തീര്‍ത്ഥാടനത്തിനിടെ വഴിതെറ്റി ഒറ്റപ്പെട്ടു... 68 കാരിയ്ക്ക് രക്ഷയായത് ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍
രുദ്രപ്രയാഗ്: അപ്രതീക്ഷിതമായി അപകടത്തില്‍പ്പെടുമ്പോള്‍ ലഭിക്കുന്ന കച്ചിത്തുരുമ്പിലെങ്കിലും പിടിച്ച് രക്ഷപ്പെടുക എന്നാണ് പൊതുവെ എല്ലാവരും പറയാറുള്ളത്. രക്ഷപ്പെടാനുള്ള വഴി ഏത് വിധേനയാണ് തുറന്ന് വരിക എന്ന് ആര്‍ക്കും പറയാനൊക്കില്ല. ഇക്കാര്യം അടിവരയിടുകയാണ് കഴിഞ്ഞ ദിവസം കേദാര്‍നാഥ് യാത്രക്കിടെ ഉണ്ടായ ഒരു സംഭവം. കേദാര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചിട്ട് ദിവസങ്ങളായി.
കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു സംഘം കേദാര്‍നാഥ് യാത്രക്കായി എത്തിയിരുന്നു. ഈ സംഘത്തില്‍ നിരവധി പേര്‍ കുടുംബങ്ങളുമായിട്ടായിരുന്നു എത്തിയത്. കേദാര്‍നാഥ് പോലുള്ള തിരക്ക് കൂടിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പതിവായി സംഭവിക്കുന്ന കാര്യമാണ് കൂട്ടം തെറ്റിപ്പോകുക എന്നുള്ളത്. അധികാരികള്‍ ഇതൊരു മുന്നറിയിപ്പായി പലപ്പോഴും പുറപ്പെടുവിക്കാറുണ്ടെങ്കിലും കൂട്ടം തെറ്റുന്ന സംഭവങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ട്.

ഇതാണ് കഴിഞ്ഞ ദിവസവും സംഭവിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കേദാര്‍നാഥില്‍ നിന്ന് മടങ്ങിവരുന്നതിനിടെ 68 കാരിയായ ഒരു സ്ത്രീ കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് പോവുകയായിരുന്നു. എന്നാല്‍ പൊലീസുകാരുടെ കൃത്യമായ ഇടപെടലോടെ ഇവരെ കുടുംബത്തിനൊപ്പം ചേര്‍ക്കാന്‍ സാധിച്ചു. അതിന് ഗൂഗിള്‍ ട്രാന്‍സ്ലേറ്ററിനോട് നന്ദി പറയുകയാണ് പൊലീസ് ഉദ്യോഗസ്ഥര്‍.
ചൊവ്വാഴ്ച രാത്രി ഗൗരികുണ്ഡ് ഷട്ടില്‍ പാര്‍ക്കിംഗ് സ്ഥലത്ത് ആണ് അസ്വസ്ഥമായ മാനസികാവസ്ഥയില്‍ ഒരു സ്ത്രീ ഇരിക്കുന്നതായി ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തെലുങ്ക് മാത്രം സംസാരിക്കുന്ന വൃദ്ധയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ മറ്റ് ഭാഷയൊന്നും അറിയില്ലായിരുന്നു. പൊലീസുകാര്‍ക്ക് ആണെങ്കില്‍ തെലുങ്കും അറിയില്ലായിരുന്നു.
ഞങ്ങള്‍ അവരോട് സംസാരിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് അവര്‍ക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ ആശയവിനിമയം നടത്താന്‍ കഴിയില്ലെന്ന് മനസിലായത്. അവര്‍ തെലുങ്ക് മാത്രമാണ് സംസാരിച്ചത്, സബ് ഇന്‍സ്‌പെക്ടര്‍ രമേഷ് ചന്ദ്ര ബെല്‍വാള്‍ പറയുന്നു. ആംഗ്യഭാഷയിലൂടെ അവരെ കുടുംബവുമായി ഒന്നിപ്പിക്കാം എന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കി. അവരുടെ ക്ഷീണമകറ്റാന്‍ ഭക്ഷണം നല്‍കി.
അതിന് ശേഷം അവര്‍ പറയാന്‍ ശ്രമിക്കുന്നതെല്ലാം തങ്ങള്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്ററിന്റെ സഹായത്തോടെ മനസിലാക്കിയെടുത്തു എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈകാതെ അവരുടെ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ഞങ്ങള്‍ക്ക് സംഘടിപപ്പിക്കാനായി. അതില്‍ ബന്ധപ്പെട്ടപ്പോള്‍ അവരുടെ ബന്ധുക്കള്‍ സോന്‍പ്രയാഗിലുണ്ടെന്നും ഇവരെ കാണാതെ ആശങ്കയിലാണ് എന്നും കണ്ടെത്തി.
പിന്നീട് എല്ലാം ഞങ്ങള്‍ വേഗത്തിലാക്കി. വൈകാതെ ഒരു വാഹനം ഏര്‍പ്പാട് ചെയ്തു. 68 കാരിയെ അവരുടെ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥരോടൊപ്പം തങ്ങള്‍ സോന്‍പ്രയാഗിലേക്ക് കൊണ്ടുപോയി എന്നും സബ് ഇന്‍സ്‌പെക്ടര്‍ രമേഷ് ചന്ദ്ര ബെല്‍വാള്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications