കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

750 രൂപക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമോ? അമ്പരക്കേണ്ട..! സന്തോഷ വാര്‍ത്ത ഇതാ...

Google Oneindia Malayalam News

ന്യൂദല്‍ഹി: പാചക വാതക വില വര്‍ധനവില്‍ നട്ടം തിരിയുകയാണ് ജനങ്ങള്‍. എന്നാല്‍ പാചക വാതകവില മാസം തോറും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത. കുറഞ്ഞ വിലയ്ക്ക് എങ്ങിനെ സിലിണ്ടര്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു അവസരം ഇനി നിങ്ങള്‍ക്ക് മുന്നിലെത്തും.

അതായത്, കുറഞ്ഞ വിലയ്ക്ക് ഗ്യാസ് സിലിണ്ടര്‍ സ്വന്തമാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ എണ്ണ കമ്പനിയായ ഇന്‍ഡെയ്ന്‍ ഒരുക്കുന്നത്. അതായത് നിങ്ങള്‍ ഗ്യാസ് കണക്ഷന്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ അതിനായി കൂടുതല്‍ പണം ചെലവാക്കേണ്ടതില്ല. സര്‍ക്കാര്‍ എണ്ണക്കമ്പനിയായ ഇന്‍ഡെയ്ന്‍ ഒരുക്കുന്ന അവസരം അനുസരിച്ച് നിങ്ങള്‍ക്ക് വെറും 750 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിക്കും.

'ദിലീപിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തു.. എന്നുവെച്ച് ദിലീപ് അനുകൂലി എന്ന് പറയാന്‍ പറ്റില്ല'; കൊച്ചുപ്രേമന്‍'ദിലീപിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തു.. എന്നുവെച്ച് ദിലീപ് അനുകൂലി എന്ന് പറയാന്‍ പറ്റില്ല'; കൊച്ചുപ്രേമന്‍

1

14.2 കിലോ ഗ്രാം സിലിണ്ടറിന് ആയിരം രൂപയില്‍ മുകളില്‍ കൊടുക്കേണ്ടി വരുമ്പോഴാണ് ഇന്‍ഡെയ്ന്‍ വില കുറഞ്ഞ സിലിണ്ടര്‍ വാങ്ങാന്‍ അവസരമൊരുക്കുന്നത്. ഇന്‍ഡെയ്ന്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി കമ്പോസിറ്റ് സിലിണ്ടറിന്റെ സൗകര്യം ആരംഭിച്ചിരിയ്ക്കുകയാണ്. ഈ സിലിണ്ടര്‍ വാങ്ങാന്‍ 750 രൂപ മാത്രമേ ആവശ്യം വരൂ.

2

എന്താണ് കമ്പോസിറ്റ് സിലിണ്ടര്‍ എന്നല്ലേ. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ മാറ്റാനാകും എന്നതാണ് ഈ സിലിണ്ടറിന്റെ പ്രത്യേകത. ഈ സിലിണ്ടറിന്റെ ഭാരവും സാധാരണ സിലിണ്ടറിനേക്കാള്‍ കുറവാണ്. 10 കിലോ ഗ്യാസ് ആണ് ഇത്തരം സിലിണ്ടറില്‍ ലഭിക്കുക. ഡല്‍ഹിയിലും മുംബൈയിലും 750 രൂപയാണ് കമ്പോസിറ്റ് സിലിണ്ടറിന്റെ വില. കൊല്‍ക്കത്തയില്‍ 765 രൂപയാണ് വില.

3

ചെന്നൈയില്‍ 761 രൂപയും ലഖ്‌നൗവില്‍ 777 രൂപയുമാണ് കമ്പോസിറ്റ് സിലിണ്ടറിന്റെ വില. അധികം വൈകാതെ എല്ലാ നഗരങ്ങളിലും കമ്പോസിറ്റ് സിലിണ്ടര്‍ സൗകര്യം ലഭ്യമാക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കമ്പോസിറ്റ് സിലിണ്ടറുകള്‍ക്ക് ഭാരം കുറവാണ്. നിലവില്‍ കമ്പോസിറ്റ് സിലിണ്ടര്‍ 28 ലധികം നഗരങ്ങളില്‍ ലഭ്യമാണ്.

വിഴിഞ്ഞം പ്രതിഷേധം; പുരോഹിതരുടെ വാഹന നമ്പര്‍ എഴുതിയെടുത്ത് പൊലീസ്, സമരക്കാരുമായി ഉന്തും തള്ളുംവിഴിഞ്ഞം പ്രതിഷേധം; പുരോഹിതരുടെ വാഹന നമ്പര്‍ എഴുതിയെടുത്ത് പൊലീസ്, സമരക്കാരുമായി ഉന്തും തള്ളും

4

ഉടന്‍ തന്നെ മറ്റ് നഗരങ്ങളിലും ഈ സിലിണ്ടര്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. പൊതുവെ പാചക വാതകത്തിന് വില കൂടുതലുള്ള സമയമാണ് ഇത്. 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 1053 രൂപയാണ് വില. ചെന്നൈയില്‍ 1068.5 രൂപയും. മുംബൈയില്‍ 1052.5 രൂപയും കൊല്‍ക്കത്തയില്‍ 1079 രൂപയും ലഖ്നൗവില്‍ 1090.5 രൂപയുമാണ് 14.2 കിലോ സിലിണ്ടറിന്റെ വില.

Recommended Video

cmsvideo
സൗജന്യ ഓണക്കിറ്റിൽ എന്തെല്ലാം ? വിതരണം എന്ന് വരെ? | *Kerala

ഈ പോസ് കൊള്ളാമോ..? പൂനം ബജ്‌വയുടെ അഡാര്‍ ചിത്രങ്ങള്‍

English summary
Good News! Get LPG Cylinder for Just Rs 750, here is the city wise rates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X