Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില പവന് 2 ലക്ഷം കടക്കുമോ? വിൽക്കാൻ ആരും തിരക്കിടേണ്ട, വാങ്ങാനുള്ളവർ വൈകിക്കുകയും വേണ്ട, പ്രവചനം

ന്യൂഡൽഹി: സ്വർണത്തിന്‍റെ ദീർഘകാല മുന്നേറ്റസാധ്യത അനുകൂലമായി തുടരുമെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്. ആഗോള തലത്തിൽ ഡോളർവൽക്കരണത്തിന്റെ കുറവ്, വർധിച്ചുവരുന്ന സാമ്പത്തിക സമ്മർദ്ദം, രൂക്ഷമാകുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ ആഗോള സാമ്പത്തിക ക്രമത്തിൽ മാറ്റങ്ങളുണ്ടാക്കുന്നതിനാലാണ് ഈ പ്രവണത തുടരുന്നതെന്നാണ് ധനകാര്യ സ്ഥാപനം പറയുന്നത്.

കമ്പനിയുടെ ഏറ്റവും പുതിയ 'പ്രഷ്യസ് മെറ്റൽസ് ക്വാർട്ടർലി റിപ്പോർട്ട്' പ്രകാരം, 2026ന്റെ തുടക്കത്തിൽ സ്വർണവില ഔൺസിന് 5,000 കടന്നിരുന്നു. ഇത് സ്വർണത്തിന്റെ ശക്തമായ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഹ്രസ്വകാല റാലിയേക്കാൾ, സ്വർണം ഒരു ഘടനപരമായ വിലനിർണ്ണയ ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും ഇത് പുതിയ സൂപ്പർസൈക്കിളിന്റെ ആരംഭമാണെന്നും സ്ഥാപനം വിലയിരുത്തുന്നു.

gold rate prediction

വില എവിടെ എത്തും?

അടുത്ത 12 മാസത്തിനുള്ളിൽ കോമെക്‌സ് സ്വർണത്തിന്റെ വില ഔൺസിന് 6,000-ലേക്ക് എത്തുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. ഇത് ആഭ്യന്തര വിപണിയിൽ ഏകദേശം 10 ഗ്രാമിന് 1.85 ലക്ഷം രൂപയോളം വില വരും. ഭൗമരാഷ്ട്രീയ, സാമ്പത്തിക സമ്മർദ്ദങ്ങൾ വർധിച്ചാൽ, ഇടത്തരം കാലയളവിൽ സ്വർണവില ഔൺസിന് 7,500-ലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

'സ്വർണത്തിന്റെ ദീർഘകാല കാഴ്‌ചപ്പാട് പോസിറ്റീവായി തുടരും. ആഗോള കരുതൽ ശേഖരം ഡോളർ കേന്ദ്രീകൃത അസറ്റുകളിൽ നിന്ന് വൈവിധ്യവത്കരിക്കപ്പെടുന്നതിനാലും ഭൗതിക സ്വർണത്തിന്റെ ലഭ്യത പരിമിതമാകുന്നതിനാലും വിലകൾക്ക് ശക്തമായ പിന്തുണ ലഭിക്കും' എന്നാണ് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ കമ്മോഡിറ്റീസ് റിസർച്ച് വിഭാഗം മേധാവി നവനീത് ദമാനിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

ഈ മുന്നേറ്റം പണപ്പെരുപ്പം മാത്രമല്ല, സാമ്പത്തിക, ധനപരമായ സംവിധാനങ്ങളിലുള്ള വിശ്വാസത്തിന്റെ കുറവും കൂടിയാണ് നയിക്കുന്നതെന്ന് ദമാനി കൂട്ടിച്ചേർത്തു. യഥാർത്ഥ പലിശ നിരക്കുകൾ 2023-നും 2025-നും ഇടയിൽ പോസിറ്റീവായിരുന്നിട്ടും സ്വർണവില ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സാധാരണയായി ഈ സാഹചര്യത്തിൽ വില കുറയുകയാണ് പതിവ്.

സാമ്പത്തിക സമ്മർദ്ദം വർധിക്കുകയും ധനപരമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, പരമാധികാരമില്ലാത്ത പണം എന്ന നിലയിൽ സ്വർണത്തിന്റെ പങ്ക് പ്രാധാന്യം നേടിയെന്ന് ദമാനി വിലയിരുത്തി. ഇത് സ്വർണത്തിന്റെ ആവശ്യകതയിൽ ഒരു ഘടനാപരമായ മാറ്റത്തിന് കാരണമായി. ആഗോളതലത്തിൽ ഭൗതിക സ്വർണത്തിന്റെ ലഭ്യതയിലുള്ള കുറവും വിലകളെ സ്വാധീനിക്കുന്നുണ്ട്.

സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

പരിമിതമായ ഖനനം, പ്രധാന എക്സ്ചേഞ്ചുകളിലെ കുറഞ്ഞ ശേഖരം, വർധിച്ചുവരുന്ന ഉൽപ്പാദനച്ചെലവുകൾ എന്നിവയെല്ലാം വിലയേറിയ ലോഹങ്ങളുടെ വില വർധിപ്പിച്ചു. ആഭ്യന്തര തലത്തിൽ, രൂപയുടെ മൂല്യത്തകർച്ചയും ശക്തമായ റീട്ടെയിൽ ആവശ്യകതയും സ്വർണവിലയെ കൂടുതൽ പിന്തുണച്ചു. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ വർഷങ്ങളായി ഉണ്ടായിരുന്ന ഇടിവിന് ശേഷം വീണ്ടും പണമൊഴുക്കും വർദ്ധിച്ചു.

സ്വർണം വാങ്ങിക്കൂട്ടി കേന്ദ്ര ബാങ്കുകൾ

വൈവിധ്യവത്കരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, നാല് വർഷത്തോളം തുടർച്ചയായി പ്രതിവർഷം ഏകദേശം 1000 ടൺ സ്വർണമാണ് കേന്ദ്ര ബാങ്കുകൾ വാങ്ങിക്കൂട്ടുന്നത്. കരുതൽ ശേഖരത്തിന്റെ വൈവിധ്യവത്കരണം, പരിമിതമായ വിതരണ വളർച്ച, നിലവിലുള്ള ആഗോള സാമ്പത്തിക അസ്ഥിരത എന്നിവയാൽ സ്വർണം ദീർഘകാലാടിസ്ഥാനത്തിൽ നല്ല പിന്തുണയോടെ തുടരുമെന്നാണ് മോത്തിലാൽ ഓസ്വാൾ വിലയിരുത്തുന്നത്.

പവൻ വില 2 ലക്ഷം കടക്കുമോ?

നിലവിലെ സാഹചര്യത്തിൽ മോത്തിലാൽ ഒസ്വാൾ ഉൾപ്പെടെയുള്ള കമ്പനികളുടെ പ്രവചനം യഥാർഥ്യമായാൽ 24 കാരറ്റ് സ്വർണത്തിന് തന്നെ അധികം വൈകാതെ 2 ലക്ഷം എന്ന വില മറികടക്കും. ഔൺസ് റേറ്റ് ആനുപാതികമായി വർധിക്കുമ്പോൾ അതിന് അനുസരിച്ചുള്ള വർധനവ് ഉണ്ടാവുമെന്നതാണ് കാര്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+