Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു യാത്രികർക്ക് സന്തോഷ വാർത്ത; മെയ് അവസാനത്തോടെ റോഡുകൾ പുതിയത് പോലെയാവും..!

ബെംഗളൂരു: മഴയ്ക്ക് മുൻപേ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നടപടിയുമായി അധികൃതർ. ബെംഗളൂരു വെസ്‌റ്റ്, ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷനുകളുടെ പരിധിയിലുള്ള നിലവിലുള്ള ടാറിംഗ് ജോലികൾ മെയ് അവസാനത്തോടെ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മീഷണർ എം മഹേശ്വര റാവു രംഗത്ത് വന്നു. ഇന്നലെയാണ് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയത്.

രണ്ട് സിറ്റി കോർപ്പറേഷനുകളിലെയും ടാറിംഗ് ജോലികളുടെ പുരോഗതിയും മൺസൂൺ മുന്നൊരുക്കങ്ങളും മഹേശ്വർ റാവു വിലയിരുത്തി. പൂർത്തിയാക്കിയ റോഡ് ജോലികളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ നേരിട്ട് സൈറ്റുകൾ സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട ആർട്ടീരിയൽ, സബ്-ആർട്ടീരിയൽ, വാർഡ് തല റോഡുകളിലെ ടാറിംഗും സമഗ്ര വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ നടന്നുവരുന്നതായി ജിബിഎ പ്രസ്‌താവനയിൽ പറയുന്നു.

bengaluru

'കാൽനടപ്പാതകളും ഡ്രെയിനേജ് ജോലികളും പൂർത്തിയാക്കുന്നതിന് മുൻഗണന നൽകണം. എല്ലാ ടാറിംഗ് ജോലികളും മെയ് അവസാനത്തോടുകൂടി അവസാനിപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്' പ്രസ്‌താവന കൂട്ടിച്ചേർത്തു. മഴക്കാലത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കാൻ പ്രതിരോധ നടപടികൾ ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.

ജോലികൾ ഇതുവരെ ആരംഭിക്കാത്തതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ സ്ഥലങ്ങളിൽ കാൽനടപ്പാതകളും ഡ്രെയിനേജ് സംവിധാനങ്ങളും വികസിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു. വേനൽ മഴയിൽ വീണുപോയ മരങ്ങൾ നീക്കം ചെയ്യുന്നതിനും മറ്റും മുൻഗണന നൽകാൻ നിർദേശിച്ചു.

'സമീപകാല മഴയിൽ വെള്ളക്കെട്ട് അനുഭവപ്പെട്ട പ്രദേശങ്ങൾ കണ്ടെത്തി, ഇത് ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണം. ഓടകളിലെ ചെളി നീക്കംചെയ്യുക, സൈഡ് ഡ്രെയിനുകൾ വൃത്തിയാക്കുക, മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നിവ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം' എന്നായിരുന്നു അദ്ദേഹം അറിയിച്ചത്.

നടക്കുന്ന ജോലികൾ നിരന്തരം നിരീക്ഷിക്കുന്നതിനായി ഒരു പ്രോജക്റ്റ് മോണിറ്ററിംഗ് ഡാഷ്ബോർഡ് സ്ഥാപിക്കാനും മഹേശ്വർ റാവു നിർദേശിച്ചു. ജോലികളുടെ ചിത്രങ്ങൾ, ഗുണമേന്മ സർട്ടിഫിക്കറ്റുകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുത്തി ഡാഷ്ബോർഡ് ദിവസവും അപ്ഡേറ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റോഡ് ജോലികൾ പൂർത്തിയാക്കിയ ശേഷം അവശേഷിക്കുന്ന അവശിഷ്‌ടങ്ങൾ ഉടൻ നീക്കം ചെയ്യാൻ കരാറുകാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ബെംഗളൂരു വെസ്‌റ്റ് സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഡോ. കെവി രാജേന്ദ്ര അറിയിച്ചു. ടാറിംഗ് ജോലികൾ അതിവേഗം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ നടപടികളും അതാത് സമയങ്ങളിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ കമ്മീഷണർ കെഎൻ രമേശും അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+