Viral Video: വിവാഹ ചടങ്ങിനിടെ വരനും വധുവും പൊരിഞ്ഞ അടി; അമ്പരന്ന് ബന്ധുക്കൾ, വീഡിയോ വൈറൽ
ദില്ലി: വിവാഹ ചടങ്ങിലെ രസകരമായ നിമിഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വധൂവരൻമാരുടെ നൃത്തങ്ങളും അവരുടെ പ്രണയ നിമിഷങ്ങളും എല്ലാം ഇക്കൂട്ടത്തിൽ ഉണ്ടാവാറുണ്ട്. എന്നാൽ പന്തലിൽ വെച്ച് തല്ലിപിടിക്കുന്ന വരനേയും വധുവിനേയും കണ്ടിട്ടുണ്ടോ? അത്തരമൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ഇങ്ങനെ

വരനും വധുവും വിവാഹ വേദിയിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ചടങ്ങുകളും നടക്കുന്നുണ്ട്. ഇതിനിടയിൽ വരൻ വധുവിനടുത്തേക്ക് കൈ നീട്ടുകയും വധു തട്ടിമാറ്റുകയും ചെയ്യുന്നു. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത പോരാട്ടം ആരംഭിക്കുകയായിരുന്നു. ചുറ്റും കൂടിയ ബന്ധുക്കളിൽ പലരും ഇരുവരേയും തടയാനും പിടിച്ച് മാറ്റാനും ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ ഇത് ഗൗനിക്കാതെ അടി തുടരുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്തിനാണ് തർക്കമെന്നോ എവിടെയാണ് ഈ സംഭവമെന്നോ വ്യക്തമല്ല.
അതേസമയം വീഡിയോക്ക് നിരവധി ആളുകളാണ് കമന്റ് ചെയ്യുന്നത്. സാധാരണ വിവാഹം കഴിയാനെങ്കിലും ആളുകൾ കാത്ത് നിൽക്കാറുണ്ട്, അതിന് മുൻപേ ഇവിടെ അടി തുടങ്ങിയല്ലോയെന്നാണ് പലരുടേയും കമന്റുകൾ. വീട്ടിലേക്ക് പോകാനുള്ള ക്ഷമയെങ്കിലും ഇരുവർക്കും കാണിക്കാമായിരുന്നുവെന്നും ചിലർ പറയുന്നു. വിവാഹ ദിവസം തന്നെ വഴക്കിട്ടാൽ വിവാഹം ശേഷം എന്താകും അവസ്ഥയെന്നും ചിലർ ചോദിക്കുന്നു. എന്തായാലും വീഡിയോ ശരിക്കും ചിരിപ്പിക്കുന്നുണ്ടെന്നും ചിലർ കുറിച്ചു.












Click it and Unblock the Notifications