സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല..! കുതിക്കുന്നത് 85000 ലക്ഷ്യമാക്കി? ഈ വര്‍ഷം മാത്രം കൂടിയത്!
സ്വര്‍ണവിലയില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള കുതിപ്പിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. 2025 തുടങ്ങി വെറും ഒന്നര മാസം പിന്നിടുമ്പോഴേക്ക് സ്വര്‍ണവില 60000, 61000, 62000, 63000 എന്നീ മാന്ത്രികസംഖ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. 2024 ല്‍ സ്വര്‍ണത്തിനുണ്ടായ കുതിപ്പിന് സമാനമോ അതിലും വേഗത്തിലോ ആണ് ഈ വര്‍ഷം സ്വര്‍ണവില വര്‍ധിക്കുന്നത്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാത്രം 11 ശതമാനത്തിന്റെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
നിലവില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 79800 എന്ന സര്‍വകാല റെക്കോഡിലാണ്. ഈ നിലയിലാണ് വര്‍ധനവ് എങ്കില്‍ സ്വര്‍ണ വില 10 ഗ്രാമിന് 85000 ത്തിലേക്ക് അതിവേഗം എത്തും. എംസിഎക്സില്‍ ഇതിനോടകം സ്വര്‍ണ്ണ വില 1 ശതമാനത്തിലധികം ഉയര്‍ന്ന് 10 ഗ്രാമിന് 85,000 രൂപ എന്ന നിലയിലെത്തി. 2024 ല്‍ നിന്ന് വ്യത്യസ്തമായി മഞ്ഞ ലോഹത്തിന്റെ സമീപകാല ഉയര്‍ച്ചയ്ക്ക് കാരണമായത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളാണ്.

ഇതിനൊപ്പം സെന്‍ട്രല്‍ ബാങ്കുകളുടെ വാങ്ങലുകളും വില വര്‍ധിക്കാനിടയാക്കി. യുഎസ് ഫെഡറല്‍ റിസര്‍വ് (യുഎസ് ഫെഡ്) പലിശനിരക്കുകള്‍ വെട്ടിക്കുറച്ചത് പണപ്പെരുപ്പ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇക്വിനോമിക്‌സ് റിസര്‍ച്ച് സ്ഥാപകനും ഗവേഷണ മേധാവിയുമായ ജി ചൊക്കലിംഗം പറഞ്ഞു. ഇത് പരോക്ഷമായി സ്വര്‍ണത്തിന് ഗുണം ചെയ്യും. സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ം വാങ്ങുന്നത് ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണെങ്കിലും അത് എത്രത്തോളം നിലനില്‍ക്കുമെന്ന് കണ്ടറിയണം.
'നിങ്ങള്‍ക്കും നാലാംകിട വ്‌ളോഗര്‍മാരുടെ നിലയിലേക്ക് താഴേണ്ടിവന്നോ?' അക്ഷരത്തെറ്റില്‍ എയറിലായി ഫിറോസ്
''വ്യാപാര യുദ്ധങ്ങള്‍, ഫെഡറല്‍ പലിശ നിരക്കുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ആഗോള സമ്പദ്വ്യവസ്ഥ എങ്ങനെ രൂപപ്പെടും എന്നതിനെ കുറിച്ച് വളരെയധികം അനിശ്ചിതത്വമുണ്ട്. ഇതെല്ലാം ലോകമെമ്പാടുമുള്ള സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപകരെ പരിഭ്രാന്തരാക്കുന്നു. അവര്‍ ഒരു സുരക്ഷിത താവളമായി സ്വര്‍ണ്ണത്തിലേക്ക് മാറുകയാണ്, ''ചൊക്കലിംഗം വ്യക്തമാക്കി.
ട്രംപിന്റെ വ്യാപാരയുദ്ധം 2.0, 2018 ജനുവരിയില്‍ നടപ്പാക്കിയ യുഎസ്-ചൈന വ്യാപാരയുദ്ധം 1.0 യില്‍ നിന്ന് വ്യത്യസ്തമാണ്. ഇത്തവണ യുഎസിലെ പ്രധാന വ്യാപാര പങ്കാളികളെ പോലും ഉള്‍ക്കൊള്ളുന്നതാണ് ട്രംപിന്റെ വ്യാപാരയുദ്ധം. അതിനാല്‍ യുഎസുമായി കാര്യമായ വ്യാപാര മിച്ചമുള്ള രാജ്യങ്ങള്‍ പോലും ട്രംപിന്റെ വ്യാപാര താരിഫ് നയം ലക്ഷ്യമിടുന്നതിന്റെ ഭീഷണിയിലാണ്.
അതേസമയം വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് സെന്‍ട്രല്‍ ബാങ്കുകള്‍ 2024-ല്‍ ആരോഗ്യകരമായ വേഗത്തില്‍ സ്വര്‍ണം വാങ്ങുന്നത് തുടര്‍ന്നു. തുടര്‍ച്ചയായ കലണ്ടര്‍ വര്‍ഷവും 1000 ടണ്ണിലധികം വാങ്ങലുകള്‍ നടത്തി. 2024 ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ സ്വര്‍ണം വാങ്ങല്‍ ഗണ്യമായി വര്‍ധിച്ച് 333 ടണ്ണിലെത്തി. ഇതോടെ സെന്‍ട്രല്‍ ബാങ്കുകളുടെ വാര്‍ഷിക മൊത്തം തുക 1045 ടണ്ണായി.
2025ല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ ഡ്രൈവിംഗ് സീറ്റില്‍ തുടരുമെന്നും സ്വര്‍ണ്ണ ഇടിഎഫ് നിക്ഷേപകരും ഈ മത്സരത്തില്‍ ചേരുമെന്നും പ്രതീക്ഷിക്കുന്നതായി ഡബ്ല്യുജിസിയിലെ സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് ലൂയിസ് സ്ട്രീറ്റ് പറഞ്ഞു. ലോഹ ഉല്‍പ്പന്നങ്ങള്‍ക്കും താരിഫ് ചുമത്തുമെന്ന ട്രംപിന്റെ പുതിയ ഭീഷണി ഇന്‍ട്രാഡേ ഡീലുകളില്‍ എംസിഎക്സില്‍ 85,800 രൂപയ്ക്ക് മുകളില്‍ സ്വര്‍ണത്തിന്റെ ഉയര്‍ച്ചയ്ക്ക് കാരണമായി എന്ന് എല്‍കെപി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി ആന്‍ഡ് കറന്‍സിയുടെ വൈസ് പ്രസിഡന്റും റിസര്‍ച്ച് അനലിസ്റ്റുമായ ജതീന്‍ ത്രിവേദി പറഞ്ഞു












Click it and Unblock the Notifications