അവര്‍ക്ക് പ്രശ്ന പരിഹാരമറിയില്ല... എതിരാളികളെ കുറ്റപ്പെടുത്താനേ അറിയൂ, ധനമന്ത്രിക്കെതിരെ മന്മോഹന്
ദില്ലി: സാമ്പത്തിക പ്രതിസന്ധിയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് മറുപടിയുമായി മന്മോഹന് സിംഗ്. സര്‍ക്കാരിന് പ്രതിസന്ധി എങ്ങനെ പരിഹരിക്കണമെന്ന് അറിയില്ല. അതുകൊണ്ട് അവര്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിപക്ഷമാണ് കാരണമെന്ന് പറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും മന്മോഹന് പറഞ്ഞു. നേരത്തെ നിര്‍മലാ സീതാരാമന് ബാങ്കിംഗ് പ്രതിസന്ധിക്ക് കാരണം മന്മോഹന് സിംഗാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയാണ് അദ്ദേഹം നല്‍കിയത്.

മഹാരാഷ്ട്ര, പഞ്ചാബ് കോപ്പറേറ്റീവ് ബാങ്ക് പ്രതിസന്ധിയും മന്മോഹന് സിംഗ് ചൂണ്ടിക്കാണിച്ചു. 16 ലക്ഷം നിക്ഷേപകരെയാണ് ഇത് ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് സഹായകരമാകുന്ന നിലപാടുകള്‍ സ്വീകരിക്കുന്നില്ലെന്നും മന്മോഹന് കുറ്റപ്പെടുത്തി. ധനമന്ത്രിയുടെ പ്രസ്താവന ഞാന്‍ കണ്ടു. അതിനെ കുറിച്ച് താന്‍ പ്രതികരിക്കുന്നില്ലെന്നും മന്മോഹന് വ്യക്തമാക്കി.
ഒരു സമ്പദ് മേഖലയെ രക്ഷിക്കുന്നതിന് മുമ്പ് എന്താണ് പ്രശ്നമെന്ന് പഠിക്കേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന് മേല്‍ പഴി ചാരാനാണ് ശ്രമിക്കുന്നത്. സര്‍ക്കാരിന് ഒരു പോംവഴി കണ്ടെത്താനാവാത്തത് കൊണ്ടാണിത്. ഞാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എന്തു സംഭവിച്ചോ അത് വീണ്ടും സംഭവിക്കും. ചില മേഖലയില്‍ ദുര്‍ബലത ഉണ്ട്. എന്നാല്‍ പ്രശ്നങ്ങള്‍ മുഴുവന്‍ യുപിഎയുടെ തലയില്‍ കെട്ടിവെക്കാനാവില്ല. നിങ്ങള്‍ അഞ്ച് വര്‍ഷമായി അധികാരത്തിലിരിക്കുന്നു. അതുകൊണ്ട് യുപിഎയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും മന്മോഹന് പറഞ്ഞു.
നേരത്തെ രഘുറാം രാജന് മന്മോഹന് സിംഗ് കോമ്പിനേഷന്‍ ആണ് പൊതുമേഖലാ ബാങ്കുകളുടെ പ്രതിസന്ധിക്ക് കാരണമെന്ന് നിര്‍മലാ സീതാരാമന് ആരോപിച്ചിരുന്നു. രഘുറാം രാജന് നേരത്തെ പറഞ്ഞ കാര്യങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് കാരണം അദ്ദേഹം കൂടിയാണെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം മുതലാളിമാരുടെ ഫോണ്‍ കോളുകള്‍ വഴി ലോണ്‍ ലഭിച്ചിരുന്ന കാലം രഘുറാം രാജന് ഉണ്ടാക്കി വെച്ചെന്നും നിര്‍മലാ സീതാരാമന് കുറ്റപ്പെടുത്തി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications