കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബക്രീദ് സമാധാനപരമാക്കാന്‍ സൈന്യം.... കശ്മീരില്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചേക്കും!!

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ സംസ്ഥാനത്ത് പ്രതിഷേധം കത്തിയെങ്കിലും, സമാധാനത്തിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്. പ്രമുഖ നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്തിരിക്കുകയാണ് സൈന്യം. എന്നാല്‍ ഇനിയുള്ള കുറച്ച് ദിവസങ്ങളില്‍ ഇതിന് ഇളവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ബക്രീദ് മുന്നില്‍ കണ്ടുള്ള തീരുമാനമാണ് ഇത്. ജനങ്ങള്‍ക്ക് സമാധാനമായി ബക്രീദ് ആഘോഷിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

1

അതേസമയം ഇക്കാലയളവില്‍ സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കരുതെന്നാണ് നിര്‍ദേശം. വിലക്കുകള്‍ നീക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. കശ്മീരില്‍ ചിലയിടങ്ങളില്‍ മാത്രമാണ് സൈന്യത്തിന് നേരെ കല്ലേറുണ്ടായത്. എന്നാല്‍ ഇത് കുറഞ്ഞിട്ടുണ്ടെന്ന് സൈനിക വക്താവും പറഞ്ഞിരുന്നു. എന്നാല്‍ നേതാക്കളുടെ കസ്റ്റഡി തുടരും.

പ്രാദേശിക ഭരണകൂടം ബക്രീദിനെ കുറിച്ച് വലിയ ആശങ്കയിലാണ്. മതപരമായ വിഷയമായതിനാല്‍ അതില്‍ തൊട്ട് കളിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. കശ്മീരി ജനതയ്ക്ക് ബക്രീദ് വളരെ വലിയ ഉത്സവം കൂടിയാണ്. ജനങ്ങള്‍ക്ക് സമാധാനപരമായ ബക്രീദ് ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇതിനുള്ള അനുമതി അടുത്ത ദിവസം തന്നെ കേന്ദ്ര നേതൃത്വം കൈമാറും.

ഓരോ മണിക്കൂര്‍ ഇടവിട്ട് സംസ്ഥാനത്തെ സുരക്ഷാ സാഹചര്യങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ ഇതുവരെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 12നാണ് ബക്രീദ്. കഴിഞ്ഞ ദിവസമാണ് ഡോവല്‍ സംസ്ഥാനത്തെത്തിയത്. ഇന്ന് അദ്ദേഹം ഷോപ്പിയാനിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. കശ്മീരി ജനതയ്ക്ക് ഭക്ഷണം, അതാവശ്യ സാധനങ്ങള്‍ എന്നിവയ്ക്ക് പുതിയ നിയമം കാരണം ബുദ്ധിമുട്ടരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്

English summary
govt likely to relax restrictions in kashmir to celebrate bakrid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X