വിക്രം സാരാഭായിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍.... നൂറാം പിറന്നാള്‍ സമ്മാനമൊരുക്കി ഗൂഗിള്‍ ഡൂഡില്‍
ദില്ലി: ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്ന വിക്രം സാരാഭായിക്ക് ആദരമൊരുക്കി ഗൂഗിള്‍ ഇന്ത്യ. സാരാഭായിയുടെ 100ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഗൂഗിള്‍ ഡൂഡിലും ഒരുക്കിയിട്ടുണ്ട്. അതേസമയം പ്രമുഖരുടെ പിറന്നാളിന് അവരുടെ സംഭാവനകളെ ഓര്‍ത്തുകൊണ്ട് ഗൂഗില്‍ ഡൂഡില്‍ ഒരുക്കുന്നത് പതിവാണ്. സാരാഭായി ഇന്ത്യന്‍ ബഹിരാകാശ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഗൂഗിള്‍ ആദരമൊരുക്കിയത്.

ഐഎസ്ആര്‍ഒയുടെ പിറവിക്ക് കാരണം തന്നെ വിക്രം സാരാഭായിയായിരുന്നു. ബഹിരാകാശ മേഖലയെ കുറിച്ച് ഇന്ത്യക്ക് ഇത്രത്തോളം സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞന്‍ ഇല്ലെന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് എന്നായിരുന്നു ആദ്യകാലത്ത് ഐഎസ്ആര്‍ഒയുടെ പേര്. 1962ല്‍ ആരംഭിക്കുമ്പോഴായിരുന്നു ഈ പേര്.
അഹമ്മദാബാദില്‍ 1919ല്‍ ജനിച്ച സാരാഭായ് ഗുജറാത്ത് കോളേജില്‍ നിന്ന് ബിരുദ നേടിയ ശേഷം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിരുന്നു. പിന്നീട് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ഫിസിക്കല്‍ റിസര്‍ച്ച് ലബോര്‍ട്ടറി അഹമ്മദാബാദില്‍ ആരംഭിക്കുകയായിരുന്നു. വെറും 28 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. റഷ്യയുടെ സ്പുട്‌നിക്കിന്റെ വിക്ഷേപണ ശേഷമാണ് സാരാഭായ് സര്‍ക്കാരിനെ ബഹിരാകാശ മേഖലയെ കുറിച്ച് ബോധ്യപ്പെടുത്തിയത്.
വികസിത രാജ്യത്ത് ബഹിരാകാശ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുന്നവരുണ്ട്. മനുഷ്യനും സമൂഹവും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും പിന്നിലാണ് ഇന്ത്യയെന്നും സാരാഭായ് സൂചിപ്പിച്ചിരുന്നു. ഇന്ത്യയുടെ ആണവശാസ്ത്ര പദ്ധതിയുടെ പിതാവായ ഹോമി ബാബയാണ് അന്ന് സാരാഭായിയെ പിന്തുണച്ചത്. നാസയുമായുള്ള സാരാഭായിയുടെ ചര്‍ച്ചയാണ് ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്‍സട്രക്ഷണല്‍ ടെലിവിഷന്‍ എക്‌സിപിരിമെന്റിന്റെ വരവിന് കാരണമായത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം:
Name of Donee: CMDRF
Account Number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.












Click it and Unblock the Notifications