കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഇനി ഒറ്റ ചാര്‍ജിങ് പോര്‍ട്ട് ; നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റ ചാർജിങ് പോർട്ട് മതിയെന്ന നിലപാട് കൈക്കൊള്ളാനൊരുങ്ങി കേന്ദ്ര സർക്കാർ. സ്മാർട്ട്‌ഫോൺ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മിൽ ബുധനാഴ്ച ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു.നടപടി പ്രാവർത്തികമാക്കിയാൽ അത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുമെങ്കിലും ആപ്പിൾ പോലുള്ള കമ്പനികൾക്ക് നീക്കം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ടൈപ്പ് സി ചാർജിങ് പോർട്ടുകൾ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇത് ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് കേന്ദ്ര സംഘം വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിജ്ഞയുടെ ഭാഗമായാണ് നീക്കമെന്നും കേന്ദ്രം അറിയിച്ചു.

എംഎല്‍എ വേദിയിലെത്തി, ഇറങ്ങിപോയി ട്വന്റി ട്വന്റി ഭരണ സമിതി... ഐക്കരനാട്ടില്‍ ബഹിഷ്കരണംഎംഎല്‍എ വേദിയിലെത്തി, ഇറങ്ങിപോയി ട്വന്റി ട്വന്റി ഭരണ സമിതി... ഐക്കരനാട്ടില്‍ ബഹിഷ്കരണം

1

നിലവിൽ ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ച് ചാർജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും ഈ നടപടി. പല ഡിവൈസുകൾക്കായി ഒന്നിൽ പരം ചാർജറുകൾ കൊണ്ടുനടക്കുന്നവർക്ക് നീക്കം ഗുണം ചെയ്യും. ചാർജിംഗ് പോർക്ക് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാർജറുണ്ടെങ്കിൽ എല്ലാ ഡിവൈസും ചാർജ് ചെയ്യാൻ സാധിക്കും.

2

നവംബറില്‍ ഗ്ലാസ്ഗോയില്‍ നടന്ന യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലൈഫ് - ലൈഫ് സ്‌റ്റൈല്‍ ഫോര്‍ ദ എന്‍വയോണ്‍മെന്റ് എന്ന ആശയത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നീക്കം. കൂടാതെ, ഇന്ത്യയുടെ പുതുക്കിയ നാഷണല്‍ ഡിറ്റര്‍മൈന്‍ഡ് കോണ്‍ട്രിബ്യൂഷനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്‍ഡിസി പ്രകാരം, 2030-ഓടെ ജിഡിപിയുടെ തീവ്രത 45 ശതമാനം കുറയ്ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത കണക്കിലെടുത്ത്, ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനായി മന്ത്രാലയം നീക്കങ്ങള്‍ നടത്തുന്നതായണ് റിപ്പോർട്ട്.

3

ഒന്നില്‍ കൂടുതല്‍ ഗാഡ്‌ജറ്റുകൾ ഉപയോഗിക്കുന്നവര്‍ക്ക് ഒരോന്നിനും വ്യത്യസ്തമായ ചാര്‍ജറുകള്‍ ഉപയോഗിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. പുതിയ ഗാഡ്ജറ്റ്‌സുകള്‍ വാങ്ങുമ്പോള്‍ പഴയ ചാര്‍ജറുകള്‍ ഉപയോഗിച്ച് ചാര്‍ജ് െചയ്യാന്‍ കഴിയാത്തതിനാല്‍ പുതിയവ വാങ്ങാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാകുന്നുെവന്നും മന്ത്രാലയം ചൂണ്ടികാട്ടുന്നു.ജൂണില്‍ യൂറോപ്യന്‍ യൂണിയനും 'ഒരു ചാര്‍ജര്‍' എന്ന ആശയം നിര്‍ദേശിച്ചിരുന്നു. ഇ-മാലിന്യം തന്നെയായിരുന്നു പ്രശ്‌നം.

4

കൂടാതെ ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ചാര്‍ജറുകള്‍ വാങ്ങേണ്ടിവരുന്നു എന്നും യൂറോപ്യൻ യൂണിയൻ വിയലയിരുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിയമം പാസാക്കിയതിനുശേഷം മാത്രമേ പുതിയ ആശയം നടപ്പിലാക്കൂ. നിയമം പാസാകുന്നതോടെ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് 24 മാസത്തെ ഗ്രേസ് പിരീഡ് നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ലാപ്ടോപ്പുകളുടെ കാര്യത്തില്‍, നിര്‍മാതാക്കള്‍ക്ക് അവരുടെ ഉപകരണങ്ങള്‍ പുതിയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിന് 40 മാസം നല്‍കിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

Recommended Video

cmsvideo
'നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?'

സ്റ്റൈലിഷ് ലുക്ക് മാത്രമല്ല, നിറ പുഞ്ചിരിയും... ക്യൂട്ട് ചിത്രങ്ങളുമായി പൂര്‍ണിമ...

English summary
Government is planning to explore the option of a common charging port for all electronic device in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X