വില കൂടുമെന്ന് കരുതി സ്വര്‍ണം വാങ്ങി സൂക്ഷിക്കേണ്ട..! വരാനിരിക്കുന്നത് വന്‍ മാറ്റങ്ങള്‍, വെള്ളിയാകുമോ താരം?
സ്വര്‍ണ വില കഴിഞ്ഞ കുറച്ച് നാളായി ഏറി കൊണ്ടിരിക്കുകയാണ്. ഇടക്ക് നേരിയ കുറവ് വിലയില്‍ ഉണ്ടാകുന്നുണ്ടെങ്കിലും സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസകരമാകുന്ന തരത്തില്‍ വില ഇടിയുന്നില്ല. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരും എന്ന് തന്നെയാണ് സ്വര്‍ണ വിപണിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്വര്‍ണം വെറും ആഭരണം എന്നതില്‍ ഉപരിയായി സുരക്ഷിത നിക്ഷേപമായാണ് പലരും കാണുന്നത്.
യുക്രൈനിലെ റഷ്യന്‍ അധിനിവേശം, ആഗോള സാമ്പത്തിക പ്രതിസന്ധി, ഉയര്‍ന്നുവരുന്ന ബാങ്കിംഗ് പ്രതിസന്ധി എന്നിവ കാരണമാണ് സ്വര്‍ണ വില പിടിവിട്ട് ഉയരാന്‍ കാരണം എന്നാണ് നിഗമനം. കഴിഞ്ഞ ഒരു മൂന്ന് മാസമായി സാമ്പത്തികമായ അസ്ഥിരതയാണ് സ്വര്‍ണവിലയില്‍ കാണുന്നത്. എന്നാല്‍ ഈ സമയത്ത് സ്വര്‍ണം വാങ്ങുകയോ സ്വര്‍ണം വില്‍ക്കുകയോ സ്വര്‍ണം കൈവശം വയ്ക്കുകയോ ചെയ്യുന്നത് എത്രത്തോളം ഗുണപരമാണ് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

വരും മാസങ്ങളിലും മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ സ്വര്‍ണവില ഉയര്‍ന്നേക്കും എന്നാണ് സാമ്പത്തിക വിദഗ്ധനായ നവനീത് ദമാനി ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്. സ്വര്‍ണവില കൂടുന്ന പ്രതീതിയാണ് കാണുന്നത് എങ്കിലും മറ്റ് മാര്‍ഗങ്ങളിലും നിക്ഷേപം നടത്തുന്നതായിരിക്കും ഉചിതം എന്നാണ് ഇദ്ദേഹം പറയുന്നത്. ഇക്വിറ്റികള്‍, വെള്ളി പോലുള്ളവയില്‍ നിക്ഷേപം നടത്തുന്നത് നല്ലതാണ്.
അതോടൊപ്പം ബാങ്കുകളിലെ ഫിക്‌സഡ് ഡെപ്പോസിറ്റുകളും വരുമാനം നല്‍കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളിയില്‍ കഴിഞ്ഞ കുറച്ച് നാളായി ഗുണപരമായ ചില മാറ്റങ്ങള്‍ കാണാനാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഏകദേശം 9400 - 9500 ടണ്‍ വെള്ളി ഇറക്കുമതി ചെയ്തു. ഉത്പാദനത്തിന്റെ 40 ശതമാനം ആണിത്. ലോകത്തെ വെള്ളി ഉത്പ്പാദനം ഏകദേശം 25000 ടണ്‍ ആണ്. വെള്ളി നിരക്കില്‍ 20 - 25 ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണ നിരക്കില്‍ മാറ്റം പ്രവചിക്കാന്‍ സാധിക്കാത്തതിനാല്‍ സുരക്ഷിത നിക്ഷേപം ഒരു തരത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്ന നിക്ഷേപമായി മാറി തുടങ്ങിയിട്ടുണ്ട്. അതേസമയം സ്വര്‍ണമാണ് നിങ്ങള്‍ നിക്ഷേപമായി തെരഞ്ഞെടുക്കുന്നത് എങ്കില്‍ ഏത് മാര്‍ഗമായിരിക്കും തെരഞ്ഞെടുക്കാന്‍ ഗുണകരം എന്നും നവനീത് ദമാനി വിശദീകരിക്കുന്നുണ്ട്. സമീപകാലത്തെ പലിശനിരക്കില്‍ വന്ന മാറ്റങ്ങള്‍ ഇ ടി എഫുകളെ (ഗോള്‍ഡ് ട്രേഡ് ഫണ്ട് ) കാര്യമായി ബാധിക്കുന്നുണ്ട്.
Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?
സ്വര്‍ണം നേരിട്ട് വാങ്ങി സൂക്ഷിക്കുന്നത് തന്നെയാണ് ഇ ടി എഫിനേക്കാള്‍ ഭേദം. അണിഞ്ഞൊരുങ്ങാനും ധരിക്കാനും എന്നതിലുപരി ആഭരണം എന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതില്‍ വലിയ ഗുണമില്ല എന്നും നവനീത് ധമാനി പറയുന്നു. സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ പണിക്കൂലി ഇനത്തില്‍ ചെലവ് വരുന്ന തുക വില്‍ക്കുന്ന വേളയില്‍ ആഭരണങ്ങള്‍ക്ക് കിട്ടില്ല എന്നതും തിരിച്ചടിയാണ്.












Click it and Unblock the Notifications