കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിന് പണികിട്ടി, സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് എറര്‍ 500, പരാതി പറഞ്ഞത് 40000 ആളുകള്‍

Google Oneindia Malayalam News

കാലിഫോര്‍ണിയ: സര്‍വ വിവരങ്ങളും ഒരു വിരല്‍ തുമ്പില്‍ കിട്ടും, അതാണ് ഗൂഗിളിന്റെ പ്രത്യേകത. ലോകം മുഴുവന്‍ കരുത്താര്‍ജിച്ച ഗൂഗിളിന് ഇപ്പോള്‍ അസ്സലൊരു പണികിട്ടിയിരിക്കുകയാണ്. സെര്‍ച്ച് ബോക്‌സില്‍ എന്ത് സെര്‍ച്ച് ചെയ്താലും എററാണ് കാണിക്കുന്നത്.

ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!

1

ഗൂഗിള്‍ ലോകത്താകമാനം സാങ്കേതിക തകരാര്‍ നേരിട്ടതാണ് സംഭവം. ഇന്നലെയായിരുന്നു അപ്രതീക്ഷിതമായ സംഭവമുണ്ടായത്. ആയിരക്കണക്കിനാളുകള്‍ക്കാണ് ഗൂഗിള്‍ കിട്ടാതെയായത്. നിരവധി പേര്‍ വിവരങ്ങള്‍ തേടാന്‍ മറ്റ് മാര്‍ഗങ്ങളെ ആശ്രയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഗൂഗിള്‍ സെര്‍ച്ച് മാത്രമല്ല സാങ്കേതിക തകരാറില്‍ മൂക്കുംകുത്തി വീണതെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ പല സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡുവോ, എന്നിവയെല്ലാം പ്രവര്‍ത്തന രഹിതമായി. പലരും പരാതിയുമായി രംഗത്ത് വന്നിരുന്നു.

Recommended Video

cmsvideo
എന്തിനാടി ചെറിയ ഉടുപ്പ്, ജെറിയെ പഞ്ഞിക്കിട്ട് ഹനാൻ | Hanan Hameed Interview | *Interview

ഗൂഗിള്‍ നിലച്ചതോടെ ലോകം മുഴുവന്‍ നിശ്ചലമായ അവസ്ഥയിലായിരുന്നു. അതേസമയം ഗൂഗിള്‍ സര്‍വീസുകള്‍ പഴയ നിലയില്‍ എത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം ഗൂഗിള്‍ സ്വന്തം ഡാഷ്‌ബോര്‍ഡ് പക്ഷേ ഒരു പ്രശ്‌നവും ഇല്ലെന്നാണ് കാണിക്കുന്നത്.

ഇതുവരെ സെര്‍ച്ചുകള്‍ പ്രശ്‌നം നേരിട്ടതിനെ കുറിച്ച് ഗൂഗിള്‍ വിശദീകരണം നടത്തിയിട്ടില്ല. അതേസമയം ലോകത്താകമാനം 40000ത്തോളം പേര്‍ക്കാണ് ഗൂഗിള്‍ സേവനങ്ങള്‍ തടസ്സപ്പെട്ടത്. സെര്‍ച്ച് ചെയ്താല്‍ എറര്‍ എന്നാണ് കാണിക്കുന്നതെന്നാണ് ഭൂരിഭാഗം പേരും റിപ്പോര്‍ട്ട് ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ ഗൂഗിളിനെ ട്രോളി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഗൂഗിള്‍ ഡൗണ്‍ എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിട്ടുണ്ട്. ഇത് ഗൂഗിള്‍ ഡൗണ്‍ ആയതാണോ അതോ എല്ലാവര്‍ക്കുമുള്ള പ്രശ്‌നമാണോ എന്നും നിരവധി പേരാണ് ചോദിച്ചിരിക്കുന്നത്.

500 എറര്‍ എന്നാണ് എല്ലാവരുടെയും സെര്‍ച്ചിന് ലഭിച്ചിരിക്കുന്ന മറുപടി. ഗൂഗിള്‍ എറര്‍ എന്ന് കാണിക്കാന്‍ തുടങ്ങിയത് എല്ലാ കാലത്തും ആള്‍ക്കാര്‍ ഓര്‍ത്തിരിക്കുന്ന കാര്യമായിരിക്കുമെന്ന് ഗണേഷ് മല്യ എന്നയാള്‍ കുറിച്ചു. ഗൂഗിളിന്റെ അവസാനമായി എന്ന് പരിഹസിച്ചവരുമുണ്ട്.

ഇത്ര സ്റ്റൈലിഷായി ആരെങ്കിലുമുണ്ടോ? കളര്‍ഫുള്ളായി കല്യാണിയുടെ കൂള്‍ ലുക്ക്, വൈറലായി പുതിയ ചിത്രങ്ങള്‍

ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായത് കൊണ്ട് ഗൂഗിള്‍ ഡൗണായതോടെ മറ്റ് സെര്‍ച്ച് എഞ്ചിനെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ് ആളുകള്‍ക്ക്. ഗൂഗിളിന്റെ സെര്‍വറിനാണ് പ്രശ്‌നമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ എല്ലാവര്‍ക്കും ഇപ്പോള്‍ ഗൂഗിള്‍ ലഭ്യമാണ് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് പ്രശ്‌നമാണെന്ന് പിന്നീട് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ

English summary
google service down on monday, affected more than 4000 people worldwide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X