ബെംഗളൂരു നിവാസികൾക്ക് ആശ്വാസ വാർത്ത; യെലഹങ്ക ഫ്ലൈഓവർ ജോലികൾ സെപ്റ്റംബറിൽ പൂർത്തിയാവും
ബെംഗളൂരു: ഏത് കാലത്തായാലും ബെംഗളൂരു നഗരത്തിന് അപവാദമായി നിലനിന്നിരുന്നത് കടുത്ത ട്രാഫിക് ബ്ലോക്കുകളും മോശം റോഡുകളും ഒക്കെയാണ്. അതിപ്പോൾ 2026ലും അങ്ങനെ തന്നെയാണ്. എങ്കിലും അതിനെയൊക്കെ മാറ്റിയെടുക്കാൻ തീവ്രമായ ശ്രമങ്ങളാണ് നിലവിൽ അധികൃതർ അടുത്തകാലത്തായി നടത്തി കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഏറെ ആശ്വാസം പകരുന്ന ഒരു പദ്ധതിയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വടക്കൻ ബെംഗളൂരുവിലെ യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽ നിന്ന് 2026 സെപ്റ്റംബറോടെ മോചനം ലഭിക്കുമെന്നതാണ് അത്. യെലഹങ്ക ഫ്ലൈഓവർ പദ്ധതിക്ക് ഈ സമയപരിധി നിശ്ചയിച്ചിരിക്കുകയാണ് ഇപ്പോൾ അധികൃതർ. കഴിഞ്ഞ ശനിയാഴ്‌ച ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ചീഫ് കമ്മീഷണർ എം. മഹേശ്വര റാവു ബെംഗളൂരു നോർത്ത് കോർപ്പറേഷൻ പ്രദേശങ്ങൾ സന്ദർശിച്ച് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഇത്.

മാത്രമല്ല പദ്ധതിക്കായി കൈമാറ്റം ചെയ്‌ത ഭൂമി വേലി കെട്ടി സംരക്ഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ദൊഡ്ഡബല്ലാപ്പൂർ മെയിൻ റോഡിലെ 2 കിലോമീറ്റർ നീളമുള്ള ഈ ഫ്ലൈഓവറിന്റെ നിർമ്മാണം 70 ശതമാനം പൂർത്തിയായി കഴിഞ്ഞുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മൊത്തം 56 തൂണുകളിൽ 51 എണ്ണത്തിന്റെ പണി കഴിഞ്ഞു. അഞ്ച് തൂണുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ആകെയുള്ള 447 സെഗ്മെന്റുകളിൽ 351 എണ്ണം സ്ഥാപിച്ചു, 96 എണ്ണം കൂടി ബാക്കിയുണ്ടെന്നാണ് ലഭ്യമായ വിവരം. ഇവിടെ നിലനിൽക്കുന്ന പ്രധാന വെല്ലുവിളി എന്തെന്നാൽ പകൽ കനത്ത ഗതാഗതം കാരണം രാത്രിയിൽ മാത്രമാണ് നിർമ്മാണം നടക്കുന്നത്. എങ്കിലും നിലവിലെ വേഗതയിൽ ജോലികൾ പുരോഗമിക്കുകയാണെങ്കിൽ എട്ട് മാസത്തിനുള്ളിൽ തന്നെ പണി പൂർത്തിയാക്കി ഫ്ലൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുക്കും.
അതേസമയം, ബെംഗളൂരുവിലെ മറ്റ് റോഡുകളുടെ നിർമ്മാണ പുരോഗതിയിലും അധികൃതർ കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഹെന്നൂർ-ബാഗലൂർ റോഡിലെ 5 കിലോമീറ്റർ വൈറ്റ് ടോപ്പിംഗ് ജോലിയും റാവു വിലയിരുത്തി. റോഡിന്റെ ഒരു വശത്ത് 4 കിലോമീറ്റർ പൂർത്തിയായിയിരുന്നു. ശേഷിക്കുന്ന 1 കിലോമീറ്റർ 15 ദിവസത്തിനുള്ളിൽ തീർക്കുമെന്നാണ് പ്രതീക്ഷ. ഒരു മാസത്തിനുള്ളിൽ മറുവശത്തെ പണികൾക്ക് തുടക്കമിടുമെന്നാണ് വിവരം.
അതുപോലെ യെലഹങ്കയിലെ റെയിൽവേ അണ്ടർ ബ്രിഡ്‌ജ് നിർമ്മാണത്തിൽ ഒരു വശം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ബോക്‌സ്-പുഷിംഗ് നടപടികളും അവസാനിച്ചു. എന്നാൽ, റെയിൽവേ ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടുകൾ കാരണം മറുവശത്തെ പണികൾ തടസപ്പെട്ടിരിക്കുകയാണ്. ഈ പ്രശ്‌നം വേഗത്തിൽ പരിഹരിച്ച് ബാക്കിയുള്ളവ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ജിബിഎ ചീഫ് കമ്മീഷണർ ആവശ്യപ്പെട്ടു. റോഡ് വീതികൂട്ടാൻ നടപടികൾ തുടങ്ങാനും അദ്ദേഹം നിർദ്ദേശിച്ചു.
ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ യെലഹങ്കയിലെയും സമീപപ്രദേശങ്ങളിലെയും യാത്രക്കാർക്ക് ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവുണ്ടാകുമെന്നും യാത്രാ സമയം മെച്ചപ്പെടുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.നിലവിലെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന ഈ മേഖലയിലെ സദാസമയവും ഗതാഗത കുരുക്ക് പതിവാണ്. അതിന് പരിഹാരമാവുന്ന പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
-
ബെംഗളൂരു നിവാസികളെ ജാഗ്രത; ടോൾ നിരക്കുകൾ കൂടി, മൈസൂരു യാത്ര ചിലവേറും, കാറിന് 355 രൂപയാവും! -
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications