വാര്‍ത്തകള്‍ ഉപയോഗിക്കുന്നിന് ഫേസ്ബുക്കും ഗൂഗിളും മാധ്യമങ്ങള്‍ക്ക് പണം നല്‍കണം: രാജീവ് ചന്ദ്രശേഖര്‍
ന്യൂദല്‍ഹി: അച്ചടി -ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് അവരുടെ യഥാര്‍ത്ഥ ഉള്ളടക്കം ഉപയോഗിക്കുന്നതിന് പരസ്യ വരുമാനത്തിന്റെ ഒരു വിഹിതം ടെക് ഭീമന്മാര്‍ നല്‍കണമെന്ന് ഐടി, ഇലക്ട്രോണിക്‌സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
നിലവിലുള്ള ഐടി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി റെഗുലേറ്ററി ഇടപെടലുകളിലൂടെ ഈ നിയമം അവതരിപ്പിക്കും എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ വാര്‍ത്തകളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് മതിയായ പ്രതിഫലം നല്‍കുന്നുണ്ട്.
ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റാ, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ട്വിറ്റര്‍ തുടങ്ങിയ ടെക് ഭീമന്മാര്‍ വാര്‍ത്താ മാധ്യമങ്ങള്‍ നല്‍കുന്ന പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത/വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് പണം നല്‍കണം എന്നാണ് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെടുന്നത്.
ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍
ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട്‌ഫോണുകളുടെയും വളര്‍ച്ചയോട് കൂടി സോഷ്യല്‍ മീഡിയകളില്‍ നിന്നും ടെക് ഭീമന്മാര്‍ വലിയ ലാഭമാണ് കൊയ്യുന്നത് എന്നും ഓരോ വ്യൂവിനും ഓരോ ക്ലിക്കിനും പണം വാരിക്കൂട്ടുകയാണ് ഇവര്‍ എന്നും മന്ത്രി പറഞ്ഞു.
വിപണി മൊത്തം പിടിച്ചടക്കുന്ന ഈ നടപടി ഇനിയും തുടരുന്നത് ശരിയായി തോന്നുന്നില്ല എന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം, ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകരും ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള ഇടനില പ്ലാറ്റ്ഫോമുകളും തമ്മിലുള്ള വരുമാനം പങ്കിടുന്നതില്‍ നീതിപുലര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു നിയമനിര്‍മ്മാണം കനേഡിയന്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.
വാര്‍ത്താ ഔട്ട്ലെറ്റുകളുടെ വെബ്സൈറ്റുകളിലെ മൊത്തം ട്രാഫിക്കിന്റെ 50% ഗൂഗിള്‍ വഴിയാണ് പോകുന്നതെന്ന് ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേന്‍ ആരോപിച്ചു. എന്നിരുന്നാലും, ഗൂഗിള്‍, അതിന്റെ അല്‍ഗോരിതം വഴി, ഏത് വാര്‍ത്താ വെബ്സൈറ്റാണ് അതിന്റെ പ്ലാറ്റ്ഫോമുകളില്‍ ആദ്യം കണ്ടെത്തേണ്ടതെന്ന് നിര്‍ണയിക്കുന്നു.
ഗൂഗിളും ഫേസ്ബുക്കും പോലുള്ള ആഗോള ഇന്റര്‍നെറ്റ് ഭീമന്മാര്‍ ഇതുവരെ ഇന്ത്യയില്‍ വരുമാനം പങ്കിടുന്നതിനുള്ള അത്തരം ആവശ്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്നില്ല. എന്നിരുന്നാലും, ഓസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ ചില രാജ്യങ്ങളില്‍ വരുമാനം പങ്കിടുന്നതിനുള്ള കരാറുകളില്‍ ഏര്‍പ്പെടാന്‍ അവര്‍ നിര്‍ബന്ധിതരായി.












Click it and Unblock the Notifications