Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിന് വീണ്ടും സന്തോഷ വാർത്ത; യെലഹങ്കയിൽ മെഗാ കോച്ചിംഗ് ടെർമിനൽ ഉറപ്പ്, ചിലവ് 5745 കോടി!

ബെഗളൂരു: നഗരത്തിന് അടുത്തായി പുതിയൊരു റെയിൽവേ ഹബ്ബ് വരുന്നതിന്റെ ആശ്വാസത്തിൽ ബെംഗളൂരു നിവാസികൾ. യെലഹങ്ക മെഗാ കോച്ചിംഗ് ടെർമിനൽ നോർത്ത് ബംഗളൂരുവിൽ, റെയിൽ വീൽ ഫാക്‌ടറിയുടെ സമീപത്തായാണ് ഉയരുന്നത്. തിരക്കേറിയ നഗരത്തിലെ സ്‌റ്റേഷനുകളിലെ സമ്മർദ്ദം കുറയ്ക്കാനും ദീർഘദൂര കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. ഇതൊരു മൾട്ടി-ലെവൽ, പൂർണമായി ഉയർന്ന ടെർമിനൽ ആയാണ് വിഭാവനം ചെയ്‌തിരിക്കുന്നത്.

ബെംഗളൂരുവിലേക്ക് 2 വന്ദേഭാരത് കൂടി; ഒരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനും, വന്‍ പ്രഖ്യാപനവുമായി റെയില്‍വെ മന്ത്രി
ബെംഗളൂരുവിലേക്ക് 2 വന്ദേഭാരത് കൂടി; ഒരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനും, വന്‍ പ്രഖ്യാപനവുമായി റെയില്‍വെ മന്ത്രി

യെലഹങ്ക മെഗാ കോച്ചിംഗ് ടെർമിനൽ ഒരു പ്രധാന കോച്ചിംഗും ഓപ്പറേഷൻസ് ബേസുമായാണ് സൗത്ത് വെസ്‌റ്റേൺ റെയിൽവേ വികസിപ്പിക്കുന്നത്. നിലവിൽ കെഎസ്ആർ ബംഗളൂരു, യശ്വന്ത്പൂർ, സർ എം വിശ്വേശ്വരയ്യ ടെർമിനൽ എന്നിവിടങ്ങൾ ഉപയോഗിക്കുന്ന ദീർഘദൂര, എക്‌സ്പ്രസ് ട്രെയിനുകൾ കൈകാര്യം ചെയ്യാനാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ബെഗളൂരുവിലെ വർധിച്ചുവരുന്ന റെയിൽ ആവശ്യകതകളെ ഇത് പിന്തുണയ്ക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

bengaluru

ഈ പദ്ധതി മുമ്പ് ദേവനഹള്ളിക്ക് സമീപമായിരുന്നു ആസൂത്രണം ചെയ്‌തിരുന്നത്. വിശദമായ പഠനത്തിന് ശേഷം, ടെർമിനൽ യെലഹങ്കയിലേക്ക് മാറ്റാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ലോജിസ്‌റ്റിക് നേട്ടങ്ങളും നഗരത്തിലെ പ്രധാന ഭാഗങ്ങളിലേക്കുള്ള മികച്ച പ്രവേശനവും അധികൃതർ ചൂണ്ടിക്കാട്ടി. യെലഹങ്ക പ്രധാന റെയിൽ പാതകളിലാണ് സ്ഥിതി ചെയ്യുന്നത്, ഇത് വലിയൊരു കോച്ചിംഗ് കോംപ്ലക്‌സിന് അനുയോജ്യമാക്കുന്നു.

യെലഹങ്കയിലെ റെയിൽ വീൽ ഫാക്‌ടറിക്ക് സമീപമാണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞത് പുതിയ ടെർമിനൽ ഫാക്‌ടറിയുടെ പ്രവർത്തനങ്ങളെയോ അതിന്റെ രൂപകൽപ്പനയെയോ ഒരു തരത്തിലും ബാധിക്കില്ല എന്നാണ്. ബംഗളൂരുവിലെ വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾക്കും യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവിനുമുള്ള പ്രതികരണമാണ് ഈ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.

ഏകദേശം 5745 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. പദ്ധതിയുടെ കൺസൾട്ടൻസി സേവനങ്ങൾക്കായി അടുത്തിടെ ക്ഷണിച്ചിരുന്നു. ദേവനഹള്ളിയിൽ ആദ്യം നിർദ്ദേശിച്ച സൈറ്റ് പിന്നീട് യെലഹങ്കയിലേക്ക് മാറ്റുകയായിരുന്നു. നിർദ്ദിഷ്ട ടെർമിനൽ എയർപോർട്ട് മാതൃകയിലുള്ള സൗകര്യങ്ങളോട് കൂടിയതും ഉയർത്തിയ പ്ലാറ്റ്‌ഫോമുകളും കോൺകോഴ്‌സുകളുമുള്ള ഒന്നായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കോച്ച് ടെർമിനലുകളിലൊന്നായി ഇത് രൂപകൽപ്പന ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കൺസൾട്ടൻസി പഠനം പൂർത്തിയാക്കിയ ശേഷം വിശദമായ രൂപകൽപ്പനകൾ അന്തിമമാക്കും.

കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ നേരത്തെ ഈ സ്ഥലംമാറ്റ തീരുമാനം സ്ഥിരീകരിച്ചിരുന്നു. റെയിൽവേ ബോർഡ് അന്തിമ ലൊക്കേഷൻ സർവേ അംഗീകരിച്ചതായും മികച്ച പ്രവേശനക്ഷമത കാരണം യെലഹങ്കയെ പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു. ഈ നീക്കം ഈ ദശാബ്‌ദത്തിലെ കർണാടകയിലെ റെയിൽവേ പദ്ധതികൾക്കായുള്ള വലിയ നിക്ഷേപ പദ്ധതികളുമായി യോജിക്കുന്നു.

നോർത്ത് ബംഗളൂരുവിലെ യാത്രക്കാർക്ക് യെലഹങ്ക ഒരു പ്രധാന ബോർഡിംഗ് സ്ഥലമായി മാറും. ഇവിടെയുള്ള ഒരു വലിയ ടെർമിനൽ ഹെബ്ബാൾ, കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ഇടനാഴി, പുതിയ റെസിഡൻഷ്യൽ പോക്കറ്റുകൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ എത്തിക്കും. ഇത് പുറപ്പെടുന്ന സ്‌റ്റേഷനുകളിലേക്ക് എത്താൻ എടുക്കുന്ന യാത്രാ സമയം കുറയ്ക്കാൻ സഹായിക്കും. വലിയ സമയ ലാഭമാവും യാത്രക്കാർക്ക് ഇതിലൂടെ ലഭിക്കുക.

ബെംഗളൂരുവിൽ യാത്ര ചെയ്യുന്നവർക്ക് നല്ല വാർത്ത; മെട്രോ ബിഎംടിസി ബസുകൾക്ക് ഒറ്റ സ്‍മാർട്ട് കാർഡ്, ജൂൺ മുതൽ
ബെംഗളൂരുവിൽ യാത്ര ചെയ്യുന്നവർക്ക് നല്ല വാർത്ത; മെട്രോ ബിഎംടിസി ബസുകൾക്ക് ഒറ്റ സ്‍മാർട്ട് കാർഡ്, ജൂൺ മുതൽ

ഈ ടെർമിനൽ പദ്ധതി വൈകിയ ബംഗളൂരു സബർബൻ റെയിൽ പദ്ധതിയുമായി (148 കി.മീ) ബന്ധപ്പെട്ടിരിക്കുന്നു. കെആർഐഡിഇയിലെ പുതിയ സാങ്കേതിക മേധാവിയുടെ കീഴിൽ ഈ പദ്ധതി ഇപ്പോൾ വേഗത കൈവരിക്കുകയാണെന്ന് വൈഷ്‌ണവ് പറഞ്ഞു. കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള സബർബൻ റെയിൽ ലിങ്ക് ഉടൻ ആരംഭിക്കുമെന്നും അടുത്തിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+