Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുകാർക്ക് സന്തോഷ വാർത്ത; പ്രതിസന്ധികൾ മറികടക്കും, ബിസിനസ് കോറിഡോർ പദ്ധതിയിൽ പുരോഗതി!

ബെംഗളൂരു: നഗരം കാത്തിരിക്കുന്ന സുപ്രധാന പദ്ധതികളിൽ ഒന്നാണ് ബെംഗളൂരു ബിസിനസ് കോറിഡോർ (ബിബിസി) അഥവാ പഴയ പെരിഫെറൽ റിംഗ് റോഡ്. നിലവിൽ പലവിധ കാരണങ്ങളാൽ പദ്ധതിയുടെ ഭാവി ആശങ്കയിലാണ് എന്നതാണ് വാസ്‌തവം. പ്രത്യേകിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നേരിടുന്ന തടസങ്ങൾ ഉൾപ്പെടെ ഇതിന് കാരണമായി വിലയിരുത്തുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട തൽസ്ഥിതിയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവരികയാണ്.

പദ്ധതിക്കായി 3686 ഭൂവുടമകളിൽ 12 ശതമാനം പേർ മാത്രമാണ് ഭൂമി വിട്ടുനൽകാൻ സമ്മതിച്ചതെന്നാണ് ഔദ്യോഗിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 74 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്ക് ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) വാഗ്‌ദാനം ചെയ്‌ത അഞ്ച് നഷ്‌ടപരിഹാരങ്ങളിൽ വികസിപ്പിച്ച കമേഴ്സ്യൽ പ്ലോട്ടുകളും കൈമാറ്റം ചെയ്യാവുന്ന വികസന അവകാശ (ടിഡിആർ) രേഖകളുമാണ് കൂടുതൽ പേർ തിരഞ്ഞെടുത്തത്.

bengaluru

ബൃഹത്തായ ഈ പദ്ധതിക്ക് 3586 കർഷകരുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള 1810 ഏക്കർ ഭൂമി ആവശ്യമാണ്. ഇതുവരെ, 212 ഏക്കറിന് 430 ഉടമകൾ ഏറ്റെടുക്കലിന് സമ്മതം മൂളിയെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളി, പുലികേശിനഗർ എംഎൽഎ എസി ശ്രീനിവാസ് എന്നിവരും ഭൂമി വിട്ടുകൊടുക്കാൻ സമ്മതിച്ചവരിൽ ഉൾപ്പെടുന്നു.

നിലവിലെ സാഹചര്യത്തിൽ രണ്ട് പതിറ്റാണ്ടോളമായി പദ്ധതി നടപ്പാക്കാൻ പ്രയാസപ്പെട്ട ബിഡിഎക്ക് ഇത് ഒരു പ്രധാന മുന്നേറ്റമായി തന്നെ കണക്കാക്കാം. കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാന മന്ത്രിസഭ, ഭൂവുടമകൾക്കായി പണം, ടിഡിആർ, അധിക ഫ്ലോർ ഏരിയ റേഷ്യോ (എഫ്എആർ), വികസിപ്പിച്ച വാസയോഗ്യമോ വാണിജ്യമോ ആയ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെ അഞ്ച് നഷ്‌ടപരിഹാര ഓപ്ഷനുകൾ നിർദ്ദേശിച്ചിരുന്നു.

നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ തുമകുരു റോഡിനെയും ഹോസൂർ റോഡിനെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വ്യാഴാഴ്‌ച അവലോകനം ചെയ്‌തിരുന്നു. മാത്രമല്ല ഏതാനും ഭൂവുടമകൾക്ക് അദ്ദേഹം നഷ്‌ടപരിഹാര സർട്ടിഫിക്കറ്റുകൾ കൈമാറുകയും ചെയ്‌തിരുന്നു. മന്ത്രി സതീഷ് ജാർക്കിഹോളിയും ബിഡിഎ ചെയർമാൻ എൻഎ ഹാരിസും പങ്കെടുത്ത യോഗത്തിൽ ഉദ്യോഗസ്ഥർ അടുത്തിടെ അന്തിമമാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) സമർപ്പിക്കുകയും ചെയ്‌തു.

അതേസമയം പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ഉപമുഖ്യമന്ത്രി ശിവകുമാർ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. പദ്ധതിയുടെ മൂന്ന് പാക്കേജുകളിൽ ഒന്നായ തുമകുരു റോഡിനും ബല്ലാരി റോഡിനും ഇടയിലുള്ള ഭാഗത്തിന്റെ സിവിൽ ജോലികൾക്കുള്ള ടെൻഡർ മാർച്ച് അവസാനത്തോടെ ക്ഷണിക്കുമെന്നും അദ്ദേഹത്തെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി

73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇടനാഴിയിൽ 8 വരി മെയിൻ റോഡ്, ഇരുവശത്തും 9 മീറ്റർ വീതിയുള്ള സർവീസ് റോഡുകൾ, കാൽനട നടപ്പാതകൾ, ഭാവിയിലെ മെട്രോ അല്ലെങ്കിൽ എലവേറ്റഡ് റെയിൽ സംവിധാനത്തിനായി നീക്കിവച്ചിരിക്കുന്ന 5 മീറ്റർ എന്നിവ ഉൾപ്പെടുമെന്നാണ് ബിഡിഎ നേരത്തെ പുറത്തുവിട്ട പ്ലാനിൽ പറഞ്ഞിരുന്നു.

ഇടനാഴിയുടെ ശേഷിക്കുന്ന 35 മീറ്റർ മാളുകൾ, റെസ്‌റ്റോറന്റുകൾ, പെട്രോൾ പമ്പുകൾ, ഐടി പാർക്കുകൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് നീക്കം. പദ്ധതിയുടെ വായ്‌പ തിരിച്ചടയ്ക്കാൻ ഉദ്ദേശിച്ചുള്ള വരുമാനം ഉപയോഗിച്ച് ഈ വാണിജ്യ സ്ഥലങ്ങൾ ലേലം ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+