ബെംഗളൂരു നിവാസികൾക്ക് സന്തോഷ വാർത്ത; സബർബൻ റെയിൽവേ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നു

ബെംഗളൂരു: യാത്രക്കാർ കാത്തിരിക്കുന്ന സബർബൻ റെയിൽവേ കോറിഡോർ 4ന്റെ നിർമ്മാണം വേഗത കൈവരിച്ചു, ഹീലാലിഗയ്ക്കും രാജനുകുണ്ടെയ്ക്കും ഇടയിലുള്ള 47.774 കിലോമീറ്റർ റൂട്ട് നാല് പാക്കേജുകളിലൂടെ വികസിപ്പിക്കാൻ തുടങ്ങിയതായി ബി-റൈഡ്/കെ-റൈഡ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ ബെംഗളൂരുവിനെ നഗരത്തിന്റെ കിഴക്കൻ, വടക്കൻ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ ഇടനാഴിയിൽ 46.560 കിലോമീറ്റർ റൂട്ടും 1.214 കിലോമീറ്റർ സ്‌റ്റേഷൻ നീളവും ഉൾപ്പെടുന്നു.

ബെംഗളൂരു മെട്രോ യാത്രക്കാർക്ക് നല്ല വാർത്ത; 200 പുതിയ മിനി ബസുകൾ വാങ്ങാൻ ബിഎംടിസി, കാരണം?
ബെംഗളൂരു മെട്രോ യാത്രക്കാർക്ക് നല്ല വാർത്ത; 200 പുതിയ മിനി ബസുകൾ വാങ്ങാൻ ബിഎംടിസി, കാരണം?

2029 ജൂണോടെ പദ്ധതി പൂർത്തിയാക്കി ട്രെയിൻ സർവീസ് ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ആദ്യ പാക്കേജിൽ ബെന്നിഗനഹള്ളിക്കും ജക്കൂറിനും ഇടയിലുള്ള 9.94 കിലോമീറ്റർ ഭാഗം ഉൾപ്പെടുന്നു. ആർഎൻഎസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെയും ഗായത്രി പ്രോജക്ട്സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് ഏകദേശം 342 കോടി രൂപയുടെ കരാർ നടപ്പിലാക്കുന്നത്.

bengaluru

രണ്ടാമത്തെ പാക്കേജ് 12.63 കിലോമീറ്റർ ഹീലാലിഗ-ബെല്ലണ്ടൂർ സെക്ഷൻ ഉൾക്കൊള്ളുന്നു. അറ്റ്-ഗ്രേഡ് റെയിൽവേ ട്രാക്ക് നിർമ്മാണം ഉൾപ്പെടുന്ന 511 കോടി രൂപയുടെ കരാറിന് ഒക്ടോബറിൽ അന്തിമരൂപം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ബെല്ലണ്ടൂർ-ബെന്നിഗനഹള്ളി, ജക്കൂർ-രാജൻകുണ്ടേ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ബാക്കി 19 കിലോമീറ്ററിനുള്ള ടെൻഡറുകൾ നവംബറിൽ ക്ഷണിച്ചിരുന്നു.

ഈ പാക്കേജുകളിൽ ഡബിൾ ഡെക്കർ വയഡക്റ്റ് ഉൾപ്പെടുന്നു, ഏകദേശം 445 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 2027 ജനുവരിയിൽ ബിഡ്ഡുകൾ തുറക്കാൻ നിശ്ചയിച്ചിട്ടുണ്ട്. കോറിഡോർ 2 ന് കീഴിൽ ബെന്നിഗനഹള്ളി സ്‌റ്റേഷൻ നിർമ്മിക്കുന്നുണ്ടെങ്കിലും 19 സ്‌റ്റേഷനുകളുമായാണ് ഇടനാഴി ആസൂത്രണം ചെയ്‌തിരിക്കുന്നത്.

ശേഷിക്കുന്ന 18 സ്‌റ്റേഷനുകൾക്കായി രണ്ട് പാക്കേജുകളിലായി ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. പാക്കേജ് എയിൽ ഹീലാലിഗ, സിംഗേന അഗ്രഹാര, ഹുസ്‌കൂരു, അംബേദ്ക്കർ നഗർ, കർമ്മേലാരം, ബെല്ലണ്ടൂർ റോഡ്, ദൊഡ്ഡനേക്കുണ്ടി, കഗ്ഗദാസപുര എന്നിവിടങ്ങളിലെ എട്ട് അറ്റ്-ഗ്രേഡ് സ്‌റ്റേഷനുകളും മറാത്തഹള്ളിയിൽ ഒരു എലിവേറ്റഡ് സ്‌റ്റേഷനും ഉൾപ്പെടുന്നു. 504 കോടി രൂപയാണ് പാക്കേജിന്റെ മൂല്യം.

528 കോടി രൂപ കണക്കാക്കുന്ന പാക്കേജ് ബിയിൽ ചന്നസന്ദ്ര, ഹൊറമാവു, താനിസന്ദ്ര, ജക്കൂർ, മുദ്ദനഹള്ളി, രാജനുകുണ്ടെ എന്നിവിടങ്ങളിലെ ആറ് അറ്റ്-ഗ്രേഡ് സ്‌റ്റേഷനുകളും ഹെന്നൂർ, ഹെഗ്ഡെ നഗർ, യെലഹങ്ക എന്നിവിടങ്ങളിലെ എലിവേറ്റഡ് സ്‌റ്റേഷനുകളും ഉൾപ്പെടുന്നു. ഇടനാഴിയിലെ അഞ്ച് പ്രധാന റെയിൽവേ ക്രോസിംഗുകൾ മാറ്റിസ്ഥാപിക്കുന്നതിനായി നാല് റോഡ് ഓവർബ്രിഡ്‌ജുകളും ഒരു റോഡ് അണ്ടർബ്രിഡ്‌ജും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം.

ശാപമോഷം കാത്ത് ബെംഗളൂരു ഈജിപുര ഫ്ലൈഓവർ; 158 കോടി ചിലവ്, തുടങ്ങിയിട്ട് 9 വർഷം, 2027ലും തുറക്കില്ലേ?
ശാപമോഷം കാത്ത് ബെംഗളൂരു ഈജിപുര ഫ്ലൈഓവർ; 158 കോടി ചിലവ്, തുടങ്ങിയിട്ട് 9 വർഷം, 2027ലും തുറക്കില്ലേ?

കോറിഡോർ 4 ബെംഗളൂരുവിലെ മെട്രോ, സബർബൻ റെയിൽവേ ശൃംഖലകളുമായി ഇന്റർചേഞ്ച് കണക്ഷനുകൾ നൽകാൻ പദ്ധതിയിട്ടിട്ടുണ്ട്. ബെന്നിഗനഹള്ളി സബർബൻ റെയിൽവേ പദ്ധതിയുടെ പർപ്പിൾ ലൈൻ, കോറിഡോർ 2 എന്നിവയുമായി ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മറാത്തഹള്ളി നിർദ്ദിഷ്‌ട ബ്ലൂ ലൈനുമായുള്ള ഇന്റർചേഞ്ചായി ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. യെലഹങ്ക കോറിഡോർ 4 നെ കെഎസ്ആർ ബെംഗളൂരുവിനും ദേവനഹള്ളിക്കും ഇടയിലുള്ള കോറിഡോർ 1മായി ബന്ധിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma