത കൂടെയുണ്ടാകും; നാളെ മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം
പൊന്നും പണവും കൈയിലേക്ക്... ഭാഗ്യദേവത കൂടെയുണ്ടാകും; നാളെ മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം

ബിഐഎസിലെ മാനദണ്ഡീകരണവും അതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിഷയാധിഷ്ഠിത പാലന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ കരടില്‍, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങളുടെ ശുദ്ധതയെക്കുറിച്ച് ജ്വല്ലറികള്‍ അവകാശപ്പെടുന്ന കാര്യങ്ങള്‍ പരിശോധിച്ചുറപ്പാക്കുന്നതില്‍ ബിഐഎസ് പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടുന്നു.

Gold Purity

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ (2020-21 മുതല്‍), രജിസ്റ്റര്‍ ചെയ്ത ജ്വല്ലറികളില്‍ കുറഞ്ഞത് വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധന നടത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ബിഐഎസ് പരാജയപ്പെട്ടുവെന്നാണ് കരട് റിപ്പോര്‍ട്ടിലുള്ളത്. ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ പരിശോധനകള്‍ നടത്തേണ്ടിയിരുന്നത്.

ബിഐഎസ് പ്രവര്‍ത്തിക്കുന്നത് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലാണ്. ഈ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന അന്തിമ മറുപടി കൂടി ഉള്‍പ്പെടുത്തിയ ശേഷം, സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഈ വര്‍ഷം ജൂലൈയില്‍ തന്നെ റിപ്പോര്‍ട്ട് മന്ത്രാലയത്തിന് കൈമാറിയിരുന്നു. രാജ്യത്തെ വിജ്ഞാപനം ചെയ്യപ്പെട്ട 392 ജില്ലകളില്‍ ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്ന് നിയമം അനുശാസിക്കുന്നു.

പെട്രോള്‍, ഡീസല്‍ വില ഉടനെയൊന്നും കുറയ്ക്കില്ലെന്ന് സുരേഷ് ഗോപി; കാരണം പറയുന്നത് ഇത്..!
പെട്രോള്‍, ഡീസല്‍ വില ഉടനെയൊന്നും കുറയ്ക്കില്ലെന്ന് സുരേഷ് ഗോപി; കാരണം പറയുന്നത് ഇത്..!

നിലവില്‍, ബിഐഎസില്‍ രജിസ്റ്റര്‍ ചെയ്ത ഏകദേശം 2.3 ലക്ഷം ജ്വല്ലറി കടകളുണ്ട്. വെള്ളി ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമല്ലെങ്കിലും, ഉപഭോക്താക്കളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിനായി പല ജ്വല്ലറികളും സ്വമേധയാ ഹാള്‍മാര്‍ക്കിംഗ് തിരഞ്ഞെടുക്കുന്നുണ്ട്. റിപ്പോര്‍ട്ടിലെ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം, ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണം വില്‍ക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന ജ്വല്ലറികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.

എന്നാല്‍, ഇതിന് ആനുപാതികമായ നിയന്ത്രണ നടപടികള്‍ വളരെ കുറവാണ്. 2024-25 കാലയളവില്‍ 28,865 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും, ബിഐഎസ് പരിശോധന നടത്തിയത് 5,444 ജ്വല്ലറികളില്‍ മാത്രമാണ്. ബാക്കിയുള്ള 23,421 സ്ഥാപനങ്ങളിലും പരിശോധന നടന്നിട്ടില്ല. അതായത് 81.13 ശതമാനം സ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമായിട്ടില്ല.

ബെംഗളൂരു നിവാസികൾ ഇനിയും കാത്തിരിക്കണം; ഔട്ടർ റിംഗ് റോഡ് വികസനം വൈകും, ചെലവ് 486 കോടിയായി!
ബെംഗളൂരു നിവാസികൾ ഇനിയും കാത്തിരിക്കണം; ഔട്ടർ റിംഗ് റോഡ് വികസനം വൈകും, ചെലവ് 486 കോടിയായി!

സ്വര്‍ണാഭരണ വ്യാപാരികളുടെ രജിസ്‌ട്രേഷന്‍, അംഗീകൃത അസ്സേയിംഗ് ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് സെന്ററുകളില്‍ സ്വര്‍ണത്തിന്റെ ശുദ്ധത പരിശോധിക്കല്‍, കൂടാതെ ഓരോ ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണത്തിനും ആറ് അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന ഹാള്‍മാര്‍ക്കിംഗ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കി അവയെ തിരിച്ചറിയല്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു നിയന്ത്രിത പ്രക്രിയയാണ് ഹാള്‍മാര്‍ക്കിംഗ്.

സ്വര്‍ണാഭരണ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ചില്ലറ വ്യാപാരികള്‍ എന്നിവര്‍ ബിഐഎസ് രജിസ്േ്രടഷന്‍ നേടേണ്ടതുണ്ട്. ഇതിനുശേഷം, വ്യാപാരികള്‍ തങ്ങളുടെ ആഭരണങ്ങള്‍ ബിഐഎസ് അംഗീകൃത എഎച്ച്‌സികളിലേക്ക് പരിശോധനയ്ക്കായി അയയ്ക്കണം. സ്വര്‍ണാഭരണങ്ങളുടെ ശുദ്ധതയും ഗുണനിലവാരവും പരിശോധിക്കുന്ന എഎച്ച്‌സികള്‍, നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഓരോ ആഭരണത്തിനും എച്ച്‌യുഐഡി നല്‍കുന്നു.

എഎച്ച്‌സികളുടെ മേല്‍നോട്ടവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ബിഐഎസ് 43.7 ശതമാനം പിന്നിലായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ജീവനക്കാരുടെ കുറവാണ് തങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ബിഐഎസ് അറിയിച്ചു. ഭൂമിശാസ്ത്രപരമായി എത്തിച്ചേരാന്‍ പ്രയാസമുള്ള പ്രദേശങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നതിലെ ബുദ്ധിമുട്ടുകളും അവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഈ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്നാണ് ഓഡിറ്റര്‍മാരുടെ വിലയിരുത്തല്‍. ബിഐഎസ് കെയര്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ വെരിഫൈ എച്ച്‌യുഐഡി സൗകര്യം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കാമെങ്കിലും, നിര്‍ബന്ധമായും നടക്കേണ്ടിയിരുന്ന കര്‍ശനമായ നിയന്ത്രണ പരിശോധനകളുടെ അഭാവം, സ്വര്‍ണ നിക്ഷേപത്തിന് നല്‍കുന്ന പണത്തിന് യഥാര്‍ത്ഥ മൂല്യം ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സംശയം ജനിപ്പിച്ചേക്കാം എന്നും ഓഡിറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma