വിവാഹത്തിനു മുന്‍പ് ബിരുദപഠനം പൂര്‍ത്തിയാക്കിയാല്‍ ഗുണമുണ്ട്, പെണ്‍കുട്ടികള്‍ക്കു മാത്രം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വിവാഹത്തിനു മുന്‍പ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ സഹായം ലഭിക്കില്ല. വിവാഹത്തിനു മുന്‍പ് ബിരുദപഠനം പൂര്‍ത്തായാക്കുന്ന ന്യൂനപക്ഷത്തില്‍ പെട്ട പെണ്‍കുട്ടികള്‍ മാത്രമാണ് ഈ സര്‍ക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരാകുക. മോദിസര്‍ക്കാര്‍ ഇവര്‍ക്ക് 51,000 രൂപയാണ് സ്‌കോളര്‍ഷിപ്പായി പ്രഖ്യാപിച്ചിരിക്കുന്നത്.

ആധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യാം, അണ്‍ലോക്ക് ചെയ്യാം... വളരെ എളുപ്പം, ഇതാണ് ചെയ്യേണ്ടത്...

നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍ ആധാര്‍ കാര്‍ഡ് മറ്റു രേഖകളുമായി ബന്ധിപ്പിക്കണോ..? ഉത്തരം ഇതാ...

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയമാണ് മൗലാന ആസാദ് ഫൗണ്ടേഷന്റെ നിര്‍ദ്ദേശ പ്രകാരം പദ്ധതി നടപ്പിലാക്കാന്‍ അനുമതി നല്‍കിയത്. ശാദി ശാഗുണ്‍ എന്നാണ് പദ്ധതിയുടെ പേര്. ശാദി ശാഗുണ്‍ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് ആരംഭിക്കാനും മൗലാന ആസാദ് ഫൗണ്ടേഷന്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉണ്ടാകും.

wedding

2 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയില്ല. മുസ്ലീം, സിഖ്, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, ജെയ്ന്‍, പാര്‍സി സമുദായങ്ങളില്‍ പെട്ട പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ബീഗം ഹര്‍സത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ് ഇപ്പോള്‍ നിലവിലുണ്ട്. ഇത് 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കേ ലഭിച്ചിരുന്നുള്ളൂ.

English summary
Graduate Muslim Girls to Get Rs 51,000 'Shaadi Shagun' from Modi Govt

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്