സ്വർണം വാങ്ങാനുള്ളവർ പെട്ടെന്ന് വാങ്ങിക്കോ; പിന്നെ പിടിച്ചാൽ കിട്ടില്ല, വില 6000 ഡോളർ കടക്കും? സാധ്യത ഇങ്ങനെ
പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സമീപിച്ചതോടെ സ്വർണത്തിന് വീണ്ടും വില കുതിച്ചു കയറുകയാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇറാനിലെ സംയുക്ത സൈനികാക്രമണങ്ങൾ ആഗോള വിപണികളെ പിടിച്ചുലയ്ക്കുകയും സുരക്ഷിത ആസ്‌തികളിൽ നിക്ഷേപം ശ്രദ്ധിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്‌തിരിക്കുകയാണ്.
പ്രധാന എണ്ണവിതരണ പാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പ്രഖ്യാപിച്ചത് മേഖലയിലെ സ്ഥിതി വഷളാക്കി. യുഎഇ, ബഹ്‌റൈൻ, ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ യുഎസ് ബന്ധിത കേന്ദ്രങ്ങളിൽ ഇറാൻ തിരിച്ചടി നടത്തിയെന്ന റിപ്പോർട്ടുകൾ കൂടി വരുമ്പോൾ കാര്യങ്ങൾ കൂടുതൽ ഗൗരവമാവുകയാണ്.

നിലവിൽ വില 5300 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. ഭൗമരാഷ്ട്രീയ അരക്ഷിതാവസ്ഥയിലെ സംരക്ഷണ നിക്ഷേപമെന്ന നിലയിലാണ് സ്വർണത്തെ എല്ലാവരും നോക്കി കാണുന്നത്. സ്പോട്ട് ഗോൾഡ് ഔൺസിന് 5,362.90 ഡോളറിൽ എത്തിയിരുന്നു. ഇത് അഞ്ചാം ദിവസത്തെ തുടർച്ചയായ നേട്ടമാണ്. വാരാന്ത്യത്തിലെ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് പിന്നാലെ കഴിഞ്ഞ സെഷനിൽ സ്വർണവില നാലാഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
സ്വർണവില 6000 ഡോളർ കടക്കുമോ?
ഈ വർഷം അവസാനത്തോടെ സ്വർണവില 6,000 ഡോളറിൽ എത്തുമോ എന്ന ചോദ്യം നിക്ഷേപകരുടെ ഇടയിൽ സജീവ ചർച്ചയാണ്. അതായത് ഇന്ത്യൻ രൂപ അഞ്ചര ലക്ഷം കടക്കുമെന്ന് അർത്ഥം. ചരിത്രപരമായി, ഉയർന്ന അനിശ്ചിതാവസ്ഥയുടെ കാലഘട്ടങ്ങളിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നുവന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ട് തന്നെ ഇത്തവണയും സ്ഥിതി മാറ്റമില്ല, നിക്ഷേപകർ സ്വർണത്തെ ആ രീതിയിൽ തന്നെയാണ് നോക്കി കാണുന്നത്.
വർധിച്ച ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ, ഉയർന്ന ആഗോള കടം, സങ്കീർണമായ മാക്രോ ഇക്കണോമിക് സാഹചര്യം എന്നിവയെല്ലാം സ്വർണത്തിന് ഘടനാപരമായ പിന്തുണ നൽകുന്ന കാര്യങ്ങളാണ്. ഈ മുന്നേറ്റം ഒരു വലിയ ദീർഘകാല പ്രവണതയുടെ ഭാഗമാണെന്നാണ് പല വിശകലന വിദഗ്‌ധരും സാക്ഷ്യപ്പെടുത്തുന്നത്.
മാത്രമല്ല 2026 അവസാനത്തോടെ സ്വർണ വില 6,000 ഡോളറിൽ എത്തുമെന്നാണ് ചിലരുടെ പ്രവചനം, ഇത് 24 കാരറ്റ് ഒരു ഔൺസിന്റെ വിലയാണ്.
പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ ദീർഘകാല സാമ്പത്തിക സുരക്ഷയ്ക്കായി സ്വർണം വാങ്ങിയ നിക്ഷേപകർ താൽക്കാലികമായ വിലയിടിവുകളിൽ ആത്മവിശ്വാസം കൈവിടരുതെന്നതാണ്. പെട്ടെന്നുള്ള ലാഭമല്ല, സാമ്പത്തിക ചക്രങ്ങളിലുടനീളം മൂലധനം സംരക്ഷിക്കുന്നതിനുള്ള തന്ത്രപരമായ ആസ്‌തിയാണ് സ്വർണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അടുത്തിടെ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ രേഖപ്പെടുത്തിയെങ്കിലും പല വിദഗ്‌ധരും ഇക്കാര്യത്തിൽ ശുഭ പ്രതീക്ഷ വച്ച് പുലർത്തുന്നവരാണ്. 12 മാസത്തിനുള്ളിൽ ഔൺസിന് 6000 ഡോളറെന്ന വില ലക്ഷ്യം സ്വർണം മറികടക്കുമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ സംഘർഷത്തിൽ യാതൊരു അയവും ഇല്ലാത്ത സാഹചര്യത്തിൽ. അതിനി എത്ര നാൾ തുടരുമെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
വാങ്ങുന്നവർക്ക് ഇത് തിരിച്ചടി
നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ നോക്കി കാണുന്ന ആളുകൾക്കും, നേരത്തെ തന്നെ അതിൽ നിക്ഷേപം നടത്തിയവർക്കും സ്വർണത്തെ കുറിച്ചുള്ള ഈ പ്രവചനം എന്തുകൊണ്ടും ആശ്വാസം നൽകുന്നതാണ്. മറുവശത്ത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഈ വർഷം അവസാനം വരെ കാത്തിരിക്കുന്നത് മണ്ടത്തരമാവും. നിലവിലെ വില നിലവാരത്തിൽ തന്നെ സ്വന്തമാക്കാൻ ശ്രമിക്കുന്നതാവും നല്ലത്.












Click it and Unblock the Notifications