കാമുകന് പണികൊടുത്ത് യുവതി മറ്റൊരു വിവാഹത്തിനൊരുങ്ങി; വിവാഹപ്പന്തലിൽ വെച്ച് കാമുകന്റെ മറുപണി!
സോഷ്യൽമീഡിയയിൽ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ ഇല്ലാത്ത ദിവസം ഇല്ല എന്ന അവസ്ഥയാണിപ്പോൾ. വിവാഹ വീട്ടിലെ തല്ല്, സ്ത്രീധനത്തിന്റെ പേരിലുള്ള വഴക്ക്, വിവാഹത്തിന് തൊട്ടുമുമ്പ് വരനെ വേണ്ടെന്നുവെച്ച് പോകുന്ന വധു. അങ്ങനെ എത്രയോ സംഭവങ്ങൾ. ഇതിനൊരു അവസാനമില്ലെന്ന് തന്നെയാണ് തോന്നുന്നത്. കാരണം, കഴിഞ്ഞ ദിവസവും വിവാഹവുമായി ബന്ധപ്പെട്ട ഒരു സംഭവം തന്നെയാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയത്. ഇവിടെ പണികിട്ടിയത് വധുവിനാണ്. പണികൊടുത്തത് വധുവിന്റെ കാമുകനും. എന്താണ് അവിടെ സംഭവച്ചതെന്ന് വിശദമായി തന്നെ അറിയാം..
ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗറിലാണ് ഈ സംഭവം. അമർ ഉജാല റിപ്പോർട്ട് അനുസരിച്ച്, വിവാഹച്ചടങ്ങുകൾക്കിടയിൽ വരന് ഒരു ഫോൺകോൾ വന്നു. ഇതോടെ വരന്റെ സ്വഭാവം മാറി. അതുവരെ വളരെ സന്തോഷവാനായിരുന്ന വരൻ ദേഷ്യം കൊണ്ട് തുള്ളി. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ എല്ലാവരും ഞെട്ടിപ്പോയി പിന്നീട് സംഭവത്തിനെക്കുറിച്ച് വരൻ തന്നെ പറഞ്ഞപ്പോഴാണ് മറ്റുള്ളവർക്ക് കാര്യം മനസ്സിലായിത്. എന്തായാലും വിവാഹം വേണ്ട എന്ന തീരുമാനത്തിൽ വരൻ എത്തുകയും അവിടെ നിന്ന് പോവുകയും ചെയ്തു.

മുഹൂർത്തമായിട്ടും വധു വന്നില്ല, സഹികെട്ട വരന്റെ ചേട്ടൻ ബ്യൂട്ടിപാർലറിലേക്ക് വിളിച്ചു; പിന്നെ തല്ലുമാല
വിവാഹത്തിന് മുമ്പ് യുവതിക്ക് മറ്റൊരു യുവാവുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. വിവാഹ ആലോചന വന്നപ്പോൾ യുവതി പ്രണയബന്ധം വേണ്ടെന്ന് വെച്ച് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ഇത് കാമുകന് തീരെ സഹിച്ചില്ല. വിവാഹം നടക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കാമുകൻ അജ്ഞാത നമ്പറിൽ നിന്ന് വരനെ ഫോൺ വിളിക്കുകയായിരുന്നു. ഫോൺ വിളിക്കുക മാത്രമല്ല, യുവതിയുടെ ചില ഫോട്ടോകളും വീഡിയോകളും വരന് അയക്കുകയും ചെയ്തു. വരനെ കാമുകൻ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അമർ ഉജാലയുടെ റിപ്പോർട്ട് പ്രകാരം, സിദ്ധാർത്ഥനഗർ ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതിയുടെ വിവാഹം മെയ് 28 നാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച തീയതിക്ക് വരൻ വധുവിന്റെ വീട്ടിലെത്തുകയും ജയമാല ചടങ്ങ് നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കാമുകന്റെ ഫോൺകോൾ വരുന്നത്. ഇതോടെ കാര്യങ്ങൾ തലകീഴ് മറിഞ്ഞു.
'നീ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണ് നമ്മുടെ രണ്ട് പേരുടേയും ആണ്. വീഡിയോ കണ്ടപ്പോൾ മനസ്സിലായില്ലേ' എന്നായിരുന്നു കാമുകൻ ചോദിച്ചത്. ഇതോടെയാണ് വരൻ വിവാഹം വേണ്ടെന്ന് വെച്ചത്. വധുവിന്റെ വീട്ടുകാർ വരനോട് വിവാഹം കഴിക്കാൻ അഭ്യർത്ഥിച്ചെങ്കിലും വരൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഉടൻ സംഭവം പോലീസിനെ അറയിക്കുകയും പോലീസ് സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ കാമുകന് എതിരെ കേസെടുക്കുകയും ചെയ്തു.












Click it and Unblock the Notifications